Marco: ‘മാർക്കോയുടെ സെക്കന്റ് ഹാഫ് കണ്ടിരിക്കാൻ ആ സൂപ്പർ താരത്തിന് കഴിഞ്ഞില്ല; ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി’
Marco Makeup Artist Sudhi Surendran On Asif Ali:ഇപ്പോഴിതാ അത്തരം ഒരു അനുഭവം ഒരു സൂപ്പർ താരത്തിനുണ്ടായതായി ചിത്രത്തിന്റെ മേക്കപ്പ് മാൻ സുധി സുരേന്ദ്രൻ പറയുന്നു. യുവതാരം ആസിഫ് അലിക്കാണ് അത്തരമൊരു സാഹചര്യമാണ് ഉണ്ടായത്.

ഉണ്ണി മുകുന്ദനെ മുഖ്യ കഥാപാത്രമാക്കി ഹനീഫ് അദെനി സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്കോ’. ക്രിസ്മസ് റിലീസായി ഇറങ്ങിയ ചിത്രം അധികം വൈകാതെ 100 കോടി ക്ലബിൽ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ടാഗോടെ എത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. (image credits:facebook)

ചിത്രത്തിനെ കുറിച്ച നിരവധി കാര്യങ്ങളാണ് പുറത്തുവരുന്നത്.ഹിന്ദിയിൽ അടക്കം ഉണ്ണി മുകുന്ദൻ തരംഗമാണ്. ഇന്റർവെല്ലിന് ശേഷമുള്ള ചില സീനുകൾ കണ്ടിരിക്കാൻ കഴിയാതെ ചിലർ തിയേറ്ററിൽ നിന്ന് ഇറങ്ങി പോയെന്നുള്ള റിപ്പോർട്ടുകൾ വരെ പുറത്തുവന്നിരുന്നു. (image credits:facebook)

ഇപ്പോഴിതാ അത്തരം ഒരു അനുഭവം ഒരു സൂപ്പർ താരത്തിനുണ്ടായതായി ചിത്രത്തിന്റെ മേക്കപ്പ് മാൻ സുധി സുരേന്ദ്രൻ പറയുന്നു. യുവതാരം ആസിഫ് അലിക്കാണ് അത്തരമൊരു സാഹചര്യമാണ് ഉണ്ടായത്. ''മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ആസിഫ് അലി മാർക്കോ കാണാൻ എത്തിയത്. (image credits:facebook)

കുടുംബസമേതമായിരുന്നു വന്നത്. സിനിമയുടെ ഫസ്‌റ്റ് ഹാഫ് അദ്ദേഹത്തിന് ഓക്കെ ആയിരുന്നു. സെക്കന്റ് ഹാഫ് തുടക്കമൊക്കെ ഓകെ ആയിരുന്നെങ്കിലും പിന്നീട് കണ്ടിരിക്കാൻ കഴിഞ്ഞില്ല. ഫോൺ വരുന്നുണ്ടെന്ന് പറഞ്ഞ് പുറത്തോട്ട് പോവുകയായിരുന്നു. പുള്ളി വളരെ ഇമോഷണലായി പോയി. ആസിഫ് ഇക്കയുടെ കുട്ടികൾ എപ്പോഴും ലൊക്കേഷനിൽ അദ്ദേഹത്തോടൊപ്പം വരുന്നതാണ്. അതൊക്കെ ആയിരുന്നു ഇക്കയുടെ ഇമോഷൻസിന് കാരണമായത്.'' (image credits:facebook)

ഉണ്ണി മുകുന്ദനു പുറമെ ചിത്രത്തിൽ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർദുഹാൻ സിംഗ് (ടർബോ ഫെയിം) യുക്തി തരേജ, അഭിമന്യു തിലകൻ, ദിനേശ് പ്രഭാകർ, അജിത് കോശി, മാത്യു വർഗീസ്, ഇഷാൻ ഷൗക്കത്ത്, ഷാജി, സജിതാ ശ്രീജിത് രവി, ബിൻ സുബായ്, ധ്രുവ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. (image credits:facebook)