'അമിതാവേശം കാണിക്കരുത്, ഹെല്‍മറ്റില്ലാതെ എന്നെ ബൈക്കില്‍ പിന്തുടരരുത്'; ജയനായകൻ ഷൂട്ടിന് മുമ്പ് ആരാധകര്‍ക്ക് വിജയ്‌യുടെ ഉപദേശം | Actor Vijay urges fans not drive bikes without helmets and perform stunts Malayalam news - Malayalam Tv9

Vijay: ‘അമിതാവേശം കാണിക്കരുത്, ഹെല്‍മറ്റില്ലാതെ എന്നെ ബൈക്കില്‍ പിന്തുടരരുത്’; ജയനായകൻ ഷൂട്ടിന് മുമ്പ് ആരാധകര്‍ക്ക് വിജയ്‌യുടെ ഉപദേശം

Published: 

02 May 2025 08:51 AM

Actor Vijay Urges Fans :ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ ഉപദേശം. പൊതുവേദികളിൽ തന്നെ കാണാൻ എത്തുമ്പോൾ അമിതാവേശം കാണിക്കരുതെന്നും അത് തന്നെ ഭയപ്പെടുത്തുന്നുവെന്നുവാണ് വിജയ് പറയുന്നത്.

1 / 5Tvk Founder Vijay

Tvk Founder Vijay

2 / 5

കോയമ്പത്തൂരിൽ നടന്ന ഒരു രാഷ്ട്രീയ പരിപാടിയിൽ വിജയിയെ കാണാൻ ഒരു ആരാധകൻ അദ്ദേഹത്തിന്‍റെ വാഹനത്തിന് മുകളിൽ കയറിയിരുന്നു. പിന്നാലെ മറ്റൊരാളും ഇതേ ശ്രമം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയ്‌യുടെ പ്രസ്ഥാവന.

3 / 5

നിങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും താൻ തന്റെ പുതിയ ചിത്രമായ ജനനായകന്റെ ഷൂട്ടിംഗിനായി കൊടൈക്കനാലിലേക്ക് പോവുകയാണെന്നും നിങ്ങളെല്ലാവരും സുരക്ഷിതരായി വീട്ടിലേക്ക് മടങ്ങണമെന്നും വിജയ് പറഞ്ഞു.

4 / 5

ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനത്തിൽ നിന്നുകൊണ്ട് തന്നെ പിന്തുടരരുതെന്നും വിജയ് പറഞ്ഞു. അതേസമയം തന്റെ മധുര യാത്രയയുമായി ബന്ധപ്പോട്ട് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യമൊന്നുമില്ലെന്ന്‌ നടൻ പറഞ്ഞു.

5 / 5

ഈ യാത്ര തൊഴിലുമായി ബന്ധപ്പെട്ടാണെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ്‍യുടെ അവസാന ചിത്രമാകും 'ജനനായകന്‍' എന്നാണ് റിപ്പോർട്ട്. ഇതിനു ശേഷം സജീവ രാഷ്ട്രിയത്തിലേക്ക് തിരിയുകയാണ് താരം.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം