iOS 18.2 : സിരിയിൽ തന്നെ ചാറ്റ് ജിപിടി; അടുത്ത അപ്ഡേറ്റിലും എഐ ഞെട്ടിക്കലിനൊരുങ്ങി ആപ്പിൾ
iOS 18.2 Update With ChatGPT Integration : ഐഒഎസ് 18.2 അപ്ഡേറ്റിൽ കൂടുതൽ എഐ സൗകര്യങ്ങളുണ്ടാവുമെന്ന് റിപ്പോർട്ട്. സിരിയിൽ തന്നെ ചാറ്റ്ജിപിടി അടക്കം പല തരം എഐ സൗകര്യങ്ങൾ അപ്ഡേറ്റിലുണ്ടാവും.

ഐഒഎസിൻ്റെ അടുത്ത അപ്ഡേറ്റിലും എഐ ഞെട്ടിക്കലിനൊരുങ്ങി ആപ്പിൾ. ഐഒഎസ് 18.2 അപ്ഡേറ്റാണ് എഐയ്ക്ക് പ്രാധാന്യം നൽകി ഇറങ്ങുക. ചാറ്റ് ജിപിടി അടക്കമുള്ള എഐ സൗകര്യങ്ങൾ ഇൻ്റഗ്രേറ്റഡായി അപ്ഡേറ്റിലുണ്ടാവുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. (Image Credits - Getty Images)

കഴിഞ്ഞ ആഴ്ചയാണ് ഐഒഎസ് 18.1 അപ്ഡേറ്റ് പുറത്തുവന്നത്. ഇതിലൂടെത്തന്നെ ആപ്പിൾ കുറേയേറെ എഐ സൗകര്യങ്ങൾ അവതരിപ്പിച്ചിരുന്നു. ഇതിൻ്റെ അടുത്ത ഘട്ടമാണ് പുതിയ അപ്ഡേറ്റിലൂടെ പുറത്തുവരിക. പ്രതീക്ഷിച്ചതിലും നേരത്തെ ഈ അപ്ഡേറ്റ് പുറത്തുവന്നേക്കും. (Image Credits - Getty Images)

പുതിയ അപ്ഡേറ്റിൽ സിരിയിൽ തന്നെ ചാറ്റ്ജിപിടി ലഭിക്കും. ചാറ്റ് ജിപിടിയ്ക്കായി പ്രത്യേകം ആപ്പിൻ്റെ ആവശ്യമില്ല. ഇമേജ് പ്ലേഗ്രൗണ്ട് ആപ്പും പുതിയ അപ്ഡേറ്റിലുണ്ടാവും. ഈ ആപ്പിൽ ടെക്സ്റ്റ് പ്രോംപ്റ്റ് ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഇമേജുകൾ നിർമ്മിക്കാൻ സാധിക്കും. (Image Credits - Getty Images)

ഐഒഎസ് 18.2 അപ്ഡേറ്റിൽ കൂടുതൽ എഐ ഫീച്ചറുകൾ ഉണ്ടാവുമെന്ന് നേരത്തെ തന്നെ ആപ്പിൾ അറിയിച്ചിരുന്നു. ഡിസംബറിൽ ഈ അപ്ഡേറ്റ് പുറത്തുവരുമെന്നായിരുന്നു ആപ്പിൾ കമ്പനി അറിയിച്ചത്. എന്നാൽ, അത്ര വൈകാതെ തന്നെ പുതിയ അപ്ഡേറ്റ് പുറത്തുവരും. (Image Credits - Getty Images)

അമേരിക്കൻ ഇംഗ്ലീഷ് അല്ലാതെ മറ്റ് ഇംഗ്ലീഷ് ഡയലക്റ്റുകളും പുതിയ അപ്ഡേറ്റിൽ സപ്പോർട്ട് ചെയ്യും. ഇമേജ് പ്ലേഗ്രൗണ്ട് ആപ്പിൽ ഇമേജുകൾക്കൊപ്പം ഇമോജികളും നിർമിക്കാം. സ്കെച്ചുകൾ ഇമേജുകളാക്കാനുള്ള സൗകര്യവും ഈ ആപ്പിലുണ്ടാവും. (Image Credits - Getty Images)