AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തെല്ലാം?

Kitchen Tips Must Know: ജോലിയെല്ലാം എളുപ്പമാക്കുമെങ്കിലും, സ്റ്റൗവിന് സമീപം സൂക്ഷിക്കാൻ സുരക്ഷിതമല്ലാത്ത ചില വസ്തുക്കളുണ്ട്. കാരണം ഇവ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. നിങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.

Neethu Vijayan
Neethu Vijayan | Published: 19 Nov 2025 | 07:53 PM
അടുക്കളയിലെ ജോലി എളുപ്പമാക്കാൻ പലരും പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പലതും ഗ്യാസ് സ്റ്റൗവിന് ചുറ്റും നമ്മൾ സൂക്ഷിക്കാറുണ്ട്. ജോലിയെല്ലാം എളുപ്പമാക്കുമെങ്കിലും,  സ്റ്റൗവിന് സമീപം സൂക്ഷിക്കാൻ സുരക്ഷിതമല്ലാത്ത ചില വസ്തുക്കളുണ്ട്. കാരണം ഇവ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. നിങ്ങൾ ഇത്തരത്തിൽ എന്തെങ്കിലും സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ. (Image Credits: Getty Images)

1 / 5
പാചക എണ്ണ: കൈയ്യെത്തും ദൂരത്ത് എണ്ണ സൂക്ഷിക്കുന്നത് മിക്കയാളുകളുടെയും ശീലമാണ്. എന്നാൽ പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേൽക്കുമ്പോൾ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അങ്ങനെ എണ്ണയുടെ രുചിയും ഗുണമേന്മയും നഷ്ടപ്പെടുകയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5
സുഗന്ധവ്യഞ്ജനങ്ങൾ: പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കാൻ പാടില്ല. എണ്ണയുടെ സമാനമായി ചൂടേൽക്കുമ്പോൾ ഇതിന്റെ രുചിയിലും ഘടനയിലും മാറ്റങ്ങൾ വരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ അല്പം മാറ്റി ഷെൽഫുകളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. (Image Credits: Getty Images)

3 / 5
ഇലക്ട്രിക്കൽ ഉപകരണങ്ങൾ: കോഫി മേക്കറുകൾ അല്ലെങ്കിൽ ടോസ്റ്ററുകൾ പോലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഗ്യാസ് സ്റ്റൗവിന് അരികിൽ വയ്ക്കരുത്. കാരണം സ്റ്റൗവിൽ നിന്നുള്ള അമിതമായ ചൂട് കാരണം അവയുടെ പ്ലാസ്റ്റിക് ഭാഗങ്ങൾ പെട്ടെന്ന് ഉരുകിപോകുകയോ കേടാവുകയോ ചെയ്യുന്നു.  അതുകൊണ്ട് തന്നെ ഇത്തരം വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്. (Image Credits: Getty Images)

4 / 5
പേപ്പർ ടവൽ: ടിഷ്യൂ പേപ്പറോ പേപ്പർ ടവല്ലുകളോ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം അവ പെട്ടെന്ന് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും മാറ്റി അവ സുരക്ഷിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. (Image Credits: Getty Images)

5 / 5