'കത്രീന, വിക്കി.. ഒരേയൊരു ഡിമാൻഡ് മാത്രം; നിറവയർ ചിത്രവുമായി കത്രീന കൈഫ്; വൈറൽ കമന്റുമായി അക്ഷയ് കുമാറും | Akshay Kumar Comment on Vicky Kaushal and Katrina Kaif's pregnancy announcement goes viral on Social Media Malayalam news - Malayalam Tv9

Akshay Kumar: ‘കത്രീന, വിക്കി.. ഒരേയൊരു ഡിമാൻഡ് മാത്രം; നിറവയർ ചിത്രവുമായി കത്രീന കൈഫ്; വൈറൽ കമന്റുമായി അക്ഷയ് കുമാറും

Published: 

24 Sep 2025 10:33 AM

Aksay Kumar Comment on Katrina Kaif's pregnancy: കത്രീന ​ഗർഭിണിയാണെന്ന തരത്തിൽ ​ഗോസിപ്പുകൾ കുറച്ച് നാളായി പ്രചരിച്ചിരുന്നു. ആര്യൻ ഖാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് വിക്കി തനിച്ച് വന്നതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

1 / 5ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശാലും. കുറച്ച് നാളായി കത്രീന ​ഗർഭിണിയാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ആര്യൻ ഖാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് വിക്കി തനിച്ച് വന്നതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. (Image Credit: Instagram)

ഏറെ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശാലും. കുറച്ച് നാളായി കത്രീന ​ഗർഭിണിയാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ആര്യൻ ഖാന്റെ അരങ്ങേറ്റ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് വിക്കി തനിച്ച് വന്നതും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. (Image Credit: Instagram)

2 / 5

ഇപ്പോഴിതാ, ​ഗോസിപ്പുകൾ സത്യമായിരിക്കുകയാണ്. കത്രീന കൈഫ് ഗർഭണിയാണ് എന്ന സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആരാധകരും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തി. (Image Credit: Instagram)

3 / 5

"ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം തുടങ്ങാൻ പോകുന്നു, സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ..." എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടാ പങ്ക് വച്ച് കൊണ്ടായിരുന്നു താരങ്ങൾ സന്തോഷ വാർത്ത അറിയിച്ചത്. (Image Credit: Instagram)

4 / 5

എന്നാൽ അക്ഷയ് കുമാറിന്റെ ആശംസയായിരുന്നു ആരാധകർ ഏറ്റെടുത്തത്. കത്രീന, വിക്കി... നിങ്ങളുടെ കാര്യത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങളെ ഇത്രയധികം അറിയാവുന്നതുകൊണ്ട് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും, നിങ്ങൾ രണ്ടുപേരും മികച്ച മാതാപിതാക്കളാകും. ഒരേയൊരു ഡിമാൻഡ് മാത്രം... കുട്ടിയെ ഇംഗ്ലീഷും പഞ്ചാബിയും ഒരുപോലെ പഠിപ്പിക്കണം. ഒരുപാട് സ്നേഹവും അനുഗ്രഹങ്ങളും. ജയ് മഹാദേവ്." എന്നായിരുന്നു കമന്റ്. (Image Credit: Instagram)

5 / 5

കത്രീന കൈഫിന്റെ ബ്രിട്ടിഷ് പശ്ചാത്തലവും വിക്കി കൗശലിന്റെ പഞ്ചാബി വേരുകളും ഒരുമിക്കുന്നതിനെ സൂചിപ്പിച്ചുള്ള അക്ഷയ്‌ കുമാറിന്റെ രസകരമായ കമന്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. (Image Credit: Instagram)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും