Vande Bharat: കേരളത്തിന് പുതിയ വന്ദേ ഭാരത്; കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് ആകുമോ?
Kozhikode Bengaluru Vande Bharat: കഴിഞ്ഞ ദിവസം, ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നടന്ന റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ യോഗത്തില്‍ കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരതും ചര്‍ച്ചയായി.
കോഴിക്കോട്: മലബാര്‍ മേഖലയില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവര്‍ ധാരാളമാണ്. തൊട്ടടുത്ത് കിടക്കുന്ന നഗരം എന്നതിലുപരി, മലബാറുകാരുടെ ഉപജീവനമാര്‍ഗം പോലും ബെംഗളൂരുവിനെ ആശ്രയിച്ചാണ്. നഗരത്തില്‍ ബിസിനസ് നടത്തുന്നവര്‍ നിരവധിയാണ്. കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേ ഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് ട്രെയിന്‍ അനുവദിക്കണമെന്നത് ദീര്‍ഘകാലമായുള്ള യാത്രക്കാരുടെ ആവശ്യമാണ്.
തിരുവനന്തപുരം-കാസര്‍കോട്, മംഗളൂരു-തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍-ബെംഗളൂരു എന്നിങ്ങനെയാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളുടെ റൂട്ടുകള്‍. എന്നാല്‍ യാത്രക്കാര്‍ ഏറെയുള്ള കോഴിക്കോട് നിന്ന്, വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ ദിവസം, ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നടന്ന റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഈ യോഗത്തില്‍ കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരതും ചര്‍ച്ചയായി. ട്രെയിന്‍ ഉടന്‍ അനുവദിക്കണമെന്ന് യാത്രക്കാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടപ്പോള്‍, സാങ്കേതിക തടസമുണ്ടെന്ന വാദമാണ് അധികൃതര്‍ നിരത്തിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ റെയില്‍വേ ലൈനുകളുടെ ശേഷിയില്‍ അധികമാണ് പ്രയോജനപ്പെടുത്തുന്നതെന്നും അതിനാല്‍ സാധിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Also Read: കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
അതേസമയം, കേരളത്തില്‍ വലിയ ഡിമാന്‍ഡാണ് വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് ലഭിക്കുന്നത്. ആദ്യ രണ്ട് ട്രെയിനുകളിലെയും കോച്ചുകളുടെ എണ്ണം പിന്നീട് യാത്രക്കാരുടെ എണ്ണം കാരണം വര്‍ധിപ്പിക്കേണ്ടി വന്നു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കേരളത്തിനും ലഭിക്കുമെന്ന കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രഖ്യാപനം യാത്രക്കാര്‍ക്ക് പ്രതീക്ഷയേകുന്നു.