AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mustard Oil Benefits: വേദന കുറയ്ക്കുന്നു, ഹൃദയാരോ​ഗ്യത്തിനും ഉത്തമം; ഈ എണ്ണ ഉപയോ​ഗിക്കൂ

Mustard Oil Health Benefits: രുചിവ്യത്യാസം, രൂക്ഷഗന്ധം, പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക എന്നീ കാരണങ്ങളാൽ പലരും കടുക് എണ്ണ ഉപയോ​ഗിക്കാൻ മടിക്കാറുണ്ട്. കടുക് എണ്ണയിലെ യൂറിക്ക് ആസിഡിൻ്റെ അളവ് മൂലം യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പിന്റെ ഭൂരിഭാഗവും പോലുള്ള രാജ്യങ്ങളിൽ കടുക് എണ്ണ പാചകത്തിന് നിരോധിച്ചിരിക്കുന്നു.

Mustard Oil Benefits: വേദന കുറയ്ക്കുന്നു, ഹൃദയാരോ​ഗ്യത്തിനും ഉത്തമം; ഈ എണ്ണ ഉപയോ​ഗിക്കൂ
Mustard Oil Image Credit source: jayk7/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 19 Nov 2025 17:26 PM

മലയാളികൾ പൊതുവെ കടുക് എണ്ണ ഉപയോ​ഗിക്കാത്തവരാണ്. കടുക് ചെടിയുടെ വിത്തുകളിൽ നിന്നാണ് കടുക്ക് എണ്ണ ഉല്പാദിപ്പിക്കുന്നത്. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാചകത്തിന് പൊതുവെ തിരഞ്ഞെടുക്കുന്നത് കടുക് എണ്ണയാണ്. രുചിവ്യത്യാസം, രൂക്ഷഗന്ധം, പാചകം ചെയ്യുമ്പോഴുണ്ടാകുന്ന പുക എന്നീ കാരണങ്ങളാൽ പലരും കടുക് എണ്ണ ഉപയോ​ഗിക്കാൻ മടിക്കാറുണ്ട്. കടുക് എണ്ണയിലെ യൂറിക്ക് ആസിഡിൻ്റെ അളവ് മൂലം യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യൂറോപ്പിന്റെ ഭൂരിഭാഗവും പോലുള്ള രാജ്യങ്ങളിൽ കടുക് എണ്ണ പാചകത്തിന് നിരോധിച്ചിരിക്കുന്നു. ചർമ്മസംരക്ഷണം, മുടിയുടെ ആരോ​ഗ്യത്തിന്, മസാജ് ഓയിലുകൾ എന്നിവയിൽ സാധാരണ ഈ എണ്ണ ഉപയോ​ഗിക്കാറുണ്ട്.

കടുക് എണ്ണയുടെ ​ഗുണങ്ങളറിയാം

കടുക് എണ്ണയിൽ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിമൈക്രോബയൽ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്ത കടുക് എണ്ണ എസ്ഷെറിച്ചിയ കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ്, ബാസിലസ് സെറിയസ് തുടങ്ങിയ ബാക്ടീരിയകളുടെ വളർച്ച തടസ്സപ്പെടുത്തുന്നു. ഫംഗസുകളുടെയും പൂപ്പലിന്റെയും വളർച്ചയെപ്പോലും ഇല്ലാതാക്കാനുള്ള കഴിവ് കടുകെണ്ണയ്ക്കുണ്ട്.

Also Read: കാൽപാദം വിണ്ടുകീറുന്നുണ്ടോ? പരിഹാരം വീട്ടിൽ തന്നെയുണ്ട്!

മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ശുദ്ധമായ കടുക് എണ്ണ വളരെ നല്ലതാണ്. ഫെയ്സ് മാസ്കുകളിലും, തലയോട്ടിയിലെ അസ്വസ്ഥതകൾക്കും, അല്ലെങ്കിൽ വിണ്ടുകീറിയ കാലുകൾക്കും ഇവ ഉപയോ​ഗിക്കാം. ചില സ്ഥലങ്ങളിൽ, നവജാതശിശുക്കൾക്ക് കടുക് എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാറുണ്ട്. മുടി വളർച്ച, ആരോഗ്യകരമായ ചർമ്മം തുടങ്ങിയവയ്ക്ക് വളരെ നല്ലതാണ് കടുകെണ്ണ.

കടുക് എണ്ണയിൽ ആൽഫ-ലിനോലെനിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള അവസ്ഥകൾ ഉള്ളവർക്ക് വേദന കുറയ്ക്കാൻ ഇത് സഹായിക്കും. എന്നാൽ ശുദ്ധമായ കടുക് എണ്ണ ദീർഘനേരം പുരട്ടുന്നത് ചർമ്മത്തിൽ പൊള്ളലിന് കാരണമാകും.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ കടുക് എണ്ണയിൽ കൂടുതലാണ്. ട്രൈഗ്ലിസറൈഡുകൾ, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാൻ ഈ കൊഴുപ്പുകൾ സഹായിച്ചേക്കാം, ഇത് ഹൃദ്രോഗത്തിനുള്ള അപകട സാധ്യത കുറയ്ക്കുന്നു. പൂരിത കൊഴുപ്പുകൾക്ക് പകരം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉപയോഗിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും.