Winter Health Tips: ചുമയ്ക്ക് ശർക്കരയും ഇഞ്ചിയും കൂട്ടിയൊരു പ്രയോഗമുണ്ട്; പരീക്ഷിച്ചാലോ
Jaggery And Ginger Remedy For Cough: തണുത്ത അന്തരീക്ഷത്തിൽ നിന്ന് വരുന്ന വായു ശ്വാസനാളങ്ങളെ വരണ്ടതാക്കുകയും ചുമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പണ്ടുമുതൽക്കെ ഇത്തരം പ്രശ്നങ്ങൾക്ക് ചെയ്തുവരുന്ന ഒരു മരുന്നാണ് ശർക്കരയും ഇഞ്ചിയും ഉപയോഗിച്ചുള്ള പരതരം മരുന്നുകൾ.

Winter Health Tips
തണുപ്പുകാലം ഇഷ്ടമാണെങ്കിലും, അതിൻ്റെയൊപ്പം വരുന്ന ചില അസുഖങ്ങളെ ആർക്കും അത്ര ഇഷ്ടമല്ല. ചുമ, ജലദോഷം, തൊണ്ടവേദന എന്നിവയാണ് ഈ സീസണിൽ പ്രധാനമായും നമ്മളെ അലട്ടുന്നത്. പ്രതിരോധശേഷി കുറവുള്ളവരെയാണ് ഇത്തരം അസുഖങ്ങൾ പെട്ടെന്ന് പിടിപെടുന്നത്. ഇപ്പോഴത്തെ ചുമ വന്നാൽ പിന്നെ പോകാൻ രണ്ട് മുതൽ മൂന്നാഴ്ച്ച വരെ സമയമെടുക്കും. അതിനാൽ ചുമയെ പിടിച്ചുനിർത്താൻ പറ്റുന്ന ചില വീട്ടുവൈദ്യങ്ങൾ ഒന്ന് പരീക്ഷിക്കുന്നത് നല്ലതല്ലേ.
മുംബൈ ആസ്ഥാനമായുള്ള ഗ്ലെനീഗിൾസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ വിദഗ്ധയായ ഡോ. മഞ്ജുഷ അഗർവാൾ ചുമയ്ക്കുള്ള പ്രതിവിധിയുമായി എത്തിയിരിക്കുന്നത്. തണുത്ത അന്തരീക്ഷത്തിൽ നിന്ന് വരുന്ന വായു ശ്വാസനാളങ്ങളെ വരണ്ടതാക്കുകയും ചുമയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പണ്ടുമുതൽക്കെ ഇത്തരം പ്രശ്നങ്ങൾക്ക് ചെയ്തുവരുന്ന ഒരു മരുന്നാണ് ശർക്കരയും ഇഞ്ചിയും ഉപയോഗിച്ചുള്ള പരതരം മരുന്നുകൾ. ശരീരത്തിന് യാതൊരു ദോഷവും ഉണ്ടാക്കത്തതിനാൽ ഇവ രണ്ടും ധൈര്യമായി കഴിക്കാം.
ശർക്കരയും ഇഞ്ചിയും കഴിക്കുന്നതിന്റെ ഗുണങ്ങൾ
ശൈത്യകാല അസ്വസ്ഥതകളിൽ നിന്ന് മുക്തി നേടാൻ ശർക്കര വളരെ നല്ലൊരു മാർഗമാണ്. വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, ശർക്കര കഴിക്കുന്നതിലൂടെ തൊണ്ടയിലെ വരൾച്ച ലഘൂകരിക്കുകയും, അസ്വസ്ഥത ശമിപ്പിക്കുകയും, ശരീര ഊഷ്മളതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ റിപ്പോർട്ട് അനുസരിച്ച്, ജലദോഷമോ തുടർച്ചയായ ചുമയോ ഉണ്ടാകുമ്പോൾ ശരീരത്തിനുണ്ടാകുന്ന ക്ഷീണം പോലും തടയാൻ ശർക്കരയിലെ അവശ്യ ധാതുക്കൾക്ക് സാധിക്കുന്നു.
Also Read: ഹൃദയാരോഗ്യം മുതൽ ദഹനം വരെ; വെളുത്തുള്ളി എപ്പോൾ എങ്ങനെ കഴിക്കണം
ഇഞ്ചിയിലടങ്ങിയിരിക്കുന്ന സ്വാഭാവിക സംയുക്തങ്ങളാൽ നിങ്ങൾക്ക് വലിയ ആശ്വാസം ലഭിക്കുന്നു. ശ്വസന അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിലുണ്ടെന്ന് ഡോ. അഗർവാൾ പറയുന്നു. കഫം കൂടുതൽ എളുപ്പത്തിൽ അലിഞ്ഞുപോകാൻ സഹായിക്കുന്നതിലൂടെയും തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കുന്നതിലൂടെയും ഇഞ്ചി സുഗമമായ ശ്വസനത്തെ പിന്തുണയ്ക്കുന്നു.
എങ്ങനെ കഴിക്കണം?
ചൂടുള്ളവെള്ളത്തിൽ ശർക്കരയും ഇഞ്ചിയും ചേർത്ത് കുടിക്കുകയാണ് പതിവ്. നിങ്ങൾക്ക് മറ്റെന്തെങ്കിലും അസ്വസ്ഥതയുണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രമെ ഇത്തരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവൂ. ചിലരിൽ ഇഞ്ചി ദഹനസംബന്ധമായ അസ്വസ്ഥതകൾ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാം. പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ, ശർക്കര അമിതമായി ഉപയോഗിച്ചാൽ ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, വയറു വീർക്കൽ, അല്ലെങ്കിൽ മലബന്ധം എന്നിവയ്ക്ക് കാരണമാകും.
(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)