Alcohol Food Crave: മദ്യം കഴിച്ചതിനുശേഷം കൂടുതൽ ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്തുകൊണ്ട്?
Drinking Alcohol And Cravings: മദ്യം വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുത്തുന്നു. ഈ കുറവ് നികത്താൻ ശരീരം കൂടുതൽ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുന്നതും അമിതമായി ആഹാരം കഴിക്കാൻ കാരണമാകുന്നു. എന്നാൽ ഈ ശീലം പലരിലും അമിതമായ ശരീരഭാരത്തിന് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം
മദ്യം കഴിച്ചതിന് ശേഷം കൂടുതൽ ഭക്ഷണം കഴിക്കുന്നത് മിക്കവരിലും കണ്ടുവരുന്ന ഒരു ശീലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനാലും, മദ്യം ദഹനത്തെ സ്വാധീനിക്കുന്നതിനാലുമാണ് ഇങ്ങനെ സംഭവിക്കുന്നത്. മദ്യം വിറ്റാമിനുകളും ധാതുക്കളും പോലുള്ള പോഷകങ്ങൾ ശരീരത്തിൽ നിന്ന് നഷ്ടപ്പെടുത്തുന്നു. ഈ കുറവ് നികത്താൻ ശരീരം കൂടുതൽ ഭക്ഷണം കഴിക്കാൻ താല്പര്യപ്പെടുന്നതും അമിതമായി ആഹാരം കഴിക്കാൻ കാരണമാകുന്നു. എന്നാൽ ഈ ശീലം പലരിലും അമിതമായ ശരീരഭാരത്തിന് കാരണമാകാറുണ്ട്. പലപ്പോഴും മറ്റ് പലരോഗത്തിലേക്കും ഇത് വഴിമാറുകയും ചെയ്തേക്കാം.
മദ്യം വിശപ്പിലേക്ക് നയിക്കുന്നതെങ്ങനെ?
തലച്ചോറിൽ: വിശപ്പ്, താപനില, മറ്റ് സുപ്രധാന പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോതലാമസിനെ മദ്യം ബാധിക്കുന്നു. 2017 ലെ ഗവേഷണങ്ങൾ അനുസരിച്ച് മദ്യം വിശപ്പിനെ ഉണർത്തുന്ന ചില ന്യൂറോണുകളെ (AgRP ന്യൂറോണുകൾ) സജീവമാക്കുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന രുചി, മണം: മദ്യം രുചി, മണം എന്നിവയോടുള്ള സംവേദനക്ഷമത വർദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണം കൂടുതൽ ആകർഷകവും രുചികരവുമായി തോന്നിപ്പിക്കുന്നു.
Also Read: വെറും രണ്ട് സെക്കൻഡ് മതി! ശരീരഭാരം കുറയ്ക്കാൻ ഇതിലും നല്ലത് വേറെയില്ല; പരീക്ഷിക്കൂ
രക്തത്തിലെ പഞ്ചസാരയുടെ കുറവ്: മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും, ഇത് ഊർജ്ജം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നു. ആ സമയം അമിതമായി ആഹാരം കഴിക്കാൻ തോന്നുന്നു. ഇത് പലപ്പോഴും മധുരമോ ഉപ്പിട്ടതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തിക്ക് കാരണമാകുന്നു.
എന്താണ് കഴിക്കേണ്ടത്?
പ്രോട്ടീൻ: മുട്ട, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ സുഗമമാക്കുകയും മദ്യത്തിൻ്റെ ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ: അവക്കാഡോ, നട്സ്, ഒലിവ് ഓയിൽ എന്നിവ മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും വയറു നിറഞ്ഞതായി തോന്നിക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും: സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും മദ്യം മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കാൻ സഹായിക്കും.
വെള്ളം: മദ്യപാനത്തിനിടയിൽ ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിലെ നിർജ്ജലീകരണം തടയുകയും ഹാംഗോവർ കുറയ്ക്കുകയും ചെയ്യും.