Bhavana: ‘ആ വാർത്തയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല’; പ്രചാരണം തള്ളി നടി ഭാവന
Actress Bhavana Denies Contesting in Elections: ആ വാർത്ത എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്നും അത് കണ്ടപ്പോൾ ചിരി വന്നുവെന്നും ഭാവന പറഞ്ഞു.ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ഭാവന. കഴിഞ്ഞ കുറച്ച് ദിവസമായി താരവുമായി ബന്ധപ്പെട്ട ഒരു വാർത്ത സോഷ്യൽമീഡിയയിൽ ചർച്ചവിഷയമായിരിക്കുന്നത്. ഭാവന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നുവെന്നായിരുന്നു വാർത്ത. (Image Credits: Instagram)

സിപിഎം സ്ഥാനാർഥിയായി ഭാവന മത്സരിക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ ഇപ്പോഴിതാ ഈ പ്രചരണത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഭാവന.

ആ വാർത്ത എവിടെ നിന്നാണ് വന്നതെന്ന് പോലും തനിക്ക് അറിയില്ലെന്നും അത് കണ്ടപ്പോൾ ചിരി വന്നുവെന്നും ഭാവന പറഞ്ഞു.ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

ഇന്റർവ്യൂവിന് വേണ്ടി ഇവിടേക്ക് വരുന്നതിന് മുമ്പ് അത് വ്യാജവാർത്തയാണെന്ന് സ്റ്റോറിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് ഭയങ്കര കോമഡിയായിപ്പോയി എന്നും ഭാവന പറഞ്ഞു.

അതേസമയം ഭാവനയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് അനോമിയാണ്. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക.