Milk Tea: ചായയിൽ പാൽ ചേർക്കുന്നത് ഇന്ത്യക്കാർ മാത്രം! കാരണമറിയാമോ?

Milk Tea in India: മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്തിനേറെ പറയുന്നു, കൊടുംചൂടിൽ പോലും ചൂട് ചായ കുടിക്കുന്ന ചില ചായപ്രേമികളെയും നമുക്കറിയാം. ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പാൽ ചേർക്കാതെ ചായ കുടിക്കുമ്പോൾ ഇന്ത്യക്കാർ മാത്രം എന്തുകൊണ്ടാണ് ചായയിൽ ഇത്രയധികം പാൽ ചേർക്കുന്നത്?

Milk Tea: ചായയിൽ പാൽ ചേർക്കുന്നത് ഇന്ത്യക്കാർ മാത്രം! കാരണമറിയാമോ?

പ്രതീകാത്മക ചിത്രം

Updated On: 

07 Jul 2026 | 02:48 PM

രാവിലെ എഴുന്നേറ്റലുടൻ ഒരു ചായ, പത്രം വായിക്കുമ്പോൾ ഒരു ചായ, വൈകുന്നേരം ജോലിക്ഷീണങ്ങളൊക്കെ തീർക്കാൻ ഒരു ചായ… തുടങ്ങി മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. എന്തിനേറെ പറയുന്നു, കൊടുംചൂടിൽ പോലും ചൂട് ചായ കുടിക്കുന്ന ചില ചായപ്രേമികളെയും നമുക്കറിയാം. എന്നാൽ, പാൽ ഒഴിച്ച ചായ കുടിക്കുന്നത് നമ്മൾ ഇന്ത്യക്കാർ മാത്രമാണെന്ന് അറിയാമോ?

ചൈനയിലും ജപ്പാനിലും യൂറോപ്പിലും ഒക്കെ ചായ എന്നത് തിളച്ച വെള്ളത്തിൽ തേയില ഇലയിട്ട് കുടിക്കുന്നതാണ്. ചിലർ നാരങ്ങ നീരോ മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ ചേർക്കുന്നു. എന്നാൽ ഇന്ത്യയിൽ ചായ എന്നത് പാൽ തിളച്ചു മറിഞ്ഞ്, പഞ്ചസാരയും തേയിലപൊടിയും കൂടെ ഇഞ്ചിയും ഏലയ്ക്കയും ഒക്കെ ചേർന്ന ഒരു തനി നാടൻ ആഘോഷമാണ്! ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പാൽ ചേർക്കാതെ ചായ കുടിക്കുമ്പോൾ ഇന്ത്യക്കാർ മാത്രം എന്തുകൊണ്ടാണ് ചായയിൽ ഇത്രയധികം പാൽ ചേർക്കുന്നത്? കാരണം നോക്കിയാലോ…

ബ്രിട്ടീഷ് തന്ത്രവും ചായശീലവും

ഇന്ത്യയിൽ ചായക്കൃഷി വ്യാപകമാക്കിയത് ബ്രിട്ടീഷുകാരാണ്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്ന ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചായയിലകൾ മുഴുവൻ ബ്രിട്ടീഷുകാർ വിദേശങ്ങളിലേക്ക് കയറ്റി അയച്ചു. ബാക്കിവന്ന, ഗുണനിലവാരം കുറഞ്ഞ ചായപ്പൊടിയും അവശിഷ്ടങ്ങളും മാത്രമാണ് ഇന്ത്യൻ വിപണിയിൽ വിൽക്കാൻ വച്ചിരുന്നത്.

ALSO READ: ഇന്ത്യയുടെ ‘പൈനാപ്പിൾ സിറ്റി’ ഏതാണെന്ന് അറിയാമോ? ഉത്തരം നമ്മുടെ കേരളത്തിലുണ്ട്!

ബ്രിട്ടീഷ് കമ്പനികൾ പ്രാദേശികമായ ചായയെ പ്രചരിപ്പിക്കാൻ ആരംഭിച്ചതോടെ അവർ അതിൽ പഞ്ചസാരയും പാലും ചേർക്കാൻ പ്രോത്സാഹിപ്പിച്ചു. എന്നാൽ വിചാരിച്ചതിലും വലിയ ജനപ്രീതിയാണ് ഇന്ത്യയില്‍ പാൽച്ചായ്ക്ക് ലഭിച്ചത്. ഇതിന് പിന്നിലെ കാരണം പാലായിരുന്നു. ഇന്ത്യക്കാരുടെ പാൽ എന്നത് അടുക്കളയിൽ കാണുന്ന വെറുമൊരു സാധനമല്ല. മറിച്ച്, കുഞ്ഞുനാളിൽ പാലിൽ മഞ്ഞളിട്ട് കുടിക്കുന്നത് മുതൽ ആഘോഷങ്ങളിൽ മധുര പലഹാരമുണ്ടാക്കുന്നതിൽ വരെ പാലിന് വളരെയധികം പ്രാധാന്യം ഉണ്ടായിരുന്നു.

പാലിനോടുള്ള വൈകാരിക ബന്ധം

ഇന്ത്യൻ അടുക്കളകളിൽ പാലിന് കേവലം ഒരു ചേരുവ എന്നതിനപ്പുറം വലിയ സ്ഥാനമാണുള്ളത്. പണ്ടുകാലം തൊട്ടേ അത് പോഷകാഹാരത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ചായ എന്ന വിദേശ ശീലത്തെ തങ്ങളുടെ സ്വന്തമാക്കാൻ ഇന്ത്യക്കാർ കണ്ടെത്തിയ ഏറ്റവും മികച്ച വഴി അതിലേക്ക് പാൽ ചേർക്കുക എന്നതായിരുന്നു. പാലിലെ സ്വാഭാവിക മധുരവും കൊഴുപ്പും ചായയ്ക്ക് ഒരു പ്രത്യേക രുചിയും പൂർണ്ണതയും നൽകി.

ഇന്ത്യയിൽ ചായ ഒരു ആഡംബര പാനീയമല്ല, മറിച്ച് സാധാരണക്കാരന്റെയും തൊഴിലാളികളുടെയും ഊർജ്ജ സ്രോതസ്സാണ്. വെറും കട്ടൻചായ കുടിക്കുന്നതിനേക്കാൾ, പാൽ ചേർത്ത ചായ കുടിക്കുമ്പോൾ അത് ശരീരത്തിന് കൂടുതൽ കലോറിയും ഉന്മേഷവും നൽകും. ദീർഘനേരം വിശപ്പ് സഹിക്കാനും ഇത് തൊഴിലാളികളെ സഹായിച്ചിരുന്നു.

English Summary:

India has made milk tea, or chai, a defining part of its culture. This tradition dates back to the British colonial era, when tea cultivation expanded across India and the British promoted tea consumption among Indians.

Follow Us
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?