AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sleep: 6 മണിക്കൂറിൽ താഴെയാണോ ഉറക്കം? ശരീരത്തിന് സംഭവിക്കുന്നത്…

Side Effects of Sleep Deprivation: രാത്രിയിൽ കുറഞ്ഞത് 7 മണിക്കൂർ ഉറക്കം അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ, ആധുനിക ജീവിതശൈലിയും ജോലിയുടെ സമ്മർദ്ദവും കാരണം പലരും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ശരീരത്തിന് എന്താണ് സംഭവിക്കുമെന്ന് നോക്കാം....

Sleep: 6 മണിക്കൂറിൽ താഴെയാണോ ഉറക്കം? ശരീരത്തിന് സംഭവിക്കുന്നത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 07 Jun 2026 | 08:15 PM

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉറക്കത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. ആരോഗ്യകരമായ ജീവിതത്തിന് രാത്രിയിൽ കുറഞ്ഞത് 7 മണിക്കൂർ ഉറക്കം അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ, ആധുനിക ജീവിതശൈലിയും ജോലിയുടെ സമ്മർദ്ദവും കാരണം പലരും ഉറക്കത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. ആറ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്ന ശീലം നിങ്ങൾക്കുണ്ടോ? ശരീരത്തിന് എന്താണ് സംഭവിക്കുമെന്ന് നോക്കാം….

6 മണിക്കൂറിൽ താഴെ ഉറങ്ങിയാൽ എന്ത് സംഭവിക്കും?

മുതിർന്ന ഒരു വ്യക്തിക്ക് കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ സുഖകരമായ ഉറക്കം ആവശ്യമാണെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ജോലിതിരക്കും മറ്റ് നെട്ടോട്ടങ്ങളുമായി അഞ്ച് അല്ലെങ്കിൽ ആറ് മണിക്കൂർ മാത്രമാണ് പലരും ഉറങ്ങുന്നത്. തുടർച്ചയായി 6 മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുമ്പോൾ ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കുന്നു.

പ്രമേഹം

ആറ് മണിക്കൂറിൽ താഴെ ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരത്തിലെ വിശപ്പിന്റെയും മെറ്റബോളിസത്തിന്റെയും ഹോർമോൺ നിയന്ത്രണം മാറുന്നു. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതിനേക്കാൾ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ മാത്രം ഉറങ്ങുന്നത് പ്രീ-ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഹൃദ്രോഗം

ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ഏകദേശം നാലിരത്തോളം പേരിൽ നടത്തിയ ഒരു പഠനത്തിൽ, ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് വ്യാപകമായ ആറ്ററിക്ലോറോസിസ് ഉണ്ടാകാനുള്ള സാധ്യത 27% കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ALSO READ: ഗ്ലാസ് സ്കിൻ സ്വന്തമാക്കാം! വെട്ടിതിളങ്ങുന്ന ചർമ്മത്തിന് മഞ്ഞളുകൊണ്ട് ഐസ് ക്യൂബുകൾ; എങ്ങനെ ഉപയോഗിക്കാം

തലച്ചോറിന്റെ പ്രവർത്തനങ്ങൾ

ഉറക്കക്കുറവ് ശരീരത്തെ മാത്രമല്ല ബാധിക്കുന്നത്. അത് തലച്ചോറിനെയും ദോഷകരമായി ബാധിക്കുന്നു. നമ്മൾ ഉറങ്ങുമ്പോൾ തലച്ചോർ അനാവശ്യമായ വിഷാംശങ്ങളെ പുറന്തള്ളുകയും അന്ന് പഠിച്ച കാര്യങ്ങളും ഓർമ്മകളും കൃത്യമായി സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു. എന്നാൽ ഉറക്കം കുറഞ്ഞാൽ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും തീരുമാനങ്ങൾ എടുക്കാനുള്ള ശേഷിയും കുറയുന്നു. ഓർമ്മക്കുറവ് ഉണ്ടാകുന്നു. കൂടാതെ, പകൽ സമയങ്ങളിൽ കടുത്ത മയക്കവും അലസതയും അനുഭവപ്പെട്ടേക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും, അണുബാധയ്‌ക്കെതിരെ പോരാടാനും, വീക്കം നിയന്ത്രിക്കാനും ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രോഗപ്രതിരോധ പ്രവർത്തനം, മെറ്റബോളിസം എന്നിവയെ ദോഷകരമായി ബാധിക്കും. രോഗപ്രതിരോധ ശേഷി തകരാറിലാകുകയും വീക്കം വർധിക്കുകയും ചെയ്യുന്നു.

തൈറോയ്ഡ് പ്രവർത്തനങ്ങൾ

ഉറക്കത്തിൽ, നിങ്ങളുടെ ശരീരം വളർച്ചാ ഹോർമോൺ പുറത്തുവിടുകയും, തൈറോയ്ഡ് പ്രവർത്തനങ്ങളെയും ഉപാപചയ പ്രക്രിയകളെയും നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാൽ ഉറക്കം കുറയ്ക്കുകയാണെങ്കിൽ, ഇത്തരം പ്രവർത്തനങ്ങൾ തകരാറിലാകും. അസ്ഥികളുടെ ആരോഗ്യം കുറയാനും, ശരീരത്തിന്റെ മൊത്തത്തിലുള്ള തേയ്മാനത്തിനും കാരണമാകും.

മാനസികാവസ്ഥ

തുടർച്ചയായ ഉറക്കമില്ലായ്മ മാനസികാവസ്ഥയെ തകരാറിലാക്കും. ഇത് തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹോർമോണുകളുടെ അളവിനെ ബാധിക്കുകയും കടുത്ത വിഷാദരോഗത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ചെയ്തേക്കാം.

അകാല വാർദ്ധക്യം

ചർമ്മത്തിന്റെ ഭംഗി നിലനിർത്തുന്നത് കൃത്യമായ ഉറക്കമാണ്. ഉറക്കം കുറയുമ്പോൾ ശരീരം കടുത്ത സമ്മർദ്ദത്തിലാവുകയും ‘കോർട്ടിസോൾ’ എന്ന സ്ട്രെസ് ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുകയും ചെയ്യും. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്ന കൊളാജനെ നശിപ്പിക്കുന്നു.

English Summary:

Sleeping for less than six hours a night can have significant negative effects on both physical and mental health. Chronic sleep deprivation can weaken the immune system, making the body more vulnerable to infections and illnesses.

Follow Us