Bhavana: ‘കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകൾ പറയാറ്, പക്ഷേ യാഥാർത്ഥ്യം അതായിരിക്കണമെന്നില്ല’; ഭാവന
Bhavana Heartfelt Post: അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെ വേർപാടിന്റെ ഒൻപതാം വാർഷികദിനത്തിലാണ് ഭാവനയുടെ കുറിപ്പ്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം 'പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!' എന്ന് ഭാവന കുറിച്ചു.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് ഭാവന. ആദ്യ സിനിമയിൽ തന്നെ മലയാളികൾക്ക് സുപരിചിതയായ താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുതിയതായി താരം പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. (image credits: instagram)

അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെ വേർപാടിന്റെ ഒൻപതാം വാർഷികദിനത്തിലാണ് ഭാവനയുടെ കുറിപ്പ്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം 'പോരാട്ടം തുടരുക, നീ തോൽക്കുന്നത് സ്വർഗത്തിലുള്ള ആ ആൾ ആഗ്രഹിക്കുന്നില്ല!' എന്ന് ഭാവന കുറിച്ചു.(image credits: instagram)

അച്ഛന്റെ വേർപാടിന്റെ വേദന ഒൻപത് വർഷം കഴിഞ്ഞും മാറിയില്ലെന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം കുറിച്ച കുറിപ്പിൽ താരം പറയുന്നു. "ആളുകൾ പറയും, കാലം എല്ലാ മുറിവുകളും ഉണക്കുമെന്ന്! പക്ഷേ, എല്ലായ്പ്പോഴും യാഥാർഥ്യം അങ്ങനെയാകണമെന്നില്ല. (image credits: instagram)

അച്ഛാ... ഓരോ നിമിഷവും ഞങ്ങൾ അങ്ങയെ മിസ് ചെയ്യാറുണ്ട്. കടന്നു പോകുന്ന ഓരോ ദിവസവും, ഓരോ ഉയർച്ച താഴ്ചകളിൽ... എല്ലായ്പ്പോഴും അങ്ങ് ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്," ഭാവന കുറിച്ചു. അഭിനയ ജീവിതത്തിൽ താരത്തിനു വേണ്ട പിന്തുണ നൽകിയത് അച്ഛൻ ബാലചന്ദ്രനായിരുന്നു. (image credits: instagram)

എന്നാൽ അച്ഛന്റെ അപ്രതീക്ഷിത വേർപ്പാട് താരത്തിനു താങ്ങുന്നതിനും അപ്പുറമായിരുന്നു. രക്തസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതുണ്ടാക്കിയ മുറിവ് തന്റെ മരണം വരെ നിലനിൽക്കുമെന്ന് ഭാവന പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു. (image credits: instagram)

അതേസമയം 2018 ജനുവരി 22നാണ് അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഭാവനയും നവീനും വിവാഹിതരായത്. കന്നഡ സിനിമാ നിർമാതാവ് നവീനെ വിവാഹം ചെയ്തശേഷം ബെംഗളൂരുവിൽ സെറ്റിൽഡാണ് ഭാവന. നവീൻ സോഷ്യൽമീഡിയയിൽ സജീവമല്ല. ഇടയ്ക്ക് ഭാവനയ്ക്ക് ഭർത്താവിനൊപ്പമുള്ള മനോഹര ചിത്രങ്ങൾ ആരാധർക്കായി പങ്കിടാറുണ്ട്. ഭാവനയുടെ അവസാനം റീലിസായ സിനിമ ഹണ്ടാണ്. (image credits: instagram)