Amazon Great Summer Sale: 50000-ൽ താഴെ വില വരുന്ന ഗെയിമിങ് ഫോണുകൾ സ്വന്തമാക്കാം
ആമസോണില്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്നു മുതല്‍ ആരംഭിക്കുന്നു. മെയ് 7 വരെയാണ് വന്‍ ഓഫറുകളില്‍ ഫോണ്‍ സ്വന്തമാക്കാനുള്ള അവസരം. പല വിലയിലുള്ള ഗെയിമിങ് സ്മാര്‍ട്ട് ഫോണുകള്‍ വന്‍കിഴിവില്‍ ലഭ്യമാണ്. ഗെയിമിങ്ങിനായി ഒരു സ്മാര്‍ട് ഫോണ്‍ നോക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

ഐഫോണ്‍ 13- വില 47,499 - ആപ്പിൾ ഐഫോൺ 13 ഒാഫർ വിലയിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകൾക്കൊപ്പം 47,499 രൂപയാണ് സ്മാർട്ട്ഫോണിൻ്റെ വില. ഇത് രണ്ട്-ജെനറേഷൻ പഴയതാണെങ്കിലും, മിഡ്-ലെവൽ ഗെയിമിംഗിന് അനുയോജ്യമാണ്. 6.1 ഇഞ്ച് 60എച്ച് ഇസഡ് ഡിസ്‌പ്ലേ, 12എംപി ഡ്യുവൽ റിയർ ക്യാമറകൾ, എ15 ബയോണിക് ചിപ്‌സെറ്റ് എന്നിവയാണ് ഇതിൽ ഉള്ളത്.

െഎക്യൂഒഒ 12 5ജി , വില 52,999 - െഎക്യൂഒഒ 12 5ജിയുടെ വില 52,999 രൂപയാണെങ്കിലും ബാങ്ക് ഓഫറുകൾ ചേർത്ത് വാങ്ങുമ്പോൾ ഏകദേശം 50,000 രൂപയ്ക്ക് ഇത് ലഭ്യമാണ്. 6.78-ഇഞ്ച് 144Hz AMOLED ഡിസ്‌പ്ലേ, 50MP ട്രിപ്പിൾ-റിയർ ക്യാമറകൾ, സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് എന്നിവ ഇതിലുണ്ട്. കൂടാതെ 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ഇതിനൊപ്പമുണ്ട്.

വൺ പ്ലസ് 11 ആർ, വില 29,499 രൂപ - 29,499 രൂപയ്ക്ക് ലഭിക്കുന്ന ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലെ വൺപ്ലസ് ഫോണുകളിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത് . 6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. 50എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ട്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റാണ് ഇതിലുള്ളത്. 100W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും മറ്റൊരു സവിശേഷത.

iQOO നിയോ 9 പ്രോ വില- 32,749 രൂപ - നിയോ 9 പ്രോ ഇപ്പോൾ 32,749 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. FHD+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 144Hz AMOLED ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിൻ്റെ സവിശേഷത. 50എംപി മെയിൻ ലെൻസുള്ള ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. സെൽഫികൾക്കായി മുൻവശത്ത് 16 എംപി ക്യാമറയുണ്ട്. 12 ജിബി വരെ റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ഇതിനുണ്ട്. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,160mAh ബാറ്ററിയാണ് ഉള്ളത്.