Vitamin D Deficiency: എപ്പോഴും തളർച്ചയും മൂഡ് സ്വിങ്സും? നടുവിന് വേദനയും സന്ധിവേദനയും മാത്രമല്ല; വിറ്റാമിൻ ഡി കുറഞ്ഞാൽ
Low Vitamin D Deficiency: ചില സമയങ്ങളിൽ പിരീഡ്സിൻ്റെ ലക്ഷണങ്ങളായി കണ്ട് ഇവയെ പാടെ അവഗണിക്കാറുണ്ട്. എന്നാൽ എപ്പോഴും ഇതൊന്നുമാകണമെന്നില്ല ഇത്തരം അസ്വസ്ഥകളുടെ പിന്നിലെ കാരണം. വൈറ്റമിൻ ഡി കുറഞ്ഞാലും ഇത്തരം അവസ്ഥകൾ നമ്മെ വേട്ടയാടിയേക്കാം. പലരും വിചാരിക്കുന്നത് വിറ്റാമിൻ ഡി കുറഞ്ഞാൽ നടുവേദനയോ സന്ധിവേദനയോ മാത്രമേ ഉണ്ടാകൂ എന്നാണ്. എപ്പോഴും തളർച്ചയും അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്സും വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ തന്നെയാണ്.
നടുവിന് വേദനയും ക്ഷീണവും മൂഡ് സ്വിങ്സും സന്ധിവേദനയും ഇവയെല്ലാം മിക്ക ആളുകളെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളാണ്. പലപ്പോഴും ഇതിനെ നിസാരമായി കാണുന്നവരും ധാരാളമാണ്. ചില സമയങ്ങളിൽ പിരീഡ്സിൻ്റെ ലക്ഷണങ്ങളായി കണ്ട് ഇവയെ പാടെ അവഗണിക്കാറുണ്ട്. എന്നാൽ എപ്പോഴും ഇതൊന്നുമാകണമെന്നില്ല ഇത്തരം അസ്വസ്ഥകളുടെ പിന്നിലെ കാരണം. വൈറ്റമിൻ ഡി കുറഞ്ഞാലും ഇത്തരം അവസ്ഥകൾ നമ്മെ വേട്ടയാടിയേക്കാം. പലരും വിചാരിക്കുന്നത് വിറ്റാമിൻ ഡി (Vitamin D) കുറഞ്ഞാൽ നടുവേദനയോ സന്ധിവേദനയോ മാത്രമേ ഉണ്ടാകൂ എന്നാണ്.
എന്നാൽ, നമ്മുടെ ശരീരത്തിലെ മിക്ക കോശങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് വിറ്റാമിൻ ഡി അത്യാവശ്യമായതിനാൽ അവയെ എല്ലാം ഇത് കാര്യമായി ബാധിക്കുന്നു. എപ്പോഴും തളർച്ചയും അടിക്കടിയുണ്ടാകുന്ന മൂഡ് സ്വിങ്സും വിറ്റാമിൻ ഡി കുറയുന്നതിന്റെ പ്രധാന ലക്ഷണങ്ങൾ തന്നെയാണ്. വിറ്റാമിൻ ഡി കുറയുമ്പോൾ ശരീരം കാണിക്കുന്ന, നമ്മൾ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന പ്രധാന ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ALSO READ: തുടർച്ചയായ പുറംവേദന അലട്ടുന്നുണ്ടോ? വില്ലൻ കൊളസ്ട്രോൾ ആകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
വിറ്റാമിൻ ഡി കുറയുമ്പോൾ
ക്ഷീണവും തളർച്ചയും
എത്ര നേരം ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ തളർച്ച തോന്നുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിൽ വിറ്റാമിൻ ഡി വളരെ കുറയുമ്പോൾ കോശങ്ങൾക്ക് ആവശ്യത്തിന് ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയാതെ വരുകയും ഇത് നിങ്ങളെ എപ്പോഴും ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത് ദിവസം മുഴുവനും ഊർജ്ജമില്ലാതെ ഒരുതരം തളർന്ന അവസ്ഥയ്ക്ക് കാരണമാകും.
മൂഡ് ചേഞ്ചും വിഷാദവും
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും ഹാപ്പി ഹോർമോണായ സെറോട്ടോണിന്റെ (Serotonin) ഉത്പാദനത്തെയും വിറ്റാമിൻ ഡി വളരെയധികം സ്വാധീനിക്കുന്നുണ്ട്. ശരീരത്തിൽ ഇതിന്റെ അളവ് കുറയുമ്പോൾ അനാവശ്യമായ ദേഷ്യം, മൂഡ് സ്വിങ്സ്, വിട്ടുമാറാത്ത വിഷാദം, ആകുലത എന്നിവ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഇവയെല്ലാം നിങ്ങളുടെ ദൈനദിന പ്രവർത്തികളെ പോലും കാര്യമായി ബാധിക്കുന്നു.
രോഗപ്രതിരോധ ശേഷി കുറയും
അടിക്കടി പനി, ജലദോഷം, ചുമ അല്ലെങ്കിൽ മറ്റ് ഇൻഫെക്ഷനുകൾ വരുന്നത് നിങ്ങളുടെ പ്രതിരോധശേഷി കുറവായതുകൊണ്ടാണ്. പ്രതിരോധ കോശങ്ങളെ ശക്തമാക്കാൻ വിറ്റാമിൻ ഡി വളരെ അത്യാവശ്യമാണ്. ഇതിന്റെ കുറവ് നിങ്ങളെ എളുപ്പത്തിൽ രോഗിയാക്കും. സീസണൽ അണുബാധകൾ അടക്കം നിങ്ങളെ വല്ലാതെ പിടിമുറുക്കാൻ കാരണമാകും.
മുടികൊഴിച്ചിലും മുറിവുകളും
അമിതമായ മുടികൊഴിച്ചിലിന് പിന്നിൽ വിറ്റാമിൻ ഡി കുറവ് ഒരു പ്രധാന കാരണമാണ്. കൂടാതെ, ശരീരത്തിൽ എവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടായാൽ അത് പെട്ടെന്ന് ഉണങ്ങാതെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ശരീരത്തിലെ പോഷകക്കുറവിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
പേശിവേദനയും നടുവേദനയും
ശരീരത്തിന് കാൽസ്യം കൃത്യമായി ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി വേണം. ഇതില്ലെങ്കിൽ എല്ലുകളുടെ സാന്ദ്രത കുറയുകയും നടുവേദന, സന്ധിവേദന, കാലുകളുടെ പേശികൾ വലിഞ്ഞു മുറുകുക എന്നിവ അനുഭവപ്പെടുകയും ചെയ്യും.
വിറ്റാമിൻ ഡി എങ്ങനെ വർദ്ധിപ്പിക്കാം?
സൂര്യപ്രകാശം: വിറ്റാമിൻ ഡി ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി വെയിൽ കൊള്ളുക എന്നതാണ്. രാവിലെ 10 മണിക്ക് മുൻപുള്ളതോ അല്ലെങ്കിൽ വൈകുന്നേരത്തെ വെയിലോ ആഴ്ചയിൽ 3-4 ദിവസം 15-20 മിനിറ്റ് നേരം കൊള്ളുന്നത് ശീലമാക്കുക.
ഭക്ഷണക്രമത്തിൽ മാറ്റം: മുട്ടയുടെ മഞ്ഞക്കരു, നെയ്യ്, പാൽ, തൈര്, മഷ്റൂം (കൂൺ), സാൽമൺ, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
സപ്ലിമെന്റുകൾ: ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ബ്ലഡ് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ആവശ്യമായ സപ്ലിമെന്റുകൾ കഴിക്കുക.
English Summary:
Discover how a low Vitamin D deficiency directly causes extreme fatigue, mood swings, and anxiety by impacting serotonin levels, and learn the best ways to restore your energy naturally. Here is how to gain vitamin d naturally via food and sunlight.