AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alcohol Food Crave: മദ്യം കഴിച്ചതിനുശേഷം കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്?

Drinking Alcohol And Cravings: മദ്യം വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുത്തുന്നു. ഈ കുറവ് നികത്താൻ ശരീരം കൂടുതൽ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുന്നതും അമിതമായി ആഹാരം കഴിക്കാൻ കാരണമാകുന്നു. എന്നാൽ ഈ ശീലം പലരിലും അമിതമായ ശരീരഭാരത്തിന് കാരണമാകാറുണ്ട്.

Alcohol Food Crave: മദ്യം കഴിച്ചതിനുശേഷം കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Sep 2025 | 06:28 PM

മദ്യം കഴിച്ചതിന് ശേഷം കൂടുതൽ ഭക്ഷണം കഴിക്കുന്നത് മിക്കവരിലും കണ്ടുവരുന്ന ഒരു ശീലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനാലും, മദ്യം ദഹനത്തെ സ്വാധീനിക്കുന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യം വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുത്തുന്നു. ഈ കുറവ് നികത്താൻ ശരീരം കൂടുതൽ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുന്നതും അമിതമായി ആഹാരം കഴിക്കാൻ കാരണമാകുന്നു. എന്നാൽ ഈ ശീലം പലരിലും അമിതമായ ശരീരഭാരത്തിന് കാരണമാകാറുണ്ട്. പലപ്പോഴും മറ്റ് പലരോ​ഗത്തിലേക്കും ഇത് വഴിമാറുകയും ചെയ്തേക്കാം.

മദ്യം വിശപ്പിലേക്ക് നയിക്കുന്നതെങ്ങനെ?

തലച്ചോറിൽ: വിശപ്പ്, താപനില, മറ്റ് സുപ്രധാന പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിനെ മദ്യം ബാധിക്കുന്നു. 2017 ലെ ഗവേഷണങ്ങൾ അനുസരിച്ച് മദ്യം വിശപ്പിനെ ഉണർത്തുന്ന ചില ന്യൂറോണുകളെ (AgRP ന്യൂറോണുകൾ) സജീവമാക്കുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഉയർന്ന രുചി, മണം: മദ്യം രുചി, മണം എന്നിവയോടുള്ള സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണം കൂടുതൽ ആകർഷകവും രുചികരവുമായി തോന്നിപ്പിക്കുന്നു.

Also Read: വെറും രണ്ട് സെക്കൻഡ് മതി! ശരീരഭാരം കുറയ്ക്കാൻ ഇതിലും നല്ലത് വേറെയില്ല; പരീക്ഷിക്കൂ

രക്തത്തിലെ പഞ്ചസാരയുടെ കുറവ്: മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും, ഇത് ഊർജ്ജം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ആ സമയം അമിതമായി ആഹാരം കഴിക്കാൻ തോന്നുന്നു. ഇത് പലപ്പോഴും മധുരമോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകുന്നു.

എന്താണ് കഴിക്കേണ്ടത്?

പ്രോട്ടീൻ: മുട്ട, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ സു​ഗമമാക്കുകയും മദ്യത്തിൻ്റെ ആഗിരണം മന്ദ​ഗതിയിലാക്കുകയും ചെയ്യുന്നു.

ആരോഗ്യകരമായ കൊഴുപ്പുകൾ: അവക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും: സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും മദ്യം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.

വെള്ളം: മദ്യപാനത്തിനിടയിൽ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ നിർജ്ജലീകരണം തടയുകയും ഹാംഗോവർ കുറയ്ക്കുകയും ചെയ്യും.