AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Arya Net Worth: സിനിമയില്ലെങ്കിലും കോടീശ്വരൻ തന്നെ; മലയാളിയായ ജംഷാദെന്ന ആര്യയുടെ ആസ്തി

Actor Arya’s Net Worth and Salary: ആര്യ നടനും നിർമാതാവും മാത്രമല്ല, ഒരു ബിസിനസുകാരൻ കൂടിയാണ്. 'സീ ഷെൽ' എന്ന പേരിൽ ചെന്നൈയിൽ പലയിടങ്ങളിലായി അദ്ദേഹത്തിന് സ്വന്തമായി ഹോട്ടലുകൾ ഉണ്ട്. ആര്യയുടെ ആകെ ആസ്തി എത്രയെന്ന് നോക്കാം.

nandha-das
Nandha Das | Updated On: 18 Jun 2025 14:00 PM
കാസർഗോഡ് ജില്ലയിലാണ് ജനിച്ചതെങ്കിലും നടൻ ആര്യ പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. 2005ൽ വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത 'അറിന്തും, അറിയാമലും' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് ചുവടുവെച്ച താരത്തിന് തുടക്കത്തിൽ ആരാധകർക്കിടയിൽ 'ചോക്ലേറ്റ് ബോയ് ഇമേജ്' ആയിരുന്നു. ഇത് മാറ്റിമറിച്ചത് 'നാൻ കടവുൾ' എന്ന സിനിമയിലെ താരത്തിന്റെ പ്രകടനമാണ്. (Image Credits: Social Media)

1 / 5
തുടർന്ന് നിരവധി സിനിമകളിൽ വേഷമിട്ട താരം ഏഴോളം സിനിമകൾ നിർമിച്ചിട്ടുമുണ്ട്. അതിനിടെ 'എങ്ക വീട്ടു മാപ്പിളൈ' എന്നൊരു റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. 16 യുവതികൾ മത്സരാർത്ഥികളായെത്തിയ ഈ ഷോയുടെ ലക്ഷ്യം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുക എന്നതായിരുന്നു. (Image Credits: Social Media)

2 / 5
പല ഘട്ടങ്ങൾ പൂർത്തീകരിച്ച് അവസാനം വിജയിക്കുന്ന മത്സരാർത്ഥിയെ ആര്യ വിവാഹം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ, അത് ഉണ്ടായില്ല. തുടർന്ന് 2019ൽ നടി സയീഷയെ ആര്യ വിവാഹം കഴിച്ചു. ഇരുവരും ടെഡി, കാപ്പാൻ, ഗജിനികാന്ത് തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2021ൽ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. (Image Credits: Social Media)

3 / 5
ആര്യ നടനും നിർമ്മാതാവും മാത്രമല്ല, ഒരു ബിസിനസുകാരൻ കൂടിയാണ്. 'സീ ഷെൽ' എന്ന പേരിൽ ചെന്നൈയിൽ പലയിടങ്ങളിലായി അദ്ദേഹത്തിന് സ്വന്തമായി ഹോട്ടലുകൾ ഉണ്ട്. 'ദി ഷോ പീപ്പിൾ' എന്ന നിർമ്മാണ കമ്പനിയുടെ ഉടമയുമാണ് ആര്യ. വൻ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് ലഭിച്ച അവസരങ്ങൾ കുറവായിരുന്നത് കൊണ്ടുതന്നെ സിനിമയിൽ ആര്യയ്ക്ക് ലഭിക്കുന്ന പ്രതിഫലം താരതമ്യേന കുറവാണെന്ന് പറയാം. (Image Credits: Social Media)

4 / 5
ഒരു സിനിമയ്ക്ക് 10 മുതൽ 15 കോടി രൂപ വരെയാണ് ആര്യ പ്രതിഫലം വാങ്ങുന്നത്. അതേസമയം അദ്ദേഹത്തിന് ശേഷം സിനിമയിലെത്തിയ, ഇതിലും പ്രതിഫലം വാങ്ങുന്ന നടന്മാർ തമിഴ് ഇൻഡസ്ട്രിയിൽ ഉണ്ട്. എന്നിരുന്നാൽ പോലും ബിസിനസിൽ നിന്നും താരത്തിന് വരുമാനം ഉണ്ട്. അദ്ദേഹത്തിന്റെ, പ്രതിമാസ വരുമാനം രണ്ടു കോടിയാണെന്ന് പറയപ്പെടുന്നു. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 90 കോടി രൂപയാണ്. (Image Credits: Social Media)

5 / 5