AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sleep Tourism: സഞ്ചാരികളെ കേട്ടിട്ടുണ്ടോ… സ്ലീപ്പ് ടൂറിസം; ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്

What Is Sleep Tourism: ഉറക്കമില്ലായ്മ, ജീവിതശൈലി മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളും അകറ്റി നിർത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഈ പുതിയ രീതി കണ്ടെത്തിയിരിക്കുന്നത്. ജോലി സമ്മർദ്ദം, ജീവിതശൈലി, സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരിക്കുക തുടങ്ങി ഇന്നത്തെ തലമുറയുടെ ജീവിത നിലവാരത്തെ മാറ്റിയെടുക്കാൻ സ്ലീപ്പ് ടുറിസം കൊണ്ട് സാധിക്കും.

Sleep Tourism: സഞ്ചാരികളെ കേട്ടിട്ടുണ്ടോ… സ്ലീപ്പ് ടൂറിസം; ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്
Sleep TourismImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 04 Oct 2025 21:46 PM

യാത്രകൾ എപ്പോഴും മനോഹരമായൊരു അനുഭൂതിയാണ്. ഒറ്റക്കായാലും കുടുംബത്തോടൊപ്പമായാലും കൂട്ടുകാർക്കൊപ്പമായാലും യാത്രകൾ ആസ്വദിക്കാനുള്ളതാണ്. സാങ്കേതിക വിദ്യകൾ വളരുന്തോറും ടൂറിസം മേഖലയിലും അതിവേ​ഗ വളർച്ചയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. അങ്ങനെ ഇപ്പോഴത്തെ ട്രെൻഡാണ് സ്ലീപ്പ് ടൂറിസം. കാഴ്ചകൾ കാണുന്നതിനോ സാഹസികതയ്‌ക്കോ വേണ്ടിയുള്ള സാധാരണ യാത്രകളിൽ നിന്ന് ഏറെ വ്യത്യസ്തമായ രീതിയാണിത്.

യാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേയ്ക്ക് ഓടിയെത്തുക ഡെസ്റ്റിനേഷനെ കുറിച്ചും അവിടുത്തെ കാഴ്ചകളെ കുറിച്ചുമെല്ലാമായിരിക്കും. എന്നാൽ, ഓരോ കാലത്തും ടൂറിസം മേഖലയിൽ വ്യത്യസ്തമായ യാത്രാ പ്രവണതകൾ ഉയർന്നുവരാറുണ്ട്. അത്തരത്തിൽ നിങ്ങളുടെ പതിവ് യാത്രാ ശൈലിയിൽ അസാധാരണമായ ഒരു വഴിത്തിരിവ് ഉണ്ടാക്കിയേക്കാൻ സാധ്യതയുള്ള, ഇന്ത്യയിൽ ശക്തി പ്രാപിച്ചുവരുന്ന സവിശേഷമായ യാത്രാ പ്രവണതകളിലൊന്നാണ് സ്ലീപ്പ് ടൂറിസം. ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന് പൂർണമായി മാറി നിൽക്കാൻ ആ​ഗ്രഹിക്കുന്നവരാണ് സ്ലീപ്പ് ടൂറിസത്തിലെ പ്രധാനികൾ.

എന്താണ് സ്ലീപ്പ് ടൂറിസം?

പേരുപോലെ തന്നെയാണ് സ്ലീപ്പ് ടുറിസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ ആളുകളുടെ മനസ്സിനെയും ശരീരത്തെയും വീണ്ടെടുക്കുക എന്നതാണ് പുതിയ ട്രെൻഡായ സ്ലീപ്പ് ടൂറിസം അർത്ഥമാക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് അല്പം ഇടവേളയെടുത്ത് സ്വസ്ഥമായ ജീവിതം നയിക്കുക എന്നതാണ് ഇതിൻ്റെ മറ്റൊരു ലക്ഷ്യം.

ഉറക്കമില്ലായ്മ, ജീവിതശൈലി മൂലമുണ്ടാകുന്ന പല പ്രശ്നങ്ങളും അകറ്റി നിർത്തി ആരോഗ്യം വീണ്ടെടുക്കുന്നതിനാണ് ഈ പുതിയ രീതി കണ്ടെത്തിയിരിക്കുന്നത്. ജോലി സമ്മർദ്ദം, ജീവിതശൈലി, സ്ക്രീനുകളിൽ ദീർഘനേരം നോക്കിയിരിക്കുക തുടങ്ങി ഇന്നത്തെ തലമുറയുടെ ജീവിത നിലവാരത്തെ മാറ്റിയെടുക്കാൻ സ്ലീപ്പ് ടുറിസം കൊണ്ട് സാധിക്കും.

Also Read: കാഴ്ച്ചകളുടെ വിസ്മയം തീർത്ത ഇല്ലിക്കൽ കല്ല്; കാണാം മതിയാവോളം

പല ആരോ​ഗ്യപ്രശ്നങ്ങൾക്കും ഉറക്കക്കുറവ് പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ട്. തടസ്സമില്ലാത്ത ഉറക്കത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ സ്ലീപ്പ് ടൂറിസം ആളുകൾക്കിടയിൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

യുവാക്കൾക്കിടയിൽ സ്ലീപ്പ് ടൂറിസത്തിൻ്റെ പ്രാധാന്യം?

ജോലി, വിദ്യാഭ്യാസം, സോഷ്യൽ മീഡിയ ഉപയോ​ഗം തുടങ്ങിയവയിൽ നിന്നുള്ള വലിയ സമ്മർദ്ദമാണ് യുവ തലമുറയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഈ സമ്മർദ്ദം പലപ്പോഴും ഉറക്കക്കുറവിലേക്കോ മോശം ഉറക്കത്തിനോ കാരണമാകുന്നു. കേരളത്തിലെ മൂന്നാറിലും ആലപ്പുഴയിലും വയനാട്ടിലുമെല്ലാമുള്ള ആയുർവേദ റിസോർട്ടുകൾ സ്ലീപ്പ് ടൂറിസത്തിന് തിരഞ്ഞെടുക്കാറുണ്ട്. സ്ലീപ്പ് ടൂറിസത്തിൻ്റെ ഭാ​ഗമായ ആയുർവേദ റിസോർട്ടുകളും തെറാപ്പിയുമെല്ലാം ഇവിടങ്ങളിൽ ലഭ്യമാണ്.