Navya Nair: 12,000 കിലോമീറ്റർ കടന്ന് നവ്യ നായർ പോയത് ആ കാഴ്ച കാണാൻ; ചിത്രങ്ങൾ വൈറൽ
Actress Navya Nair New Zealand Trip: ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് 12,000 കിലോമീറ്ററോളം ദൂരമുണ്ട്. അവിടുത്തെ ഒരു പ്രശസ്തമായ മരം കൂടി കാണണം എന്ന ലക്ഷ്യത്തോടെയായിരുന്നു നടിയുടെ ഈ യാത്ര.

നടി നവ്യ നായർ സമൂഹ മാധ്യമത്തിലും സജീവമാണ്. യാത്രകൾ പോകാൻ ഏറെ ഇഷ്ടപ്പെടുന്ന താരം അതിന്റെ ചിത്രങ്ങളും, വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഈ പുതുവർഷം നവ്യ പോയത് ന്യൂസിലൻഡിലേക്കാണ്. പുതുവർഷം ആദ്യം എത്തുന്ന അവിടുത്തെ സ്കൈ ടവറിന്റെ കീഴിൽ നിന്നുള്ള ചിത്രം താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. (Image Credits: Navya Nair Instagram)

സാധാരണഗതിയിൽ കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളുടെ കൂടെയോ ട്രിപ്പ് പോകുന്ന നവ്യ ഇത്തവണ സോളോ ട്രിപ്പാണ് പോയത്. ഇന്ത്യയിൽ നിന്ന് ന്യൂസിലാൻഡിലേക്ക് 12,000 കിലോമീറ്ററോളം ദൂരമുണ്ട്. അവിടുത്തെ ഒരു പ്രശസ്തമായ മരം കൂടി കാണണം എന്നതാണ് നവ്യയുടെ യാത്രാ ലക്ഷ്യങ്ങളിൽ ഒന്ന്. (Image Credits: Navya Nair Instagram)

ന്യൂസിലൻഡിലെ ഒട്ടാഗോയിലാണ് ഈ ലോകപ്രശസ്തമായ മരം കാണാൻ കഴിയുക. ഈ നാട്ടിലെ ആകെ ജനസംഖ്യ 13000 മാത്രമാണ് എന്നും നവ്യ പറയുന്നു. എന്നാൽ, വർഷാവർഷം ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആറുലക്ഷത്തിലധികമാണ്. ഇവിടേയ്ക്ക് വിനോദ സഞ്ചാരികൾ എത്തുന്നതിന് പിന്നിൽ ഒരേയൊരു ലക്ഷ്യം ആ മരം കാണുക എന്നതാണ്. (Image Credits: Navya Nair Instagram)

അതേസമയം, കഴിഞ്ഞ വർഷം മകൻ സായ് കൃഷ്ണയ്ക്കൊപ്പം ആയിരുന്നു നടിയുടെ യാത്ര. ബാലിയിലേക്കാണ് ഇരുവരും പോയത്. മിക്കവാറും ആരെയെങ്കിലും കൂടെകൂട്ടിയാണ് നവ്യ യാത്ര പോകാറുള്ളത്. (Image Credits: Navya Nair Instagram)