Aditi Rao-Siddharth: അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷം! വിവാഹ ചിത്രങ്ങൾ പങ്കുവച്ച് അദിതിയും സിദ്ധാർത്ഥും
Aditi Rao Hydari And Siddharth Marriage: വിവാഹച്ചടങ്ങുകൾക്കിടയിലെ ചിത്രം എന്ന് പറഞ്ഞ് ഒരുകൂട്ടം ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇരുവരും പേപ്പറുകളിൽ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്‌നം, സുഹാസിനി, കമൽ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്.

മാസങ്ങൾക്ക് മുൻപാണ് അദിതി റാവു ഹൈദൈരിയും സിദ്ധാർത്ഥും തമ്മിൽ വിവാഹിതരായത്. വളരെ ലളിതമായ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിലെ ഏറ്റവും മനോഹരമായ ഏതാനും നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താര ദമ്പതികൾ. (Image Credits: Instagram)

വിവാഹച്ചടങ്ങുകൾക്കിടയിലെ ചിത്രം എന്ന് പറഞ്ഞ് ഒരുകൂട്ടം ചിത്രങ്ങൾ ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഇരുവരും പേപ്പറുകളിൽ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്‌നം, സുഹാസിനി, കമൽ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്. (Image Credits: Instagram)

'ഇത് അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷമാണ്. ഞങ്ങളുടെ വിവാഹ ചടങ്ങുകളിലെ വിശേഷപ്പെട്ട സമയത്ത്, അച്ഛനമ്മമാരെ പോലെ കാണുന്ന ഞങ്ങളുടെ ഗുരുക്കന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും സ്‌നേഹവും ലഭിച്ചു. ഞങ്ങളുടെ വളർച്ച കാണുക എന്നതിനിപ്പുറം, വളർച്ചയ്ക്ക് കാരണമായ ഈ പ്രത്യേക വ്യക്തികളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതം ഒന്നുകൂടെ ശക്തിപ്പെടുത്തി എന്നതാണ്. (Image Credits: Instagram)

നന്ദി, ഞങ്ങളുടെ പ്രിയപ്പെട്ടവരോട്, മണി സാറിനും സുഹാസിനി മാമിനും, ലീല അക്കയ്ക്കും, കമൽ സാറിനും രഞ്ജിനി അമ്മായിയ്ക്കും മണിയൻ അമ്മാവനും സുധയ്ക്കും ജയേന്ദ്രനും നന്ദി. ഞങ്ങളുടെ കുടുംബം പൂർണമായിട്ടില്ല. ഈ അവിസ്മരണീയമായ വർഷം അവസാനിക്കുന്നതിന് മുൻപ് ഇനിയും ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ട്. അതുവരെ, മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധുവിന്റെ ദീപാവലി ആശംസകൾ'- അദിതി റാവു കുറിച്ചു. (Image Credits: Instagram)

ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു അദിതിയുടെയും സിദ്ധാർത്ഥിന്റെയും വിവാഹ നിശ്ചയം. സോഷ്യൽ മീഡിയയിലൂടെ അദിതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 16 ന് വളരെ ലളിതമായ ചടങ്ങുകളിലൂടെയാണ് വിവാഹവും നടന്നത്. ഇപ്പോൾ വിവാഹ രജിസ്‌ട്രേഷൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. (Image Credits: Instagram)