KSRTC Tour Package: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര

KSRTC Budget Tour Package: മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽ മേട്, വയനാട്, സൈലന്റ് വാലി, പൊന്മുടി, തെന്മല, വിവിധ കപ്പൽ യാത്രകൾ തുടങ്ങിയവയിലൂടെ ഇ‍ൗ അവധി കെഎസ്ആർടിസിക്കൊപ്പം കെങ്കേമമാക്കാം.

KSRTC Tour Package: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര

KSRTC

Published: 

27 Sep 2025 21:49 PM

മലയാളികളെ സംബന്ധിച്ച് കൂട്ടയവധിയാണ് വരാൻ പോകുന്നത്. കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടില്ല. യാത്രകൾ നൽകുന്ന അനുഭവങ്ങളും അനുഭൂതിയും ഒന്നുവേറെ തന്നെയാണ്. അതുകൊണ്ട് തന്നെ കിട്ടുന്ന ഏതൊരവസരത്തിലും പലരും യാത്രകൾ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ വരാനിരിക്കുന്ന പൂജ, ദിപാവലി അവധി നമ്മുടെ സ്വന്തം ആനവണ്ടിക്കൊപ്പമായാലോ.

പൂജ, ദീപാവലി അവധിദിവസങ്ങൾ ആഘോഷിക്കാൻ വ്യത്യസ്ത പാക്കേജുകളുമായാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ രം​ഗത്തെത്തിയിരിക്കുന്നത്. യാത്രാ പ്രേമികളെ ആകർഷിക്കുന്ന രീതിയിൽ ക്രമീകരിച്ച വിവിധ പാക്കേജുകളാണ്‌ കെഎസ്‌ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാണ് ഈ പാക്കേജുകളിൽ നിന്ന് ഈടാക്കുക.

ഒന്നുമുതൽ നാലുദിവസം അടിച്ചുപൊളിക്കാൻ പറ്റുന്ന കിടിലൻ യാത്രാ പാക്കേജുകളാണ് കെഎസ്ആർടിസി നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽ മേട്, വയനാട്, സൈലന്റ് വാലി, പൊന്മുടി, തെന്മല, വിവിധ കപ്പൽ യാത്രകൾ തുടങ്ങിയവയിലൂടെ ഇ‍ൗ അവധി കെഎസ്ആർടിസിക്കൊപ്പം കെങ്കേമമാക്കാം.

Also Read: അവധികൾ നിരവധി, വേഗം വണ്ടി വിട്ടോ… കോഴിക്കോടിന്റെ സ്വന്തം ഊട്ടിയിലേക്ക്…

സെപ്റ്റംബർ 30 ചൊവ്വാഴ്ചയും സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചതോടെ തുടർച്ചയായ മൂന്ന്‌ ദിവസമാണമാണ് അവധി ലഭിക്കുക. ഒക്‌ടോബർ 20നാണ്‌ ഇക്കൊല്ലത്തെ ദീപാവലി. മുൻകൂർ ബുക്കിങ് ലഭ്യമാണ്. സീറ്റ്‌ ബുക്ക്‌ ചെയ്യുന്നതിനായി ഫോൺ: പത്തനംതിട്ട –9495752710, 9995332599, തിരുവല്ല–9961072744, 9745322009, അടൂർ–7012720873, 9846752870, പന്തളം–9562730318, റാന്നി –9446670952, മല്ലപ്പള്ളി– 9744293473 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്..

പൂജവെയ്പ് തിരക്ക്: പ്രത്യേക അധിക സർവീസുകളുമായി കെഎസ്ആർടിസി

മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് പ്രത്യേക അധിക സർവീസുകൾ കെഎസ്ആർടിസി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ ഉണ്ടായിരിക്കുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും