Aishwarya Rai’s tribute to Operation Sindoor: നെറുകയിൽ സിന്ദൂരവും സാരിയും അണിഞ്ഞ് ഐശ്വര്യ എത്തി, കാനിൽ 'ഓപ്പറേഷന്‍ സിന്ദൂറി'ന് ആദരം | Aishwarya Rai’s Cannes 2025 look a tribute to Operation Sindoor Malayalam news - Malayalam Tv9

Aishwarya Rai’s tribute to Operation Sindoor: നെറുകയിൽ സിന്ദൂരവും സാരിയും അണിഞ്ഞ് ഐശ്വര്യ എത്തി, കാനിൽ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ആദരം

Updated On: 

22 May 2025 13:27 PM

Aishwarya Rai Bachchan Cannes 2025: ആകാംക്ഷയ്ക്ക് വിരാമമിട്ട് കാൻ റെഡ് കാർപ്പെറ്റിൽ ഐശ്വര്യ എത്തി. പതിവ് പോലെ തന്നെ ആരാധകരുടെ മനംകീഴടക്കാൻ ലോക സുന്ദരിക്ക് സാധിച്ചു. അതേസമയം താരത്തിന്റെ കാൻ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

1 / 578-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ വീണ്ടും ആരാധകരുടെ മനംകവർന്ന് ഐശ്വര്യ റായ്. വൻ വരവേൽപ്പാണ് ലോകസുന്ദരിക്ക് ലഭിച്ചത്.

78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ വീണ്ടും ആരാധകരുടെ മനംകവർന്ന് ഐശ്വര്യ റായ്. വൻ വരവേൽപ്പാണ് ലോകസുന്ദരിക്ക് ലഭിച്ചത്.

2 / 5

ഐശ്വര്യ റായുടെ കാൻ ലുക്ക് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിക്കുകയാണ്. നെറുകയിൽ സിന്ദൂരം അണിഞ്ഞ് ഐവറി നിറത്തിലുള്ള സാരി ധരിച്ചാണ് ഐശ്വര്യ ഇത്തവണത്തെ കാനിൽ എത്തിയത്. ഇത് ഓപ്പറേഷൻ സിന്ദൂരിന് വേണ്ടിയുള്ള ആദരമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

3 / 5

കദ്വ ബനാറസി ഹാൻഡ്ലൂം സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. ആഭരണങ്ങളും ഏറെ ശ്രദ്ധ നേടി. 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമുള്ള നെക്ക്ലേസാണ് താരം അണിഞ്ഞത്.

4 / 5

കാൻ ലുക്കിന് പിന്നിൽ പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ്. ഇടതുവശത്ത് റെഡ്കാർപ്പറ്റില്‍ ഒഴുകിക്കിടക്കുന്ന വിധം സാരിയുടെ മുന്താണിയും വലതു വശത്ത് ഗോൾഡൻ വർക്കുള്ള ഐവറി ഷാളും സ്റ്റൈൽ ചെയ്താണ് റെഡ് കാർപ്പറ്റിൽ താരം എത്തിയത്.

5 / 5

അതേസമയം നെറുകയിൽ സിന്ദൂരമണിഞ്ഞ് ഐശ്വര്യ എത്തിയത് വിവാ​ഹ മോചന അഭ്യൂങ്ങൾക്ക് മറുപടിയാണെന്ന വാദവുമുണ്ട്. അഭിഷേക് ബച്ചനുമായുള്ള വിവാഹ ബന്ധം നടി അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം