Thalassery Travel: തലശ്ശേലി എങ്ങനെ കേരളത്തിൻ്റെ പാരീസ് ആയി; അറിയാനും കാണാനും ഇഷ്ടംപോലെ
Thalassery Paris Of Kerala: സ്വിറ്റ്സർലൻഡ്, കശ്മീർ, വെനീസ് തുടങ്ങി കേരളത്തിന് സ്വന്തമായൊരു പാരീസ് നഗരം കൂടിയുണ്ട്. 'മലബാറിന്റെ പാരീസ്' എന്ന് അറിയപ്പെടുന്നത് മറ്റൊരിടവുമല്ല, നമ്മുടെ തലശ്ശേരിയാണ്. തലശ്ശേരിക്ക് ആ പദവി ലഭിച്ചതിന് പിന്നിലുള്ള കാരണമെന്താണെന്ന് നമുക്ക് പരിശോധിക്കാം.
കേരളത്തിലെ ഓരോ സ്ഥലങ്ങൾക്കും ഓരോ ഓമനപേരുകൾ ഉണ്ട്. സ്ഥലത്തിൻ്റെ മനോഹാരിതയും പ്രകൃതി സൗന്ദര്യവും കാരണം വിനോദ സഞ്ചാരികൾ തന്നെയാണ് ഇത്തരം പേരുകളും വിശേഷണങ്ങളും നൽകുന്നത്. സ്വിറ്റ്സർലൻഡ്, കശ്മീർ, വെനീസ് തുടങ്ങി കേരളത്തിന് സ്വന്തമായൊരു പാരീസ് നഗരം കൂടിയുണ്ട്. ‘മലബാറിന്റെ പാരീസ്’ എന്ന് അറിയപ്പെടുന്നത് മറ്റൊരിടവുമല്ല, നമ്മുടെ തലശ്ശേരിയാണ്. തലശ്ശേരിക്ക് ആ പദവി ലഭിച്ചതിന് പിന്നിലുള്ള കാരണമെന്താണെന്ന് നമുക്ക് പരിശോധിക്കാം.
തലശ്ശേരി കോട്ട: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സ്മാരകമായി എ.ഡി 1708-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച തലശ്ശേരി കോട്ടയാണ് ഈ നഗരത്തിൻ്റെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒന്ന്. മലബാർ മേഖലയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായാണ് ഇതിനെ കാണുന്നത്. കൂറ്റൻ മതിലുകളും മനോഹരമായി കൊത്തിയെടുത്ത വാതിലുകളുമുള്ള ഈ കോട്ടയ്ക്ക് കടലിലേക്ക് ഇറങ്ങാൻ രഹസ്യ തുരങ്കങ്ങൾ പോലും ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ALSO READ: കേരളത്തിലെ സ്വിറ്റ്സർലൻഡ് ഇതാണ്; തട്ടേക്കാട് ഗ്രീൻ മെഡോസ് കാണാൻ പോകാം
ധർമ്മടം ബീച്ച്: നഗരത്തിൽ നിന്ന് 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അഞ്ച് ഏക്കർ വിസ്തൃതിയുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് ധർമ്മടം ബീച്ച് ദ്വീപ്. നാലു ഭാഗവും അറബിക്കടലിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ആറ് ഏക്കർ വരുന്ന കൊച്ചു ദീപാണ് ധർമ്മടം തുരുത്ത്. വിവിധതരം മരങ്ങളാൽ സമ്പന്നമായ ഈ ദ്വീപിൻ്റെ ഭംഗി ആസ്വദിക്കാൻ നിരവധി ആളുകൾ എത്തിച്ചേരാറുണ്ട്. തെങ്ങുകളും ഇടതിങ്ങിയ ചെടികളും നിറഞ്ഞ ഈ ദ്വീപ് അപൂർവ്വ ഇനം സസ്യങ്ങളുടെ ആവാസ കേന്ദ്രമാണ്.
മുഴപ്പിലങ്ങാട് ബീച്ച്: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആറ് ഡ്രൈവ് ഇൻ ബീച്ചുകളിൽ ഒന്നാണ് കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ച്. കാറുകളിലും ബൈക്കുകളിലും വെള്ളത്തിലൂടെ സവാരി നടത്താൻ കേരളത്തിൽ മറ്റൊരിടമില്ല എന്നു തന്നെ പറയാം. കാരണം കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചാണ്. സൂര്യാസ്തമയം കാണാൻ നിരവധി ആളുകൾ ഇവിടെ എത്തിച്ചേരാറുണ്ട്.
ഓവർബറിയുടെ വിഡ്ഢിത്തം: കടൽ തീരത്തൊരു വിശ്രമ കേന്ദ്രം അതാണ് ഓവർബറിസ് ഫോളി. ബ്രീട്ടീഷ് ഭരമണകാലത്തെ പാരമ്പര്യമാണ് ഈ ഫോളിക്ക്. 1870 കളിൽ തലശ്ശേരിയിലെ അന്നത്തെ ടെല്ലിച്ചേരി കോടതികളിൽ ഇംഗ്ലീഷ് ജഡ്ജിയായിരുന്ന ഇ എൻ ഓവർബറിയുടെ ആഗ്രഹമായിരുന്നു കുന്നിന് ചെരിവിലെ ഈ പാർക്ക്. അറബിക്കടലിൻ്റെ വിസ്തൃതമായ കാഴ്ചകൾ കാണാൻ മനോഹരമായ സ്ഥലമാണിത്.