Anumol: ‘പർദ്ദ ഇട്ടാണ് ട്രാവൽ ചെയ്യുന്നത്, പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ്’; അനുമോളെക്കുറിച്ച് അഖിൽ കവലയൂർ
Akhil Kavalayoor on Anumol’s PR: സ്വന്തമായി ഒരു ഊണ് പോലും വാങ്ങിച്ച് തരാത്ത പെണ്ണാണ് അനുമോൾ എന്നും അഖിൽ തമാശരൂപേണ പഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ശ്രദ്ധേയമായ മത്സരാർത്ഥികളിൽ ഒരാളാണ് അനുമോൾ. ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ എല്ലാം പറയുമ്പോഴും പിആറിന്റെ ബലത്തിലാണ് അനുമോൾ അവിടെ കഴിയുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇപ്പോഴിതാ അനുമോൾക്ക് പിആർ ഉണ്ടോ എന്നതിനെ കുറിച്ച് കലാകാരൻ അഖിൽ കവലയൂർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (Image Credits: Facebook)

പൈസ കൊടുത്ത് പിആർ ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്നും പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ് അനുമോൾ എന്നുമാണ് അഖിൽ പറയുന്നത്. സ്വന്തമായി ഒരു ഊണ് പോലും വാങ്ങിച്ച് തരാത്ത പെണ്ണാണെന്നും അഖിൽ തമാശരൂപേണ പഞ്ഞു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിലായിരുന്നു അഖിലിന്റെ പ്രതികരണം.

താനും അനുമോളും ഒരുപാട് വർഷം ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും തനിക്ക് തന്റെ അനിയത്തി കുട്ടിയെ പോലെയാണെന്നുമാണ് അഖിൽ പറയുന്നത്. അതുകൊണ്ട് തന്നെ അനുമോൾ ജയിക്കണമെന്ന് സ്വഭാവികമായി ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ സ്ക്രോൾ ചെയ്യുമ്പോൾ അനുവിന്റെ കണ്ടന്റാണ് കൂടുതലും കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അനുവിന് പിആർ ഉണ്ടോയെന്ന് ചോദ്യത്തിന്, സ്വന്തമായി ഒരു ഊണ് പോലും തനിക്ക് അനു വാങ്ങിച്ച് തരാത്ത പെണ്ണാണെന്നാണ് അഖിൽ പറയുന്നത്. പെട്രോൾ വരെ അവൾ കൊളാബ് അടിക്കും. തനിക്ക് അറിയാവുന്ന അനു പബ്ലിക്ക് ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്നയാളാണ് അങ്ങനെയുള്ള ഒരാൾ പിആർ പൈസ കൊടുത്ത് ചെയ്യിക്കുമെന്ന് തോന്നുന്നില്ലെന്നാണ് അഖിൽ പറയുന്നത്.

പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്ന ഒരാളാണ് അനുമോളെന്നും പർദ്ദ ഇട്ട് ലോക്കൽ ട്രെയിനിൽ ട്രാവൽ ചെയ്യതിട്ടുണ്ട്. വീട്ടുകാരെ ഒന്നിനും ആശ്രയിക്കാറില്ല. ബിഗ് ബോസ് വരെ എത്തിയതിന് പിന്നിൽ അവളുടെ കഠിനാധ്വാനമാണെന്നും അഖിൽ കവലയൂർ പറഞ്ഞു.