Curd Vs Yogurt: തൈരാണോ യോഗർട്ടാണോ നല്ലത്? ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
Yogurt or Curd Which is Better: രൂപവും ഘടനയും ഒരുപോലെയാണെങ്കിലും തൈരും യോഗർട്ടും തയ്യാറാകുന്ന വിധവും, ഇത് നൽകുന്ന ഗുണങ്ങളും വ്യത്യസ്തമാണ്.
പലർക്കും പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ് തൈരും യോഗാർട്ടും. ഇവ രണ്ടും ഒന്നാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. എന്നാൽ, ഇവയുടെ രൂപവും ഘടനയും ഒരുപോലെയാണെങ്കിലും രണ്ടും വ്യത്യസ്ഥമാണ്. തൈരും യോഗർട്ടും തയ്യാറാകുന്ന വിധവും, ഇത് നൽകുന്ന ഗുണങ്ങളും വ്യത്യസ്തമാണ്.
എന്താണ് തൈരും യോഗർട്ടും തമ്മിലുള്ള വ്യാത്യാസം?
കാച്ചിയ പാലിൽ ഉറയൊഴിച്ച് പ്രകൃതിദത്തമായി ഉണ്ടാക്കുന്ന ഉത്പന്നമാണ് തൈര്. പാലിൽ അടങ്ങിയിരിക്കുന്ന കെസിൻ എന്ന പ്രോട്ടീനെ ബാക്ടീരിയ വിഘടിപ്പിച്ചാണ് തൈര് ഉണ്ടാക്കുന്നത്. അതേസമയം, ലാക്ടോബാസിലസ് ബൾഗേറിസസും ത്രെപ്‌റ്റോകോക്കസ് തെർമോഫീലസ് എന്ന രണ്ട് തരം ബാക്ടീരികളെ ഉപയോഗിച്ച് പാൽ പുളിപ്പിച്ചുണ്ടാക്കുന്നതാണ് യോഗർട്ട്.
യോഗർട്ടിന്റെ ആരോഗ്യ ഗുണങ്ങൾ
പാന്റോതെനിക് ആസിഡ്, വിറ്റാമിൻ ബി5, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവ അടങ്ങിയ യോഗർട്ട് ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും യോഗർട്ട് മികച്ചതാണ്. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ യോഗർട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ശരീരത്തിന് വേണ്ട അവശ്യ വിറ്റാമിനുകൾ യോഗാർട്ടിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ഇവ കഴിക്കുന്നത് നല്ലതാണ്. മാത്രമല്ല പൊട്ടാസ്യത്തിന്റെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള യോഗർട്ട് ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു. പഞ്ചസാരയോ കൃത്രിമ ഫ്‌ളേവറുകളോ ചേർക്കാത്ത യോഗർട്ട് വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ.
ALSO READ: ഇറച്ചി തൊടുക പോലുമില്ലാത്ത ബോളിവുഡ് താരങ്ങൾ, ആമിർ ഖാനും ആലിയയും വരെ
തൈരിന്റെ ആരോഗ്യ ഗുണങ്ങൾ
കാത്സ്യം ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന തൈര് എല്ലുകൾക്കും പല്ലുകൾക്കും വളരെ നല്ലതാണ്. മുടിയുടെ വളർച്ചയ്ക്ക് തൈര് കഴിക്കുന്നത് മികച്ചതാണ്. താരൻ കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു. ഇത് ശരീരത്തിൽ കൂടുതൽ കോർട്ടിസോൾ പമ്പ് ചെയ്യുന്നത് തടയുന്നത് വഴി സ്ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ള തൈര് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മികച്ചതാണ്. ചർമ്മത്തിൻറെ ആരോഗ്യത്തിനും തൈര് നല്ലതാണ്. കഴിക്കാൻ മാത്രമല്ല ഇത് മുഖത്ത് പുരട്ടുന്നതും നല്ലതാണ്. മുഖത്തെ കരുവാളിപ്പ് മാറ്റാനും കറുത്ത പാടുകൾ അകറ്റാനും ഇത് സഹായിക്കും. കൂടാതെ തൈര് കൊണ്ടുള്ള ഹെയർ മാസ്ക്കുകൾ ഉപയോഗിക്കുന്നത് തലമുടി വളരാനും താരൻ അകറ്റാനും നല്ലതാണ്.