'വേദയ്ക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി വരുന്നു'; സന്തോഷം പങ്കുവച്ച് ശ്രീക്കുട്ടി; പക്ഷേ.... | Actress Sreekutty Shares Happy News About a New member joining the family. post Goes Viral Malayalam news - Malayalam Tv9
Sreekutty: ഇപ്പോഴിതാ 12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുവെന്ന ക്യാപ്ഷനോടെ താരം ഒരു വീഡിയോ പങ്കുവച്ചത്.
1 / 5
മലയാള മിനിസ്ക്രീനിലൂടെ സുപരിചിതയാണ് നടി ശ്രീക്കുട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (Image Credits: Instagram)
2 / 5
ശ്രീകുട്ടിയുടെ യൂട്യൂബ് വ്ളോഗിലൂടെ മകൾ വേദയും ഭർത്താവ് മനോജും അടക്കം അനിയത്തിയും അമ്മയും എല്ലാം പ്രേക്ഷകർക്ക് സുപരിചിതരാണ്.ഇപ്പോഴിതാ 12 വർഷങ്ങൾക്കുശേഷം വേദയ്ക്ക് കൂട്ടായി ഒരാൾ വരുന്നുവെന്ന ക്യാപ്ഷനോടെ താരം ഒരു വീഡിയോ പങ്കുവച്ചത്.
3 / 5
ഇതോടെ ശ്രീക്കുട്ടി രണ്ടാമത് ഗർഭിണിയാണെന്ന് ആരാധകർ ചിന്തിച്ചെങ്കിലും താൻ അല്ല ഗർഭിണിയെന്നും തന്റെ സഹോദരിയാണെന്നും താരം വെളിപ്പെടുത്തുന്നത്. പന്ത്രണ്ട് വർഷങ്ങൾക്കുശേഷമാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞ് അതിഥി വരാൻ പോകുന്നത്.
4 / 5
നാല് മാസമായെന്നും മൂന്ന് മാസം കഴിഞ്ഞിട്ട് സർപ്രൈസ് ആയി പറയാം എന്ന് കരുതിയാണ് പറയാതിരുന്നതെന്നും നടി വീഡിയോയിൽ പറയുന്നു. വേദയ്ക്ക് ശേഷം കുടുംബത്തിലേക്ക് വരുന്ന ആദ്യത്തെ കുഞ്ഞാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു തംപ്നെയിൽ നൽകിയതെന്നാണ് ശ്രീകുട്ടി പറയുന്നത്.
5 / 5
അതേസമയം പ്രേക്ഷകരെ തെറ്റിദ്ധരിപ്പിയ്ക്കുന്ന വിധം തംപ്നെയിൽ ഇട്ടുകൊണ്ട വീഡിയോ പങ്കുവച്ചതിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിനു മുൻപും പലപ്പോഴും താൻ ഗർഭിണിയാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തംപ്നെയിലും ക്യാപ്ഷനുമൊക്കെ ശ്രീകുട്ടി ഇട്ടിരുന്നു.