Wayanad Trip: ഒറ്റ ദിവസത്തെ വയനാട് യാത്ര! കാണേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങൾ

One Day Trip At Wayanad: വയനാടെന്ന് പറഞ്ഞാൽ മനസിലേക്ക് ആദ്യം ഓടിയെത്തുക താമരശ്ശേരി ചുരമാണ്. കൊടും വളവുകൾ താണ്ടി മലമുകളിലെത്തിയാൽ ശാന്ത സുന്ദരമായ പ്രകൃതിയുടെ വശ്യത നിങ്ങളെ മാടിവിളിക്കും. പിന്നെ ഒറ്റദിവസമല്ല, എത്രദിവസമെടുത്താലും കണ്ട് തീരാൻ സാധിക്കാത്തവിധം മനോഹരമായ സ്ഥലങ്ങളും.

Wayanad Trip: ഒറ്റ ദിവസത്തെ വയനാട് യാത്ര! കാണേണ്ടതും പോകേണ്ടതുമായ സ്ഥലങ്ങൾ

Wayanad

Published: 

03 Aug 2025 13:50 PM

യാത്രയെന്ന് പറയുന്നത് മനസിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്ന ഒരു അനുഭൂതിയാണ്. അതിനായി ഏറ്റവും മികച്ച സ്ഥലങ്ങൾ തന്നെ നമ്മൾ തിരഞ്ഞെടുക്കാറുമുണ്ട്. സമയപരിധി മിക്കവരെയും യാത്രയിൽ ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. കാരണം, സമയപരിമിതി മൂലം മിക്ക സ്ഥലങ്ങളും ഒറ്റ പോക്കിൽ കാണാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നിങ്ങൾ തയ്യാറായിക്കോളൂ നമുക്ക് ഇത്തവണത്തെ വീക്കെൻഡ് ട്രിപ്പ് വയനാട്ടിലേക്ക് ആകാം.

വയനാടെന്ന് പറഞ്ഞാൽ മനസിലേക്ക് ആദ്യം ഓടിയെത്തുക താമരശ്ശേരി ചുരമാണ്. കൊടും വളവുകൾ താണ്ടി മലമുകളിലെത്തിയാൽ ശാന്ത സുന്ദരമായ പ്രകൃതിയുടെ വശ്യത നിങ്ങളെ മാടിവിളിക്കും. പിന്നെ ഒറ്റദിവസമല്ല, എത്രദിവസമെടുത്താലും കണ്ട് തീരാൻ സാധിക്കാത്തവിധം മനോഹരമായ സ്ഥലങ്ങളും. നിങ്ങൾക്ക് വയനാട് യാത്രയിൽ ഒറ്റ ദിവസമാണ് മുന്നിലുള്ളതെങ്കിൽ കാണേണ്ടതും പോകേണ്ടതുമായ ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

മുത്തങ്ങ

സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയിലാണ് മുത്തങ്ങ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമാണിത്. നിത്യഹരിത വനമേഖലകളും പ്രകൃതിയുടെ ആരുംകൊതിക്കുന്ന മനോഹാരിതയും തുളുമ്പുന്ന ഈ മേഖല നിങ്ങൾക്ക് നല്ലൊരു കാഴ്ച്ചയാണ് ഒരുക്കിവച്ചിരിക്കുന്നത്. നാഗർഹോളെ, ബന്ദിപ്പൂർ തുടങ്ങിയ ദേശീയോദ്യാനങ്ങളെ തമിഴ്നാട്ടിലെ മുതുമലൈ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നത് മുത്തങ്ങയാണ്.

ചെമ്പ്രപീക്ക്

വളരെയധികം മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ചെമ്പ്രമുടി. ഒറ്റനോട്ടത്തിൽ ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യം. കൽപ്പറ്റയിലെ മേൽപ്പാടിയിൽ നിന്ന് ഇവിടേ‌ക്ക് ‌വളരെ കുറച്ച് മാത്രം യാത്ര ചെയ്താൽ മതിയാകും. പച്ചപുതച്ച പുൽമേടുകളും നീലജലത്താൽ തുളുമ്പുന്ന ഹൃദയതടാകവും കാണാൻ സഞ്ചാരികളുടെ ഒഴുകിയെത്താറുണ്ട്. വയനാടൻ സൗന്ദര്യത്തിന്റെ പ്രധാന ആകർഷണമാണ് ചെമ്പ്രപീക്ക്.

പൂക്കോട് തടാകം

വയനാട്ടിൽ ഏത് സമയത്ത് പോയാലും തിരക്ക് അനുഭവപ്പെടുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് പോക്കോട് തടാകം. ഒരിക്കലും വറ്റാത്ത ഈ തടാകം മൂന്ന് കുന്നുകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്. കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ പൂക്കോട് തടാകത്തിലെത്താം.

നീലിമല

വയനാടിന്റെ തെക്ക് കിഴക്കൻ ഭാഗത്താണ് നീലിമല. കൽപ്പറ്റയിൽ നിന്നോ സുൽത്താൻ ബത്തേരി ഭാഗത്ത് നിന്നോ നീലിമല കയറാൻ യാത്ര തിരിക്കാം. നിരവധി ചാലുകൾ ഉള്ള നീലിമല കയറാൻ ഒട്ടേറെ സാഹസിക സഞ്ചാരികൾ എത്താറുണ്ട്. മുകളിൽ എത്തിയാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിന്റെ ദൃശ്യ ഭം​ഗിയും ആസ്വദിക്കാം.

പക്ഷിപാതാളം

സമുദ്ര നിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിൽ ബ്രഹ്മഗിരി കുന്നുകൾക്കിടയിൽ കാടിനകത്താണ് പക്ഷിപാതാളം എന്നു പേരുള്ള ഗുഹകൾ കാണപ്പെടുന്നത്. വലിയ പാറക്കൂട്ടങ്ങളുള്ള മേഖലയാണിത്, ചില പാറകൾ വളരെ വലുതാണ്. ഈ മേഖലയിലുള്ള ഗുഹകൾ പലയിനം ചെറു ജീവികളുടേയും പക്ഷികളുടെയും വവ്വാലുകളുടെയും ആവാസ കേന്ദ്രമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും