കേരളത്തിലെ കുളങ്ങളിൽ എവിടെ നിന്നു വന്നു ഈ ആളെക്കൊല്ലി അമീബ Malayalam news - Malayalam Tv9

Amoebic Meningoencephalitis Kerala: കേരളത്തിലെ കുളങ്ങളിൽ എവിടെ നിന്നു വന്നു ഈ ആളെക്കൊല്ലി അമീബ

Published: 

10 Oct 2025 17:32 PM

Environmental Origin of Naegleria fowleri: ഉപ്പുവെള്ളത്തിൽ ഇവയ്ക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ ശുദ്ധജലത്തിലാണ് ഇവയുടെ സാന്നിധ്യം കാണപ്പെടുന്നത്.

1 / 5കേരളത്തിൽ ഇപ്പോൾ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന... പല മരണങ്ങൾക്ക് കാരണമായ ബ്രെയിൽ ഈറ്റിങ് അമീബ എവിടെ നിന്ന് വന്നു എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കുന്നതാണ്. ആളെക്കൊല്ലി അമീബ അഥവാ Naegleria fowleri എന്ന ഈ ഏകകോശ ജീവി കേരളത്തിലെ കുളങ്ങളിൽ പുറത്തുനിന്ന് വരുന്നതല്ല. അത് നമ്മുടെ പരിസ്ഥിതിയിൽ  സ്വാഭാവികമായിത്തന്നെ കാണപ്പെടുന്ന ഒന്നാണ്.

കേരളത്തിൽ ഇപ്പോൾ ഭീതി പടർത്തിക്കൊണ്ടിരിക്കുന്ന... പല മരണങ്ങൾക്ക് കാരണമായ ബ്രെയിൽ ഈറ്റിങ് അമീബ എവിടെ നിന്ന് വന്നു എന്ന ചോദ്യം പലപ്പോഴും ഉയർന്നു കേൾക്കുന്നതാണ്. ആളെക്കൊല്ലി അമീബ അഥവാ Naegleria fowleri എന്ന ഈ ഏകകോശ ജീവി കേരളത്തിലെ കുളങ്ങളിൽ പുറത്തുനിന്ന് വരുന്നതല്ല. അത് നമ്മുടെ പരിസ്ഥിതിയിൽ സ്വാഭാവികമായിത്തന്നെ കാണപ്പെടുന്ന ഒന്നാണ്.

2 / 5

ഇത് കുളങ്ങളിൽ എങ്ങനെ എത്തുന്നു എന്നും എന്തുകൊണ്ട് ഇത് അപകടകാരിയാകുന്നു എന്നും നോക്കാം. ഈ അമീബ പ്രധാനമായും മണ്ണിലും ചെളിയിലുമാണ് ജീവിക്കുന്നത്. മഴ പെയ്യുമ്പോൾ മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നതിലൂടെ ഇത് കുളങ്ങളിലും പുഴകളിലും എത്തുന്നു.

3 / 5

ഈ അമീബ ഒരു 'തെർമോഫിലിക്' (ചൂട് ഇഷ്ടപ്പെടുന്ന) ജീവിയാണ്. വെള്ളത്തിന്റെ താപനില 25°C-ൽ (77°F) കൂടുതലാകുമ്പോൾ ഇത് പെരുകാൻ തുടങ്ങുന്നു. കേരളത്തിലെ വേനൽക്കാലത്തും അന്തരീക്ഷ താപനില കൂടുമ്പോഴും കുളങ്ങളിലെ വെള്ളം ചൂടുപിടിക്കുകയും, ഇത് അമീബയ്ക്ക് വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.

4 / 5

കുളങ്ങളുടെയും പുഴകളുടെയും അടിത്തട്ടിലെ ചെളിയിലും എക്കലിലുമാണ് ഇവ ബാക്ടീരിയകളെ ഭക്ഷിച്ചു ജീവിക്കുന്നത്. അടിത്തട്ടിലെ ചെളി ഇളകുമ്പോൾ ഇവ വെള്ളത്തിൽ കലരുന്നു

5 / 5

ഉപ്പുവെള്ളത്തിൽ (കടൽവെള്ളത്തിൽ) ഇവയ്ക്ക് ജീവിക്കാൻ കഴിയില്ല. അതിനാൽ ശുദ്ധജലത്തിലാണ് ഇവയുടെ സാന്നിധ്യം കാണപ്പെടുന്നത്. അമീബ വെള്ളത്തിലുണ്ടെങ്കിലും എല്ലാവർക്കും രോഗം വരണമെന്നില്ല. അമീബ ശരീരത്തിൽ പ്രവേശിക്കുമ്പോൾ മാത്രമാണ് രോഗമുണ്ടാക്കുന്നത്

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും