പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു | Actor Prithviraj Sukumaran's daughter studying with aaradhya bachchan at dhirubhai ambani international school Malayalam news - Malayalam Tv9

Prithviraj Sukumaran: പൃഥ്വിയുടെ അല്ലി പഠിക്കുന്നത് ആരാധ്യയ്‌ക്കൊപ്പം; ദൃശ്യങ്ങള്‍ വൈറലാകുന്നു

Updated On: 

21 Dec 2024 14:52 PM

Prithviraj and Supriya Menon at Dhirubhai Ambani International School: ബോളിവുഡിലേക്ക് കടക്കാനുള്ള തയാറെടുപ്പിലാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയായ L2 എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായി. 2025ന്റെ തുടക്കത്തില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1 / 5ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകളുടെ സ്‌കൂളില്‍ പരിപാടി കാണാനെത്തിയത്. ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു ഈ പരിപാടി നടന്നത് എന്നതാണ് ശ്രദ്ധേയം. (Image Credits: X)

ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായി കൊണ്ടിരിക്കുന്ന ദൃശ്യങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും മകളുടെ സ്‌കൂളില്‍ പരിപാടി കാണാനെത്തിയത്. ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലായിരുന്നു ഈ പരിപാടി നടന്നത് എന്നതാണ് ശ്രദ്ധേയം. (Image Credits: X)

2 / 5

കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും ആരാധ്യ ബച്ചനും ഷാരൂഖ് ഖാന്റെ മകന്റെ അബ്രാം ഖാനും ക്രിസ്തുമസ് സ്‌കിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്‌കിറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ അവരോടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. (Image Credits: X)

3 / 5

ഐശ്വര്യയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യ പഠിക്കുന്ന അതേ സ്‌കൂളില്‍ തന്നെയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃത മേനോന്‍ പൃഥ്വിരാജും പഠിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. (Image Credits: X)

4 / 5

ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് അലംകൃതയും പഠിക്കുന്നതെന്നാണ് വിവരം. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ആനുവല്‍ പരിപാടികളില്‍ പൃഥ്വിയും സുപ്രിയയും പങ്കെടുത്തിരുന്നു. ഐശ്വര്യ റായി ഇരുന്ന വരിയുടെ പിന്നിലായി ഇരുവരും ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. (Image Credits: X)

5 / 5

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പൃഥ്വിയും കുടുംബവും താമസം മാറിയത്. അലംകൃതയുടെ വിദ്യാഭ്യാസവും മുംബൈയിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും മകളുടെയും ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. (Image Credits: X)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം