Health Tips: ദിവസവും ചായയും കാപ്പിയും കുടിക്കുന്നവരിൽ കാണുന്ന മാറ്റം എന്ത്?

Coffee Vs Tea Side Effects: കഫീൻ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാപ്പിയിലാണ്. അതിനാൽ അവ നിങ്ങൾക്ക് വേഗത്തിൽ ഊർജ്ജം നൽകുന്നു. ചായയിൽ കഫീൻ കുറവാണ്, കൂടാതെ എൽ-തിനൈനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മനസ്സിൻ്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

Health Tips: ദിവസവും ചായയും കാപ്പിയും കുടിക്കുന്നവരിൽ കാണുന്ന മാറ്റം എന്ത്?

Image for representation purpose only

Published: 

19 Nov 2025 18:56 PM

ചില വ്യക്തികളുടെ ദൈനംദിന ജീവിതത്തിൽ കാപ്പിക്കും ചായയ്ക്കും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പലരും ഈർജ്ജം വർദ്ധിപ്പിക്കാനും ഉന്മേഷം ലഭിക്കുന്നതിനുമാണ് ഇവ രണ്ടിനെയും ജീവിതത്തിൻ്റെ ഭാ​ഗമാക്കിയിരിക്കുന്നത്. എന്നാൽ നിങ്ങൾ ദിവസവും അഞ്ച് കപ്പ് വീതം ഇവയിലേതെങ്കിലും കുടിക്കുന്നത് ശീലമാക്കിയാൽ നിങ്ങളുടെ ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?

താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. അമിത് സറഫാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കഫീൻ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് കാപ്പിയിലാണ്. അതിനാൽ അവ നിങ്ങൾക്ക് വേഗത്തിൽ ഊർജ്ജം നൽകുന്നു. ചായയിൽ കഫീൻ കുറവാണ്, കൂടാതെ എൽ-തിനൈനും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മനസ്സിൻ്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ALSO READ: വേദന കുറയ്ക്കുന്നു, ഹൃദയാരോ​ഗ്യത്തിനും ഉത്തമം; ഈ എണ്ണ ഉപയോ​ഗിക്കൂ

ശരീരത്തിന് സംഭവിക്കുന്നത് എന്ത്?

അമിതമായ കാപ്പി ഉപഭോഗം സമ്മർദ്ദ ഹോർമോണുകളെ വർദ്ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ദിവസവും അമിതമായി കാപ്പി കുടിക്കുന്ന ചില ആളുകളിൽ ഉറക്കം വളരെ കുറവാണ്. മറ്റ് ചിലർക്ക് എത്ര ഉറങ്ങിയാലും ക്ഷീണവും അനുഭവപ്പെടാറുണ്ട്.

ചായയിൽ കഫീൻ കുറവായതിനാലും എൽ-തിയനൈനിൻ്റെ അളവ് കൂടുതലായതിനാലും അതിന് ശരീരത്തെ സമ്മർദ്ദത്തിൽ നിന്ന് തടയാൻ സാധിക്കും. അതുകൊണ്ട് തന്നെ ചായ കാപ്പിയുടെ അത്രയും പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കുന്നില്ല. എന്നാൽ അമിതമായി കുടിക്കുന്നത് ദോഷകരമായേക്കാം.

ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായത്തിൽ അമിതമായി കാപ്പിയോ ചായയോ കുടിക്കുന്നത് ചില പോഷകങ്ങളുടെ ആ​ഗിരണത്തെ മന്ദ​ഗതിയിലാക്കുന്നു. കാപ്പി കാൽസ്യം ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു. ഭക്ഷണത്തിന് ശേഷം കാപ്പി കുടിക്കുന്നത് അത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും.

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും