AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bali Travel Tips: ബാലി യാത്രയാണോ നിങ്ങളുടെ മനസ്സിൽ? 5 ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യാം

Five Day Bali Trip Plan: പർവ്വതങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, മനോഹരമായ കടത്തീരങ്ങൾ തുടങ്ങി ആളുകളെ ആകർഷിക്കുന്ന നിരവധി കാഴ്ച്ചകളാണ് ബാലിയിലുള്ളത്. കൂടാതെ വിവിധതരം ഭക്ഷണങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം.

Bali Travel Tips: ബാലി യാത്രയാണോ നിങ്ങളുടെ മനസ്സിൽ? 5 ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യാം
Bali Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 19 Nov 2025 21:54 PM

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രശസ്തമായ ദ്വീപുകളിലൊന്നാണ് ബാലി. പർവ്വതങ്ങൾ, പുരാതന ക്ഷേത്രങ്ങൾ, മനോഹരമായ കടത്തീരങ്ങൾ തുടങ്ങി ആളുകളെ ആകർഷിക്കുന്ന നിരവധി കാഴ്ച്ചകളാണ് ബാലിയിലുള്ളത്. കൂടാതെ വിവിധതരം ഭക്ഷണങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം. നിങ്ങളുടെ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ അഞ്ച് ദിവസം ബാലിയിലെത്തിയാൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.

നുസ ദുവയും ഉലുവാട്ടുവും

ബാലിയിലേക്ക് പോകുന്ന നിങ്ങളുടെ ആദ്യ ദിവസം, നുസ ദുവയുടെ (Nusa Dua) മനോഹരമായ കാഴ്ച്ചകൾ കാണാൻ പോകാം. എൻഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 മിനിറ്റ് സഞ്ചരിച്ചാൽ നുസ ദുവയിലെത്താം. ആഡംബര റിസോർട്ടുകൾ, അത്ഭുത കാഴ്ച്ചക്കളൊരുക്കുന്ന ബീച്ചുകൾ തുടങ്ങി കുടുംബത്തോടൊപ്പവും സുഹൃത്തുകളോടൊപ്പവും നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന ഏറ്റവും മനോഹരമായ സ്ഥലമാണിത്.

അവിടെ നിന്ന് നിങ്ങൾക്ക് ഉലുവാട്ടു വിലേക്ക് (Uluwatu) പോകാവുന്നതാണ്. ഉലുവാട്ടു ക്ഷേത്രം, ശാന്തമായ ബീച്ചുകൾ, നീല ജലാശയങ്ങൾ, പാറക്കെട്ടുകൾ എന്നിവയ്ക്ക് പേരുകേട്ട മനോഹരമായ ഒരു ന​ഗരമാണിത്. ബീച്ച് സൈഡിലുള്ള നൈറ്റ് വൈബ് വളരെ മനോഹരമാണ്. ബീച്ചിന് അടുത്തുള്ള ക്ലിഫിലാണ് ഉലുവാട്ടു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്കുള്ള വഴി മുഴുവൻ മനോഹരമായ കാടാണ്.

Also Read: വാ​ഗമണ്ണിലേക്കാണോ നിങ്ങളുടെ ട്രിപ്പ്… ഗ്ലാസ് ബ്രിഡ്ജ് അടയ്ക്കുന്നു; കാരണം

കാംഗു

ധാരാളം ട്രെൻഡി കഫേകളും മനോഹരമായ റിസോർട്ടുകളും നൈറ്റ് ലൈവുമുള്ള ഈ ഗ്രാമം വിനോദസഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ട ഇടമാണ്. മരിച്ചവരുടെ ക്ഷേത്രം, പുര മെരാജപതി, പിപിറ്റൻ സെമിത്തേരി എന്നിവ ഇവിടുത്തെ പ്രധാന ആകർഷണമാണ്. തനഹ് ലോട്ട് ക്ഷേത്രമാണ് മറ്റൊരു ആകർഷണം.

ബാലിയിലെത്തിയാൽ

അധികം ചെലവില്ലാത്ത യാത്ര ആഗ്രഹിക്കുന്നവർക്ക് ബാലിയിലെത്തിയാൽ ഇരുചക്രവാഹനങ്ങളാണ് ഏറ്റവും ഉചിതം. ബാലിയിലെല്ലായിടത്തും വിനോദസഞ്ചാരികൾക്കായി സ്‌കൂട്ടറുകളും മറ്റും വാടകയ്ക്ക് ലഭിക്കും. ഓടിക്കാൻ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മാത്രം മതിയാകും. കറൻസി മാറ്റുന്നത് കേരളത്തിൽനിന്ന് യാത്ര പുറപ്പെടുന്നതിനുമുമ്പേ തന്നെ ചെയ്യുന്നതാണ് നല്ലത്. ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും സംസ്കാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ ഏറ്റവും പ്രകടമായ അത്ഭുത ക്ഷേത്രസമുച്ചയങ്ങൾ.