Potato Face Mask: ഉരുളക്കിഴങ്ങ് കൊണ്ട്! ഫേസ് മാസ്ക് തയ്യാറാക്കാം; കിടിലൻ ട്രിക്ക്
Homemade Potato Face Mask: വിറ്റാമിൻ സി, ബി6, ബി1, ബി3 എന്നിവയാൽ സമ്പുഷ്ടമായ ഇതിലെ ആന്റിഓക്‌സിഡന്റുകൾ തിളക്കമുള്ള മൃദുവായ ചർമ്മം നിങ്ങൾക്ക് നൽകുന്നു. അതിനാൽ വീട്ടിൽ തന്നെ ഈസിയായി ഫേസ് മാസ്കുകൾ തയ്യാറാക്കി ഉപയോഗിച്ച് നോക്കൂ.

നമ്മളിൽ മിക്കവരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഭക്ഷണകാര്യത്തിൽ മാത്രമല്ല നിങ്ങളുടെ ചർമ്മസംരക്ഷണത്തിലും ഇനിമുതൽ അവ ഉൾപ്പെടുത്താം. വിറ്റാമിൻ സി, ബി6, ബി1, ബി3 എന്നിവയാൽ സമ്പുഷ്ടമായ ഇതിലെ ആന്റിഓക്‌സിഡന്റുകൾ തിളക്കമുള്ള മൃദുവായ ചർമ്മം നിങ്ങൾക്ക് നൽകുന്നു. അതിനാൽ വീട്ടിൽ തന്നെ ഈസിയായി ഫേസ് മാസ്കുകൾ തയ്യാറാക്കി ഉപയോഗിച്ച് നോക്കൂ.
1. മൂന്ന് ടേബിൾസ്പൂൺ ഉരുളക്കിഴങ്ങ് നീരും 2 ടേബിൾസ്പൂൺ തേനും എടുക്കുക. ഇവ രണ്ടും ചേർത്ത് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 15 മിനിറ്റ് നേരം വച്ച ശേഷം കഴുകിക്കളയുക. മുഖത്തെ ചുളിവുകൾ അകറ്റുന്ന ഈ മാസ്ക് ആഴ്ചയിൽ രണ്ടുതവണ പുരട്ടാവുന്നതാണ്. ഉരുളക്കിഴങ്ങ് നീര് ബ്ലീച്ചിംഗ് ഏജന്റ് പോലെ പ്രവർത്തിക്കുമ്പോൾ, തേൻ ചർമ്മത്തിന് ഈർപ്പം നൽകുകയും മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു.
2. രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് നീര്, രണ്ട് ടീസ്പൂൺ നാരങ്ങ നീര്, അര ടീസ്പൂൺ തേൻ എന്നിവ നന്നായി യോജിപ്പിക്കുക. മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഒന്നിടവിട്ട ദിവസങ്ങളിൽ ഈ ഫേസ് മാസ്ക് നിങ്ങൾക്ക് പരീക്ഷിക്കാം. നാരങ്ങയുടെയും ഉരുളക്കിഴങ്ങിന്റെയും ആസ്ട്രിജൻ ഗുണങ്ങൾ എണ്ണമയം നിയന്ത്രിക്കാനും, അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കാനും, ചർമ്മത്തിന് നിറം നൽകാനും സഹായിക്കുന്നു.
3. അര ടീസ്പൂൺ ഉരുളക്കിഴങ് നീരും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും എടുത്ത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റ് നേരം വച്ചതിനു ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ചെയ്യുന്നത് മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ മുഖത്തിന് ലഭിക്കുന്നു. ഈ ഫേസ് പായ്ക്ക് നിറം മെച്ചപ്പെടുത്തുകയും, സുഷിരങ്ങൾ തുറക്കുകയും, ചർമ്മത്തിലെ കറുപ്പ് പാടുകൾ ഇല്ലാതാക്കുകയും ചെയ്യും.
4. ഉരുളക്കിഴങ്ങ്, 2 സ്ട്രോബെറി, ½ ടീസ്പൂൺ തേൻ എന്നിവ അരച്ചെടുക്കുക. ഈ പേസ്റ്റ് ചർമ്മത്തെ അൾട്രാവയലറ്റ് രശ്മികളുടെ അപകടകരമായ ചർമ്മ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു. കൂടാതെ കൊളാജൻ വർദ്ധിപ്പിക്കുകയും യുവത്വം നൽകുകയും നിറം നൽകുകയും ചെയ്യുന്നു.
5. പകുതി ഉരുളക്കിഴങ്ങും 1 മുട്ടയുടെ വെള്ളയും ചേർത്ത് ജ്യൂസ് ഉണ്ടാക്കുക. രണ്ടും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. മുട്ടയും ഉരുളക്കിഴങ്ങും പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളാണ്, ഇത് മുഖം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.