Australia’s Working Holiday Maker Visa: ഭാരതീയർക്ക് വർക്കിംഗ് ഹോളിഡേ മേക്കർ വീസയുമായി ഓസ്ട്രേലിയ, അപേക്ഷിക്കാൻ ഇന്ത്യക്കാരുടെ തള്ള്
Australia’s Working Holiday Maker Visa: ഓസ്ട്രേലിയയിൽ 12 മാസം താമസിച്ചു ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്ന വർക്കിംഗ് ഹോളിഡേ മേക്കർ വിസയ്ക്കായി 40,000 ആളുകളാണ് ഇതുവരെ അപേക്ഷിച്ചത്.

ഓസ്ട്രേലിയൻ ഭരണകൂടം ഇന്ത്യയിലെ യുവാക്കൾക്ക് വേണ്ടി അവതിരിപ്പിച്ച പദ്ധതിയാണ് വർക്കിംഗ് ഹോളിഡേ മേക്കർ വിസ. 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് ഓസ്ട്രേലിയയിൽ 12 മാസം താമസിച്ചു ജോലി ചെയ്യാനും പഠിക്കാനും അവസരമൊരുക്കുന്ന വിസ പദ്ധതി ഈ വർഷമാണ് രാജ്യത്ത് അവതരിപ്പിച്ചത്. (Image Credits: Getty Images)

ഇതുവരെ 40000 പേരാണ് പദ്ധതിയിലേക്ക് അപേക്ഷിച്ചത്. അപേക്ഷ ക്ഷണിച്ച് രണ്ടാഴ്ചയ്ക്ക് ഉള്ളിലാണ് ഇത്രയേറെ പേർ അപേക്ഷിച്ചതെന്ന് ഓസ്ട്രേലിയൻ ഭരണകൂടം വ്യക്തമാക്കി.https://immi.homeaffairs.gov.au/what-we-do/whm-program/overview എന്ന വെബ്സെറ്റിലൂടെ ഈ മാസം അവസാനം വരെ അപേക്ഷിക്കാം. (Image Credits: Getty Images)

1000 വിസയാണ് പദ്ധതിയുടെ ഭാഗമായി ഈ വർഷം അനുവദിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അടുത്ത വർഷം ആദ്യം മുതൽ ഓസ്ട്രേലിയയിൽ താമസിക്കാം. (Image Credits: Getty Images)

ഓസ്ട്രേലിയൻ സംസ്കാരവും മറ്റും മനസിലാക്കി വിവിധ മേഖലകളിൽ അനുഭവസമ്പത്ത് സ്വന്തമാക്കാൻ വർക്കിംഗ് ഹോളിഡേ മേക്കർ വിസയിലൂടെ സാധിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. (Image Credits: Getty Images)

ഹോസ്പിറ്റാലിറ്റി, കൃഷി തുടങ്ങിയ ഏതുമേഖലയിലും ജോലി ചെയ്യാൻ സാധിക്കും. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹ്രസ്വകാല കോഴ്സുകൾ ചെയ്യാനും അവസരമുണ്ട്. (Image Credits: Getty Images)