Aavesham Telugu Remake: രംഗണ്ണനായി നന്ദമൂരിയോ? ആവേശം തെലുഗ് റീമേക്കിന് വലിയ ആവേശം പോരാ
Aavesham Telegu Remake Update: ഫഹദ് മനോഹരമാക്കിയ രംഗണ്ണയെ നന്ദമൂരി ബാലകൃഷ്ണ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ബാലകൃഷ്ണ ആ കഥാപാത്രം ചെയ്യേണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.

ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശം തെലുഗില്‍ റിമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Social Media Image

ഹരീഷ് ശങ്കറാകും തെലുഗ് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അടുത്താ വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Social Media Image

ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ബലാകൃഷ്ണ ഇപ്പോഴുള്ളത്. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഹരീഷ് ശങ്കറിനൊപ്പമുള്ള പ്രോജക്ടിലേക്ക് കടക്കുക. Social Media Image

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ഒത്തിണങ്ങിയ കംപ്ലീറ്റ് തീയേറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആവേശം എന്നായിരുന്നു ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നത്. Social Media Image

എന്നാല്‍ തെലുഗ് റീമേക്കില്‍ ബാലകൃഷ്ണ അഭിനയിക്കില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. മറ്റ് സിനിമകളില്‍ അഭിനയിക്കുന്ന തിരക്കായതിനാല്‍ ആവേശത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സമയമില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. Social Media Image