എയർപോഡിലും ഇനി ലൈവ് ട്രാൻസിലേഷൻ; ഐഒഎസ് 19 അപ്ഡേറ്റിൽ തകർപ്പൻ ഫീച്ചറുകൾ | Apple Airpod To Introduce Live Conversation Transilation Feature In iOS 19 Malayalam news - Malayalam Tv9

Apple Airpod: എയർപോഡിലും ഇനി ലൈവ് ട്രാൻസിലേഷൻ; ഐഒഎസ് 19 അപ്ഡേറ്റിൽ തകർപ്പൻ ഫീച്ചറുകൾ

Published: 

16 Mar 2025 15:56 PM

Airpod Live Transilation: ആപ്പിളിൻ്റെ എയർപോഡിൽ ലൈവ് ട്രാൻസിലേഷൻ ഫീച്ചർ. ഐഒഎസ് 19 അപ്ഡേറ്റിനൊപ്പമാണ് ലൈവ് ട്രാൻസിലേഷൻ ഫീച്ചർ എത്തുക.

1 / 5എയർപോഡുകളിലും ഇനി ലൈവ് ട്രാൻസിലേഷൻ സൗകര്യം. പുതിയ ഐഒഎസ് 19 അപ്ഡേറ്റിലാണ് ഈ ഫീച്ചർ എത്തുക. കോൺവർസേഷൻ ട്രാൻസിലേഷൻ ഫീച്ചർ ആയിട്ടാവും ഇത് ഉപയോഗിക്കാനാവുക. കണക്റ്റ് ചെയ്തിരിക്കുന്ന ഐഫോണിൻ്റെ പ്രൊസസർ ഉപയോഗിച്ചാവും ലൈവായി ഇൻ പേഴ്സൺ സംഭാഷണ മൊഴിമാറ്റുന്നതെന്നാണ് സൂചന. (Image Courtesy - Pexels)

എയർപോഡുകളിലും ഇനി ലൈവ് ട്രാൻസിലേഷൻ സൗകര്യം. പുതിയ ഐഒഎസ് 19 അപ്ഡേറ്റിലാണ് ഈ ഫീച്ചർ എത്തുക. കോൺവർസേഷൻ ട്രാൻസിലേഷൻ ഫീച്ചർ ആയിട്ടാവും ഇത് ഉപയോഗിക്കാനാവുക. കണക്റ്റ് ചെയ്തിരിക്കുന്ന ഐഫോണിൻ്റെ പ്രൊസസർ ഉപയോഗിച്ചാവും ലൈവായി ഇൻ പേഴ്സൺ സംഭാഷണ മൊഴിമാറ്റുന്നതെന്നാണ് സൂചന. (Image Courtesy - Pexels)

2 / 5

നിലവിൽ ഗൂഗിൾ പിക്സലിൻ്റെ ബഡ്സ് ഹെഡ്സെറ്റിൽ ഈ ഫീച്ചർ ലഭ്യമാണ്. ഗൂഗിൾ പിക്സൽ ഫോണുകളുമായി പെയർ ചെയ്യുമ്പോഴാണ് ഈ സൗകര്യം ലഭിക്കുക. ഇതിൻ്റെ ചുവടുപിടിച്ചാണ് ആപ്പിളിൻ്റെ നീക്കം. നേരത്തെ എയർപോഡുകൾ ഹിയറിങ് എയ്ഡായി ഉപയോഗിക്കാനുള്ള ഫീച്ചർ ആപ്പിൾ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചർ എത്തുന്നത്. (Image Courtesy - Pexels)

3 / 5

ഐഒഎസ് 19 അപ്ഡേറ്റിലാവും ഈ ഫീച്ചർ ലഭ്യമാവുക. ഈ വർഷാവസാനമാണ് ഐഒഎസ് 19 അപ്ഡേറ്റ് എത്തുക. ഇതിനൊപ്പം ലൈവ് മൊഴിമാറ്റ ഫീച്ചറും എത്തുമെന്നാണ് വിവരം. ഈ ഫീച്ചർ ഉപയോഗിച്ച് എയർപോഡുകളിലൂടെയെത്തുന്ന സംഭാഷണം കണക്റ്റ് ചെയ്തിരിക്കുന്ന ഐഫോണിൻ്റെ പ്രൊസസർ വഴി മൊഴിമാറ്റം നടത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. (Image Courtesy - Pexels)

4 / 5

ഉദാഹരണത്തിന്, എയർപോഡുകളും ഐഫോണും ഉപയോഗിക്കുന്ന, ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ഒരാൾക്ക്, ഇംഗ്ലീഷ് സംസാരിക്കുന്നയാളുടെ സംഭാഷണം സ്വന്തം ഭാഷയിൽ കേൾക്കാനാവും. ഇയാൾ സ്വന്തം ഭാഷയിൽ പറയുന്ന കാര്യങ്ങൾ മറ്റേയാൾക്ക് ഇംഗ്ലീഷിലും കേൾക്കാനാവും. (Image Courtesy - Pexels)

5 / 5

ബ്ലൂംബെർഗ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 2017ൽ തന്നെ പിക്സൽ ബഡ്സ് ഹെഡ്സെറ്റിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇതിന് പുതുമയില്ലെങ്കിലും ആപ്പിൾ അവതരിപ്പിക്കുമ്പോൾ അതിന് എന്തെങ്കിലും സവിശേഷതയുണ്ടാവുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. (Image Courtesy - Pexels)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും