Oil Massage: മുഖത്ത് എണ്ണ പുരട്ടാറുണ്ടോ? ചർമത്തിൽ സംഭവിക്കുന്നത് വൻ മാറ്റങ്ങൾ
Oil Massage Benefits: മുഖത്ത് എണ്ണ പുരട്ടുന്നത് വഴി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. പൊടിപടലങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു കവചമായി എണ്ണ പ്രവർത്തിക്കുന്നു.

പ്രതീകാത്മക ചിത്രം
ചർമസംരക്ഷണത്തിന് പലകാര്യങ്ങളും നാം ചെയ്യാറുണ്ട്. ക്രീമുകൾ മുതൽ വീട്ടിലെ മഞ്ഞൾ വരെ അതിന് നമ്മെ സഹായിക്കുന്നു. ക്രീമുകളിലെ കെമിക്കലുകൾ ദോഷം ചെയ്യാൻ
സാധ്യതയുള്ളതിനാൽ പ്രകൃതിദത്തമായ പൊടിക്കൈകളാണ് പലപ്പോഴും ചെയ്യാറുള്ളത്. അതിൽ പ്രധാനിയാണ് എണ്ണ കൊണ്ടുള്ള മസാജ്. മുഖത്ത് എണ്ണ പുരട്ടുന്നത് വഴി നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം രണ്ടോ മൂന്നോ തുള്ളി എണ്ണ മാത്രം പുരട്ടുന്നത് ഗുണകരമാണ്. ഉറങ്ങുന്നതിന് മുമ്പ് ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം.
മുഖത്ത് എണ്ണ പുരട്ടുന്നതുകൊണ്ടുള്ള ഗുണങ്ങൾ
ചർമ്മത്തിലെ ജലാംശം നഷ്ടപ്പെടാതെ നിലനിർത്താൻ എണ്ണ സഹായിക്കുന്നു. ഇത് ചർമ്മത്തെ മൃദുവാക്കാനും വരൾച്ച മാറ്റാനും ഉത്തമമാണ്.
പല എണ്ണകളിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖത്തെ ചുളിവുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
പുറത്തുനിന്നുള്ള പൊടിപടലങ്ങളിൽ നിന്നും മലിനീകരണത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു കവചമായി എണ്ണ പ്രവർത്തിക്കുന്നു.
രാസവസ്തുക്കൾ അടങ്ങിയ ക്ലെൻസറുകൾക്ക് പകരം ബദാം ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിച്ച് എളുപ്പത്തിൽ മേക്കപ്പ് നീക്കം ചെയ്യാം.
ALSO READ: മുഖത്തെ തിളക്കം എന്നും നിലനിർത്താം; ഈ ഒരെണ്ണം മതി, കഴിക്കാൻ മടിക്കല്ലേ
വെളിച്ചെണ്ണയ്ക്ക് പകരം?
വെളിച്ചെണ്ണയ്ക്ക് പകരം വേപ്പെണ്ണ, ബദാം എണ്ണ, മുരിങ്ങ എണ്ണ എന്നിവയും ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന വൈറ്റമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ, കാൽസ്യം, ലിമോനോയ്ഡുകൾ തുടങ്ങിയ വിവിധ ചേരുവകൾ വേപ്പിലുണ്ട്. ഇവ മുഖക്കുരു ചികിത്സിക്കാനും പാടുകൾ കുറയ്ക്കാനും സഹായിക്കും.
ബദാം എണ്ണയിലെ വിറ്റാമിൻ എ ഉള്ളടക്കം റെറ്റിനോളിന്റെ ഗുണങ്ങൾ നൽകുന്നു, ഇത് പുതിയ ചർമ്മകോശങ്ങൾ ഉത്പാദിപ്പിക്കാനും നേർത്ത വരകൾ തടയാനും സഹായിക്കുന്നു. കൂടാതെ, ബദാം എണ്ണയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.
മുരിങ്ങയുടെ മരത്തിലെ പൂക്കളിൽ നിന്ന് തയ്യാറാക്കുന്ന എണ്ണയിലെ ആന്റിഓക്‌സിഡന്റുകൾ പ്രായമാകൽ തടയുന്ന ഗുണങ്ങൾ നൽകുന്നു. കൂടാതെ, ചുളിവുകൾ നീക്കം ചെയ്യുകയും ചർമ്മത്തെ ശക്തമാക്കുകയും ചെയ്യുന്നു. ഇവയിൽ വിറ്റാമിൻ സി, ബി എന്നിവയും ചർമ്മകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ബെഹെനിക് ആസിഡും അടങ്ങിയിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എണ്ണമയമുള്ള ചർമ്മമുള്ളവർ കട്ടി കൂടിയ എണ്ണകൾ ഉപയോഗിക്കുന്നത് സുഷിരങ്ങൾ അടയാനും അതുവഴി മുഖക്കുരു ഉണ്ടാകാനും കാരണമാകും.
ചില എണ്ണകൾ എല്ലാവർക്കും യോജിക്കണമെന്നില്ല. ചൊറിച്ചിലോ ചുവന്ന തടിപ്പുകളോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഡ്രൈ സ്കിൻ ഉള്ളവർക്ക് എണ്ണ പുരട്ടുന്നത് നല്ലതാണെങ്കിലും, ഓയിലി സ്കിൻ ഉള്ളവർ ലഘുവായ എണ്ണകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)