AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: രാത്രി ഉറങ്ങും മുൻപ് പൊക്കിളിൽ അല്പം ഒലിവ് ഓയിൽ പുരട്ടൂ; ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

Apply Olive Oil On Navel: ശുദ്ധമായ വെളിച്ചെണ്ണയോ കടുക് എണ്ണയോ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഒലിവ് എണ്ണയും പൊക്കിളിൽ പതിവായി പുരട്ടുന്നത് നിരവധി ആരോഗ്യ, ചർമ്മ ഗുണങ്ങൾ നൽകുമെന്നാണ് കണക്കാക്കുന്നത്. പൊക്കിളിൽ ഒലിവ് ഓയിൽ പുരട്ടുന്നതുകൊണ്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Health Tips: രാത്രി ഉറങ്ങും മുൻപ് പൊക്കിളിൽ അല്പം ഒലിവ് ഓയിൽ പുരട്ടൂ; ഈ ഗുണങ്ങൾ നിങ്ങൾക്കറിയാമോ?
Olive Oil Image Credit source: HakanEliacik/500px Prime/Getty Images
Neethu Vijayan
Neethu Vijayan | Published: 30 Jan 2026 | 12:33 PM

ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ പ്രകൃതിദത്തമായ വഴികൾ തേടുന്നവർക്ക് ആയുർവേദം നൽകുന്ന ഒരു അത്ഭുത ചികിത്സയാണ് ‘നാഭി ചികിത്സ’. നാഭി എന്നാൽ പൊക്കിൾ എന്നാണ് അർത്ഥമാക്കുന്നത്. അത്തരത്തിൽ അടുത്തിടെ പ്രചാരം ഏറിയ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുൻപ് പൊക്കിളിൽ ഒലിവ് ഓയിൽ പുരട്ടുക എന്നത്. ചർമ്മാരോഗ്യം, ദഹനപ്രശ്നങ്ങൾ, സന്ധിവേദന തുടങ്ങി നമ്മെ അലട്ടുന്ന പല പ്രശ്നങ്ങൾക്കും ഈ ചെറിയ ശീലത്തിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് പറയപ്പെടുന്നത്.

ശുദ്ധമായ വെളിച്ചെണ്ണയോ കടുക് എണ്ണയോ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, ഒലിവ് എണ്ണയും പൊക്കിളിൽ പതിവായി പുരട്ടുന്നത് നിരവധി ആരോഗ്യ, ചർമ്മ ഗുണങ്ങൾ നൽകുമെന്നാണ് കണക്കാക്കുന്നത്. പൊക്കിളിൽ ഒലിവ് ഓയിൽ പുരട്ടുന്നതുകൊണ്ടുള്ള അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: യാത്ര കഴിഞ്ഞുള്ള കാലുവേദനയും നീരും അകറ്റാം; ആശ്വാസം നൽകും ഈ രീതികൾ പരീക്ഷിക്കൂ

ദഹനം മെച്ചപ്പെടുത്തുന്നു: ദഹനസംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പൊക്കിളിൽ ഒലിവ് ഓയിൽ പുരട്ടുന്നത് വലിയ ആശ്വാസം നൽകും. ഇടയ്ക്കിടെ വയറുവേദനയോ, ഗ്യാസ് മൂലമുള്ള അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കിൽ ഉറങ്ങുന്നതിന് മുൻപ് ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. രണ്ട് തുള്ളി ഒലിവ് ഓയിൽ പൊക്കിളിൽ പുരട്ടി സൌമ്യമായി മസാജ് ചെയ്യുന്നത് കുടലിന്റെ ചലനത്തെ സുഗമമാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മലബന്ധം ലഘൂകരിക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

ചർമ്മത്തിന്റെ തിളക്കവും സൗന്ദര്യവും: ആരോഗ്യമുള്ള ചർമ്മം ആഗ്രഹിക്കുന്നവർക്ക് തികച്ചും പ്രകൃതിദത്തമായ ഒരു വഴിയാണ് പൊക്കിളിൽ ഒലിവ് ഓയിൽ പുരട്ടുന്നത്. ചർമ്മത്തിലെ വരൾച്ച മാറ്റി മൃദുത്വം നൽകാൻ ഇത് സഹായിക്കുന്നു. ഒലിവ് ഓയിലിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ചർമ്മകോശങ്ങളെ പോഷിപ്പിക്കുന്നു. പൊക്കിളിലൂടെയുള്ള ആഗിരണം ചർമ്മത്തിന് ഉള്ളിൽ നിന്ന് ജലാംശം നൽകാനും സഹായിക്കും. രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾക്ക് പകരം ഈ രീതി പിന്തുടരുന്നത് ചർമ്മത്തിന് സ്വാഭാവികമായ ആരോഗ്യവും തിളക്കവും നൽകും.

സന്ധിവേദനയിൽ നിന്ന് ആശ്വാസം: പ്രായാധിക്യം മൂലമോ അമിതമായ ശാരീരിക അധ്വാനം മൂലമോ ഉണ്ടാകുന്ന സന്ധിവേദന പലരെയും അലട്ടുന്ന പ്രശ്നമാണ്. ഒലിവ് ഓയിലിന് സ്വാഭാവികമായി തന്നെ വീക്കവും അസ്വസ്ഥതയും കുറയ്ക്കാനുള്ള കഴിവുണ്ട്. ഇത് സന്ധികളിലെ വേദന ലഘൂകരിക്കാൻ സഹായിക്കുന്നു. പൊക്കിളിലൂടെ ആഗിരണം ചെയ്യപ്പെടുന്ന എണ്ണയിലെ പോഷകങ്ങൾ അസ്ഥികളുടെയും സന്ധികളുടെയും പ്രവർത്തനത്തെ പിന്തുണയ്ക്കുകയും പേശികളിലെ മുറുക്കം കുറയ്ക്കുകയും ചെയ്യും.