Job tips: പാട്ടു കേട്ടുകൊണ്ട് പണിയെടുത്തോളൂ…. വളരെ നല്ലത് പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Working with Music : ശ്രദ്ധ തിരിക്കുന്ന ശബ്ദകോലാഹലമായ ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാൻ സംഗീതം തീർച്ചയായും സഹായിക്കും. എന്നാൽ ഇൻസ്ട്രമെന്റൽ സംഗീതത്തിലോ ആംബിയൻസ് സംഗീതത്തിലോ ആയിരിക്കും ഇത് നന്നായി പ്രവർത്തിക്കുക.
കൊച്ചി: ഹെഡ്സെറ്റ് അല്ലെങ്കിൽ ഇയർ ഫോണുകൾ ഇല്ലാതെ ജോലി ചെയ്യാൻ കഴിയാത്ത ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്. ചുറ്റുപാടുമുള്ള ശബ്ദങ്ങളിൽ നിന്ന് വിട്ടു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉൽപാദനക്ഷമത കൂട്ടാനും സംഗീതം സഹായിക്കുമെന്ന് പഠനങ്ങൾ പോലും വ്യക്തമാക്കുന്നു. എന്നാൽ ഇതിന് ചില നിബന്ധനകൾ ഉണ്ട്.
ഇത്തരം സംഗീതം കേട്ടു ജോലി ചെയ്യണമെങ്കിൽ ജോലിയുടെ സ്വഭാവം എന്ത്? നിങ്ങളുടെ തലച്ചോറ് ശബ്ദത്തെ എങ്ങനെ പ്രോസസ് ചെയ്യുന്നു എന്നതെല്ലാം അറിയേണ്ടത് പ്രധാനമാണ്. ഈ കാര്യങ്ങളെല്ലാം യോജിപ്പിച്ചാൽ മാത്രമാണ് സംഗീതം ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുക എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശ്രദ്ധ തിരിക്കുന്ന ശബ്ദകോലാഹലമായ ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാൻ സംഗീതം തീർച്ചയായും സഹായിക്കും. എന്നാൽ ഇൻസ്ട്രമെന്റൽ സംഗീതത്തിലോ ആംബിയൻസ് സംഗീതത്തിലോ ആയിരിക്കും ഇത് നന്നായി പ്രവർത്തിക്കുക.
Also read – ദിവസവും ഒരു ഗ്ലാസ് ബീറ്റ്റൂട്ട്-കാരറ്റ് ജ്യൂസ് കുടിക്കൂ! അതിശയിപ്പിക്കും ഈ മാറ്റങ്ങൾ
വായന എഴുത്ത് പോലുള്ള ജോലികൾ ചെയ്യുകയാണെങ്കിൽ വരികൾ ഉള്ള പാട്ട് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാം. ശ്രദ്ധക്കുറവും ഹൈപ്പർആക്ടീവുമായ ആളുകൾക്ക് ഏകാഗ്രത വർദ്ധിപ്പിക്കാൻ ബ്രൗൺ നോയിസ് പോലുള്ള ശബ്ദങ്ങളും സഹായിക്കും. ഇത് തലച്ചോറിന് ശാന്തമാക്കാനും അമിതമായ ഉത്തേജനത്തിൽ നിന്നും തടയാനും സഹായിക്കും.
എന്നാൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എപ്പോഴും ശബ്ദം ആവശ്യമാണെങ്കിൽ കുറച്ചുസമയത്തിനുശേഷം നിശബ്ദത വിചിത്രമായി തോന്നുകയോ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിശബ്ദമായ അന്തരീക്ഷത്തിൽ കഴിയാതെ ആവുകയും ചെയ്യാം. കൂടുതൽ സമയം ഇയർഫോണുകൾ ഉപയോഗിക്കുന്നത് കേൾവശക്തിക്ക് ദോഷകരമായേക്കാം എന്നും ഓർക്കണം. മോശം ശബ്ദങ്ങൾ അസ്വസ്ഥതയ്ക്കും കേൾവി പ്രശ്നങ്ങൾക്കും കാരണമാകും.