Vande Bharat Sleeper: വന്ദേഭാരത് സ്ലീപ്പറിലെ ഭക്ഷണവും അടിപൊളി; ഫുഡ് മെനു ഇങ്ങനെ
Vande Bharat Sleeper Trains Food Menu: വന്ദേഭാരതിൻ്റെ സ്ലീപ്പർ ട്രെയിനുകൾ എത്തുന്നതോടെ ദീർഘദൂര യാത്ര ചെയ്യുന്ന ജനങ്ങളുടെ വലിയ പരാതിക്കാണ് പരിഹാരമാകുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും, രാജ്യം ഇതുവരെ കാണാത്ത മികവുറ്റ സൗകര്യങ്ങളുമാണ് പുതിയ സ്ലീപ്പർ ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത.
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ (Vande Bharat Sleeper Trains) ആദ്യ സർവീസ് ഈ മാസം 18ന് ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ഏറ്റവും വേഗതയേറിയ ട്രെയിനാണ് വന്ദേഭാരത്. നിരത്തിലറങ്ങി മാസങ്ങൾക്കുള്ളിൽ ജനങ്ങളുടെ ഹൃദയം കീഴടക്കിയ വന്ദേഭാരതിൻ്റെ സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുന്ന ആകാംക്ഷയിലാണ് ജനങ്ങൾ. അത്യാധുനിക സാങ്കേതിക വിദ്യകളും, രാജ്യം ഇതുവരെ കാണാത്ത മികവുറ്റ സൗകര്യങ്ങളുമാണ് പുതിയ സ്ലീപ്പർ ട്രെയിനുകളുടെ ഏറ്റവും വലിയ പ്രത്യേകത.
വന്ദേഭാരതിൻ്റെ സ്ലീപ്പർ ട്രെയിനുകൾ എത്തുന്നതോടെ ദീർഘദൂര യാത്ര ചെയ്യുന്ന ജനങ്ങളുടെ വലിയ പരാതിക്കാണ് പരിഹാരമാകുന്നത്. ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ സാധാരണയായി നേരിടുന്ന (പ്രത്യേകിച്ച് രാത്രികാലങ്ങളിൽ) പല പ്രശ്നങ്ങളും മനസ്സിലാക്കി അവ പരിഹരിച്ചുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഹൗറ-ഗുവാഹത്തി റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്. ഭാവിയിൽ രാജ്യത്തുടനീളം സ്ലീപ്പർ ട്രെയിനുകൾ എത്തുമെന്ന് റെയിൽവേ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read: കേരളത്തിന് പുതിയ വന്ദേ ഭാരത്; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ആകുമോ?
ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിൽ, ബന്ദേൽ, കത്വ, ന്യൂ ഫറാക്ക, മാൾഡ ടൗൺ, ന്യൂ ജൽപൈഗുരി, ന്യൂ കൂച്ച്ബെഹാർ, ന്യൂ ബൊംഗൈഗാവ് എന്നിങ്ങനെ എട്ട് സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. പുറപ്പെടുന്ന സമയമോ എത്തിച്ചേരുന്ന സമയമോ ഇതുവരെ റെയിൽവേ പുറത്തുവിട്ടിട്ടില്ല. തേർഡ് എസി, സെക്കൻഡ് എസി, ഫസ്റ്റ് എസി എന്നിങ്ങനെ മൂന്ന് ക്ലാസുകളായാണ് കോച്ചുകൾ തരംതിരിച്ചിരിക്കുന്നത്. ഇതിൽ തേർഡ് എസിക്ക് 2,300 രൂപയും സെക്കൻഡ് എസിക്ക് 3,000 രൂപയും ഫസ്റ്റ് എസിക്ക് 3,600 രൂപയുമാണ് നിരക്ക്.
ഇതുകൂടാതെ പ്രാദേശിക ഭക്ഷണ വിഭവങ്ങളാണ് വന്ദേഭാരതിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. വെസ്റ്റ് ബംഗാൾ ആസാം റൂട്ടിൽ സർവീസ് നടത്തുന്നതിനാൽ ആസാമീസ് ഭക്ഷണവും ബംഗാളി ഭക്ഷണവും ലഭ്യമാകും. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ടിക്കറ്റ് ബുക്കിങ് സമയത്ത് തന്നെ ഭക്ഷണ വിഭവങ്ങളും തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിലേക്ക് വന്ദേഭാരത് എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അങ്ങനെയെങ്കിൽ കേരളത്തിൻ്റെ തനത് രുചികളാകും മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെ വ്യത്യസ്തമാക്കുക.