Wayanad Gramavandi: വയനാട് കാണാൻ ഗ്രാമവണ്ടിയിൽ കയറണം; അറിയാം ഈ യാത്രയെക്കുറിച്ച്

Explore Wayanad Gramavandi: സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. മുമ്പും വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഗ്രാമവണ്ടി.

Wayanad Gramavandi: വയനാട് കാണാൻ ഗ്രാമവണ്ടിയിൽ കയറണം; അറിയാം ഈ യാത്രയെക്കുറിച്ച്

Gramavandi

Published: 

29 Sep 2025 13:49 PM

വയനാടൻ യാത്ര അതും കെഎസ്ആർടിയിൽ… ആഹാ എത്ര മനോഹരമായിരിക്കുമെന്ന് ആലോചിച്ച് നോക്കൂ. വയനാടിൻ്റെ തനത് ഭം​ഗി കാടും പച്ചപ്പും അവിടുത്തെ ആളുകളുമാണ്. പുറത്ത് നിന്നെത്തുന്ന സഞ്ചാരികൾക്ക് ഉൾപ്രദേശങ്ങളിലേക്കുള്ള യാത്ര അത്ര എളുപ്പമല്ല. കാരണം കാടും വഴിയും അറിയാതെ സഞ്ചരിച്ചാൽ അപകടമാണ്. എന്നാൽ ഇനി വിഷമിക്കണ്ട, നമ്മുടെ ​ഗ്രമാവണ്ടി നിങ്ങളെ കാത്തിരിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുക എന്നതാണ് ഇതിൻ്റെ പിന്നിലെ പ്രധാന ലക്ഷ്യം.

അതുകൂടാതെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽ കൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടത്. സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തിയാണ് ഗ്രാമവണ്ടി ആരംഭിച്ചത്. എന്നാൽ ഇന്നും യാത്രക്കാരുടെ മനകവർന്നുകൊണ്ട് വിജയകരമായ കുതിപ്പിലാണ് ​ഗ്രാമവണ്ടി.

Also Read: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര

​ഗ്രാമവണ്ടിയുടെ റൂട്ടുകൾ ഏതെല്ലാം?

പരീക്ഷണാടിസ്ഥാനത്തിൽ സിസി–അത്തിനിലം–മൈലമ്പാടി–മീനങ്ങാടി റൂട്ടിലാണ് ​ഗ്രാമവണ്ടിയുടെ സർവീസ് ആരംഭിച്ചത്. ഇപ്പോൾ ഒരു വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ പ്രിയപ്പെട്ട ഒന്നായി മാറിയിരിക്കുകയാണ് ​ഗ്രാമവണ്ടി. വയനാടിന്റെ ഉൾ​ഗ്രാമങ്ങളുടെ ഭം​ഗി ആസ്വദിക്കാൻ ഈ കെഎസ്ആർടിസി യാത്ര നിങ്ങളെ സഹായിക്കും. സാധാരണക്കാരന് താങ്ങാനാകുന്ന നിരക്കിലാണ് സർവീസ്. അതുകൊണ്ട് പ്രദേശവാസികൾക്കും ഏറെ സഹായകരമായി മാറിയിരിക്കുകയാണ് ഈ ​ഗ്രാമവണ്ടി.

പാട്ട് കേൾക്കാൻ സ്പീക്കർ, സുരക്ഷയ്ക്കായി ക്യാമറകൾ, ​ഗൈഡുകളെപ്പോലെ ജീവനക്കാർ ഇവയെല്ലാം ഗ്രാമവണ്ടിയെ മറ്റു യാത്രകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ പൊതുജനം നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ഗ്രാമവണ്ടി എന്ന പദ്ധതി സർക്കാർ നടപ്പാക്കിയത് . മുമ്പും വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഗ്രാമവണ്ടി.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും