AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: ചിരട്ട പുട്ടും സാധാരണ പുട്ടും തമ്മിലുള്ള വ്യത്യാസം എന്ത്? ഗുണങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാം

Chiratta Puttu vs Normal Puttu: ആവി പറക്കുന്ന പുട്ടും കടലക്കറിയും അല്ലെങ്കിൽ പഴവും ചേർത്തുള്ള കോമ്പോ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇന്ന് സാധാരണയായി നമ്മൾ ഉണ്ടാക്കുന്ന കുഴൽ പുട്ടിനൊപ്പം തന്നെ ചിരട്ടപ്പുട്ടും ഡൈനിങ് ടേബിളുകളിൽ ഇടം പിടിക്കാറുണ്ട്. വെറും ആകൃതികൊണ്ട് മാത്രമാണ് ഇവയെ നമ്മൾ തരംതിരിക്കുന്നത്. എന്നാൽ ആകൃതിയിൽ മാത്രമല്ല, ഇവ രണ്ടിൻ്റെയും രുചിയിലും ​ഗുണത്തിലും ചില വ്യത്യാസങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

Health Tips: ചിരട്ട പുട്ടും സാധാരണ പുട്ടും തമ്മിലുള്ള വ്യത്യാസം എന്ത്? ഗുണങ്ങളും വ്യത്യാസങ്ങളും മനസ്സിലാക്കാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 26 Jun 2026 | 01:35 PM

മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും ഒന്നാം സ്ഥാനത്തുള്ള ഒന്നാണ് പുട്ട്. ആവി പറക്കുന്ന പുട്ടും കടലക്കറിയും അല്ലെങ്കിൽ പഴവും ചേർത്തുള്ള കോമ്പോ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ ഇന്ന് സാധാരണയായി നമ്മൾ ഉണ്ടാക്കുന്ന കുഴൽ പുട്ടിനൊപ്പം തന്നെ ചിരട്ടപ്പുട്ടും ഡൈനിങ് ടേബിളുകളിൽ ഇടം പിടിക്കാറുണ്ട്. വെറും ആകൃതികൊണ്ട് മാത്രമാണ് ഇവയെ നമ്മൾ തരംതിരിക്കുന്നത്. എന്നാൽ ആകൃതിയിൽ മാത്രമല്ല, ഇവ രണ്ടിൻ്റെയും രുചിയിലും ​ഗുണത്തിലും ചില വ്യത്യാസങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചിരട്ട പുട്ടിന്റെ പ്രത്യേക ഗുണങ്ങൾ

സാധാരണ പുട്ടിനെ അപേക്ഷിച്ച് ചിരട്ട പുട്ടിന് ചില മികച്ച ഗുണങ്ങളുണ്ട്. പണ്ടുകാലത്ത് യഥാർത്ഥ ചിരട്ടയിലാണ് ഇത് ഉണ്ടാക്കിയിരുന്നതെങ്കിൽ, ഇന്ന് ചിരട്ടയുടെ ആകൃതിയിലുള്ള സ്റ്റീൽ/അലുമിനിയം കുറ്റികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ശരിക്കുള്ള ചിരട്ടയിൽ പുട്ട് ഉണ്ടാക്കിയാൽ ചില ​ഗുണങ്ങളുണ്ട്.

ALSO READ: പണം കളയാതെ മുടി കറുപ്പിക്കാം! ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഇത് പരീക്ഷിക്കൂ; മാറ്റം അതിശയിപ്പിക്കും

രാവിലെ ഓഫീസിലോ സ്കൂളിലോ പോകാൻ ധൃതിയുള്ളവർക്ക് ചിരട്ട പുട്ട് മികച്ചൊരു ചോയ്‌സാണ്. കാരണം ഇത് വളരെ ചെറുതായതിനാൽ വളരെ പെട്ടെന്ന് ആവി വരികയും പാചക സമയം പകുതിയായി കുറയുകയും ചെയ്യും.

കുഴൽ പുട്ട് ഉണ്ടാക്കുമ്പോൾ അത് മുറിച്ചു വിളമ്പുമ്പോൾ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. എന്നാൽ ചിരട്ട പുട്ട് ഓരോ വ്യക്തിക്കും കൃത്യമായ അളവിൽ ഭംഗിയായി പ്ലേറ്റിലേക്ക് വിളമ്പാൻ സാധിക്കും.

യഥാർത്ഥ ചിരട്ടയിലാണ് ഉണ്ടാക്കുന്നതെങ്കിൽ, ആവി കയറുമ്പോൾ ചിരട്ടയുടെ ഒരു പ്രത്യേക സുഗന്ധവും നാടൻ രുചിയും പുട്ടിന് ലഭിക്കും. മാത്രമല്ല, ഇത് സാധാരണ പുട്ടിനേക്കാൾ കൂടുതൽ മൃദുവായി ഇരിക്കാറുണ്ട്.

ഏതാണ് കൂടുതൽ ആരോഗ്യകരം?

ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ രണ്ടു പുട്ടുകളും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. കാരണം രണ്ടിലും ഉപയോഗിക്കുന്നത് ഒരേ പുട്ടുപൊടിയും തേങ്ങയുമാണ്. എന്നാൽ നിങ്ങൾ ശരീര ഭാ​ഗം കുറയ്ക്കാൻ നോക്കുന്നവരാണെങ്കിൽ സാധാരണ വെള്ള അരിപ്പൊടിക്ക് പകരം റാഗി, ഗോതമ്പ്, അല്ലെങ്കിൽ മൾട്ടിഗ്രെയിൻ പൊടികൾ ഉപയോഗിച്ച് ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത് നാരുകൾ കൂടുതൽ ലഭിക്കാൻ സഹായിക്കും. കൂടാതെ, ചിരട്ടപ്പുട്ടിന്റെ ആകൃതി കാരണം നമ്മൾ എത്ര അളവിലാണ് കഴിക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാനും സാധിക്കും.

പുട്ട് എങ്ങനെ സോഫ്റ്റായി ഉണ്ടാക്കാം?

  • പുട്ടുപൊടി നനയ്ക്കാൻ തണുത്ത വെള്ളത്തിന് പകരം ചെറുചൂടുവെള്ളം ഉപയോഗിക്കുക. ഇത് അരിപ്പൊടിയെ കൂടുതൽ മൃദുവാക്കാൻ സഹായിക്കും.
  • പൊടിയിലേക്ക് വെള്ളം ഒന്നിച്ച് ഒഴിക്കരുത്. കൈകളിൽ വെള്ളമെടുത്ത് പതുക്കെ തളിച്ച് വേണം മാവ് നനയ്ക്കാൻ.
  • മാവ് നനച്ചുകഴിഞ്ഞാൽ അതിൽ ചെറിയ കട്ടകൾ രൂപപ്പെടാറുണ്ട്. ഇത് കൈകൾ കൊണ്ട് നന്നായി തിരുമ്മി പൊടിച്ചെടുക്കണം.
  • മാവ് കൈകൊണ്ട് നനച്ച ശേഷം മിക്സിയുടെ വലിയ ജാറിലിട്ട് വെറും ഒരു സെക്കൻഡ് മാത്രം അടിച്ചെടുക്കുക. മാവ് ഒട്ടും കട്ടയില്ലാതെ പഞ്ഞിപോലെ റെഡിയാകും. പുട്ട് കല്ലുപോലെയാകാതിരിക്കാൻ ഇത് വളരെ നല്ലതാണ്.
  • നനച്ചയുടനെ പുട്ട് ഉണ്ടാക്കാതെ, മാവ് ഒരു പാത്രം കൊണ്ട് മൂടി 10 മുതൽ 15 മിനിറ്റ് വരെ മാറ്റിവെക്കുക. പൊടി വെള്ളം നന്നായി വലിച്ച് കുതിർന്നു കിട്ടാൻ ഇത് സഹായിക്കും.
  • പുട്ടുകുറ്റിയിലേക്ക് മാവ് ഇടുമ്പോൾ കൈകൊണ്ടോ സ്പൂൺ കൊണ്ടോ അമർത്തരുത്. മാവ് ലൂസായി തന്നെ ഇടണം. അമർത്തിയാൽ ആവി മുകളിലേക്ക് വരാതിരിക്കുകയും പുട്ട് വേകാതെ കട്ടപിടിക്കുകയും ചെയ്യും.
  • അടിയിലും മുകളിലും നടുവിലും ഇടുന്ന തേങ്ങയും അമർത്താതെ വേണം ഇടാൻ.

English Summary:

Is there actually a difference between Chiratta Puttu and normal Puttu? Discover the hidden taste magic, cooking time shortcuts, and unique health benefits of Kerala’s favorite breakfast shapes.

Follow Us