AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Growth Tips: റോസ്‌മേരി വെള്ളമോ കറ്റാർവാഴ ജെല്ലോ? ഇടതൂർന്ന മുടിയഴകിന് മികച്ചത് ഏത്

Aloe vera vs Rosemary Water For Hair: മുടികൊഴിച്ചിൽ മാറ്റാനും പുതിയ മുടിയിഴകൾ വളരാനും നമ്മൾ പല പ്രകൃതിദത്ത മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. പണ്ടുകാലം മുതൽക്കേ മലയാളികളുടെ വീടുകളിൽ മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ഇ എന്നിവ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് തലയോട്ടിയിലെയും മുടിയിലെയും ഈർപ്പം നിലനിർത്തുന്നു.

Neethu Vijayan
Neethu Vijayan | Published: 17 Jun 2026 | 10:28 AM
ഇടതൂർന്ന നീളമുള്ള മുടി എന്നത് മിക്ക സ്ത്രീകളുടെയും സ്വപ്നമാണ്. മുടികൊഴിച്ചിൽ മാറ്റാനും പുതിയ മുടിയിഴകൾ വളരാനും നമ്മൾ പല പ്രകൃതിദത്ത മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലും ഹെയർ കെയർ ലോകത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് വസ്തുക്കളാണ് റോസ്‌മേരി വെള്ളവും, കറ്റാർവാഴ ജെല്ലും. എന്നാൽ ഇവയിൽ നിങ്ങളുടെ മുടിക്ക് ഏറ്റവും മികച്ചത് ഏതാണ്? നമുക്ക് നോക്കിയാലോ. (Image Credit Source: Getty Images)

1 / 5
പണ്ടുകാലം മുതൽക്കേ മലയാളികളുടെ വീടുകളിൽ മുടി സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ഇ എന്നിവ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. കൂടാതെ കറ്റാർവാഴ ഒരു മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ്. ഇത് തലയോട്ടിയിലെയും മുടിയിലെയും ഈർപ്പം നിലനിർത്തുന്നു. ഇതിലെ ആൻ്റി-ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ താരൻ അകറ്റാനും ഇൻഫെക്ഷനുകൾ കുറയ്ക്കാനും സഹായിക്കും.

2 / 5
ഈ അടുത്ത കാലത്തായി ഹെയർ കെയറിലെ ഒരു സൂപ്പർ ഹീറോയാണ് റോസ്‌മേരി. തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇതിലും മികച്ച മറ്റൊരു പ്രകൃതിദത്ത ചേരുവ ഇല്ലെന്നുതന്നെ പറയാം.  റോസ്‌മേരി വെള്ളം സ്പ്രേ ചെയ്ത് തലയോട്ടിയിൽ മസാജി ചെയ്യുമ്പോൾ രക്തയോട്ടം കൂടുകയും മുടിയുടെ വേരുകൾ ശക്തമാകുകയും ചെയ്യും. അതുപോലെ തന്നെ മുടി അകാലത്തിൽ നരയ്ക്കുന്നത് തടയാനും റോസ്‌മേരിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ സഹായിക്കുന്നു.

3 / 5
റോസ്‌മേരി ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ആറ്റിയ ശേഷം, അതിലേക്ക് അല്പം ഫ്രഷ് കറ്റാർവാഴ ജെൽ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി തലയോട്ടിയിൽ അടിച്ചുകൊടുക്കുന്നത് മുടി നന്നായി വളരാൻ സഹായിക്കും. കടുത്ത മുടികൊഴിച്ചിലും കഷണ്ടിയും ആണെങ്കിൽ, നിങ്ങൾക്ക് റോസ്‌മേരി വെള്ളമാണ് ഏറ്റവും മികച്ചത്. ഇത് മുടിയുടെ നീളം കൂട്ടാനും പുതിയ മുടി വേഗത്തിൽ വളരാനും സഹായിക്കും.

4 / 5
വരണ്ട മുടിയും താരനും ഉള്ളവർക്ക് ഏറ്റവും മികച്ച ചോയ്സ് കറ്റാർവാഴ ജെൽ ആയിരിക്കും. ഇത് തലയോട്ടിക്ക് തണുപ്പ് നൽകുകയും മുടിക്ക് നല്ല തിളക്കം നൽകുകയും ചെയ്യും. രണ്ടായാലും നിങ്ങളുടെ മുടിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് ഉപയോ​ഗിച്ചാൽ ​ഗുണപ്രദമാകും. രണ്ടും ഉപയോ​ഗിച്ചിട്ടും മുടി കൊഴിച്ചിലും താരനും മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കുന്നത് വളരെ നല്ലതാണ്. അവരുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോ​ഗിക്കുക.

5 / 5
Follow Us