Shaalin Zoya: ‘ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലത്, സ്വന്തം കാര്യം നോക്കി ജീവിക്കാം’; ഇന്ന് പ്രണയത്തിന് ആയുസില്ലെന്ന് ശാലിൻ സോയ
Shaalin Zoya on Being Single: ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നും, ഈ കാലഘട്ടത്തിൽ ആരുടെയും പ്രണയത്തിന് അധികം ആയുസില്ലെന്നും നടി ശാലിൻ സോയ പറയുന്നു.

മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി മലയാള സിനിമയിൽ സജീവമായ നടിയാണ് ശാലിൻ സോയ. ഇപ്പോഴിതാ, കല്യാണത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയാണ് നടി. (Image Credits: Shaalin Zoya Facebook)

നന്നായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ പ്രണയം നല്ലതാണ്. അല്ലെങ്കിൽ അത് വേണ്ടെന്ന് വച്ച് നന്നായി ജീവിക്കണമെന്ന് ശാലിൻ സോയ പറയുന്നു. തനിക്ക് പങ്കാളിയെ കുറിച്ച് വലിയ പ്രതീക്ഷകൾ ഒന്നുമില്ല. അതിന്റെ ആവശ്യമില്ല. സിംഗിളായി തന്നെ തുടരുന്നതാണ് നല്ലത്. ഇത് താൻ നേരത്തെയും പറഞ്ഞിട്ടുണ്ടെന്ന് ശാലിൻ സോയ പറയുന്നു. (Image Credits: Shaalin Zoya Facebook)

ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നും നടി പറയുന്നു. ഇപ്പോൾ കേൾകുന്നതെല്ലാം വേദനാജനകമായ വാർത്തകളാണ്. കല്യാണത്തിന് ശേഷം എത്രയോ പെൺകുട്ടികൾ ആത്മഹത്യ ചെയ്യുന്നുണ്ട്. അതിനേക്കാളെല്ലാം നല്ലത് സ്വയംപര്യാപ്തത നേടുന്നതാണ്. സ്വന്തം കാര്യം നോക്കി ജീവിക്കുക. അതാകുമ്പോൾ സ്വന്തം ജീവിതത്തിലെ തീരുമാനങ്ങൾ സ്വയം എടുക്കാമല്ലോ. ആരെയും ആശ്രയിക്കേണ്ടി വരില്ലെന്നും ശാലിൻ സോയ കൂട്ടിച്ചേർത്തു. (Image Credits: Shaalin Zoya Facebook)

തന്നെ സംബന്ധിച്ച് കല്യാണം അത്രയും പ്രധാന്യമുള്ള ഒന്നല്ലെന്നും നടി പറയുന്നു. ആദ്യമൊക്കെ വിന്റേജ് കാലത്തെ സിനിമകളൊക്കെ കാണുമ്പോൾ വിവാഹം കഴിക്കണമെന്നെല്ലാം തോന്നുമായിരുന്നു. പക്ഷേ ഇപ്പോൾ, ഈ കാലഘട്ടത്തിൽ ആരുടെയും പ്രണയത്തിന് അധികം ആയുസില്ലെന്നും ശാലിൻ സോയ പറഞ്ഞു. (Image Credits: Shaalin Zoya Facebook)

ജെൻസി കാലത്ത് പ്രണയിക്കാൻ ശ്രമിച്ചാലും നടക്കില്ല. ഒന്നാമത്തെ കാര്യം താൻ ശ്രമിക്കുന്നതേയില്ല. ഈ കാലത്ത് വികാരങ്ങളെല്ലാം താത്കാലികമാണ്. ഒന്നിനും നിലനിൽപ്പില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ പ്രാക്ടിക്കലായി ചിന്തിച്ചാൽ കല്യാണം കഴിക്കാതെ സിംഗിൾ ആയി തുടരുന്നതാണ് നല്ലത് എന്നും ശാലിൻ സോയ കൂട്ടിച്ചേർത്തു. (Image Credits: Shaalin Zoya Facebook)