AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Marayoor: ‘സ്വർണം’ വിളയും കേരള മണ്ണ്; മറയൂരിലെ ഈ രഹസ്യത്തിന് പിന്നിൽ എന്ത്

Marayoor Sandalwood History: കൊടുംതണുപ്പും നല്ല വെയിലും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്ത് പെയ്യുന്ന മഴയുമാണ് ചന്ദനത്തിൻ്റെ സ്വാഭാവിക വളർച്ചയ്ക്ക് പിന്നിലെ കാരണം. മൂ​ന്നാ​റി​ൽ​ നി​ന്ന്​ ഏകദേശം 40 കി​ലോ​മീ​റ്റ​ർ യാത്ര ചെയ്താൽ​ ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി​യോ​ട് ചേർന്നുകിടക്കുന്ന മ​റ​യൂരിലെത്താം. ഇവിടം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ട്ര​ക്കി​ങ്ങു​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്.

Marayoor: ‘സ്വർണം’ വിളയും കേരള മണ്ണ്; മറയൂരിലെ ഈ രഹസ്യത്തിന് പിന്നിൽ എന്ത്
Marayoor Sandalwood Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 18 Jan 2026 | 06:56 PM

കാലങ്ങൾക്ക് മുമ്പ് വെറുമൊരു മരമായി മാത്രമാണ് മറയൂരുകാർ ചന്ദനത്തെ കണ്ടിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി അങ്ങനെയല്ല. ഒരു കിലോ ചന്ദനത്തടിക്ക് വില 20,000ത്തിന് മുകളിൽ പോകും. കാന്തല്ലൂരും അതിന്റെ അയൽ പ്രദേശമായ മറയൂരും മാത്രമാണ് കേരളത്തിൽ ചന്ദനമരങ്ങൾ സ്വാഭാവികമായി വളരുന്നത്. കൊടുംതണുപ്പും നല്ല വെയിലും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്ത് പെയ്യുന്ന മഴയുമാണ് ചന്ദനത്തിൻ്റെ സ്വാഭാവിക വളർച്ചയ്ക്ക് പിന്നിലെ കാരണം.

ചന്ദനം മാത്രമല്ല മറ്റൊരു പൊന്ന് കൂടിയായ ശർക്കരയുടെ നാടെന്ന പേരും മറയൂരിന് സ്വന്തമാണ്. അതുകൊണ്ട് തന്നെ മൂ​ന്നാ​റി​ൽ എ​ത്തു​ന്ന വിനോദ സഞ്ചാരികൾ തീ​ർ​ച്ച​യാ​യും മ​റ​യൂ​രി​ന്റെ സൗ​ന്ദ​ര്യ​ത്തി​ലേ​ക്കും യാ​ത്ര ചെയ്യും. ചന്ദനത്തിൻ്റെ സു​ഗന്ധത്തിനും ശർക്കരയുടെ മാധുര്യത്തിന് സഞ്ചാരികൾ നൽകിയ പേരാണ് ‘ഹോം ഓഫ് ലിക്വിഡ് ​ഗോർഡ്’ എന്ന്. തനി സ്വർണം വിളയുന്ന മണ്ണ്, അതാണ് മറയൂർ. ക​രി​മ്പി​ൻ​പാ​ട​ങ്ങ​ളും മലനിരകളും ത​ട്ടു​ത​ട്ടാ​യ കൃ​ഷി​യി​ട​വും ച​ന്ദ​ന​ക്കാ​ടു​ക​ളു​മാ​ണ് മ​റ​യൂ​രി​ന്റെ സൗന്ദര്യം.

ALSO READ: തലശ്ശേലി എങ്ങനെ കേരളത്തിൻ്റെ പാരീസ് ആയി; അറിയാനും കാണാനും ഇഷ്ടംപോലെ

മൂ​ന്നാ​റി​ൽ​ നി​ന്ന്​ ഏകദേശം 40 കി​ലോ​മീ​റ്റ​ർ യാത്ര ചെയ്താൽ​ ത​മി​ഴ്‌​നാ​ട് അ​തി​ർ​ത്തി​യോ​ട് ചേർന്നുകിടക്കുന്ന മ​റ​യൂരിലെത്താം. ഇവിടം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ​യും ട്ര​ക്കി​ങ്ങു​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്. ആ​ന​മു​ടി മ​ല​നി​ര​ക​ളി​ൽ​നി​ന്ന് ക​ര​ക​വി​ഞ്ഞൊ​ഴു​കു​ന്ന പ​മ്പാ​ന​ദി​യു​ടെ മ​നോ​ഹാ​രി​ത മ​റ​യൂ​രി​ൻറെ പ്രധാന ആകർഷണമാണ്. ച​ന്ദ​ന​ക്കാ​ടു​ള്ള കേ​ര​ള​ത്തി​ലെ ഏ​ക പ്ര​ദേ​ശം. കൂടാതെ കണ്ണെത്താ ദൂരത്ത്, അതായത് 1500 ഏ​ക്ക​റി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന ക​രി​മ്പ് തോ​ട്ട​ങ്ങൾ,​ മ​റ​യൂ​രി​ൻറെ മ​റ്റൊ​രു പ്രത്യേകതയാണ്.

മ​റ​യൂ​രി​ൽ ഏ​ക​ദേ​ശം 65,000ത്തിലധികം ച​ന്ദ​ന​മ​ര​ങ്ങ​ളു​ണ്ടെന്നാണ് കണക്കുകൾ പറയുന്നത്. വ​നം വ​കു​പ്പിൻ്റെ നിയത്രണത്തിലായതിനാൽ അവരുടെ അ​നു​മ​തി നേ​ടി​യ ശേ​ഷം മാത്രമെ കാ​ട്ടി​ൽ ചു​റ്റി​ക്ക​റ​ങ്ങാ​നും ച​ന്ദ​ന സം​സ്ക​ര​ണം കാ​ണാ​നും അനുവാദമുള്ളൂ. കൂ​ടാ​തെ, ശു​ദ്ധ​മാ​യ ച​ന്ദ​ന​തൈ​ല​വും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​മെ​ല്ലാം വാ​ങ്ങാനും സാധിക്കും. വ​നം വ​കു​പ്പി​ൻറെ സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഇവിടെയുള്ള ഓരോ മ​ര​ങ്ങ​ളും. അതിനാൽ അവയ്ക്ക് നാശമാകുന്ന തരത്തിൽ യാതൊരു പ്രവർത്തിയും സഞ്ചാരികളുടെ ഭാ​ഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല.

മറയൂർ സന്ദർശിക്കാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് മറയൂർ ഏറ്റവും മനോഹരമായി കാണപ്പെടുന്നത്. തണുപ്പും, കോടയും ഒപ്പം പ്രകൃതിയുടെ മനോഹാരിതയും തുളമ്പി നിൽക്കുന്ന സമയമാണിത്. ല​ക്കം വെ​ള്ള​ച്ചാ​ട്ടം, തൂ​വാ​നം വെ​ള്ള​ച്ചാ​ട്ടം, മു​നി​യ​റ​ക​ൾ, ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം തുടങ്ങി മറയൂരിനടത്ത് കാണാൻ പറ്റിയ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വേറെയുമുണ്ട്.