iPhone Foldable : മടക്കാവുന്ന ഐഫോൺ പ്രതീക്ഷിക്കാമോ?; പരിഗണനയിലെന്ന് ആപ്പിൾ
Apple Is Considering iPhone Foldable : ഫോൾഡബിൾ ഐഫോൺ പരിഗണനയിലുണ്ടെന്ന വെളിപ്പെടുത്തലുമായി ആപ്പിൾ. ഒപ്പം സ്വന്തം മോഡവും കനം കുറഞ്ഞ ഫോണുകളും ആപ്പിളിൻ്റെ പരിഗണനയിലുണ്ട്. ബ്ലൂംബർഗാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഫോൾഡബിൾ ഐഫോൺ പരിഗണനയിലുണ്ടെന്ന് ആപ്പിൾ. ഇതിനൊപ്പം സെല്ലുലാർ കണക്ഷൻ ലഭിക്കുന്ന ലാപ്ടോപ്പുകളും കമ്പ്യൂട്ടറുകളും ഹെഡ്സെറ്റുകളുമൊക്കെ പരിഗണനയിലുണ്ട്. ക്വാൽകോമിൻ്റെ മോഡത്തിന് പകരം സ്വന്തം സെല്ലുലാർ മോഡവും ആപ്പിളിൻ്റെ പരിഗണനയിലുണ്ട്. (Image Credits - Getty Images)

2025 ആദ്യം പുറത്തിറങ്ങുന്ന ഐഫോൺ എസ്ഇ മോഡലിലൂടെ ആപ്പിൾ സ്വന്തം മോഡം പരീക്ഷിക്കും. നിലവിൽ സിനോപെ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മോഡം തങ്ങളുടെ എല്ലാ ഡിവൈസുകളിലും സ്വന്തം മോഡമെന്ന മൂന്ന് വർഷ പ്രൊജക്ടിൻ്റെ തുടക്കമാണ്. (Image Credits - Getty Images)

സ്വന്തം മോഡം ഉപയോഗിക്കുന്നതിലൂടെ മൊബൈൽ ഫോണുകളുടെ വലിപ്പം കുറയ്ക്കാനാവുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു എന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. 2025 അവസാനത്തോടെ ആപ്പിൾ പുതിയ ഐഫോൺ 17 എയർ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇത് ഏറ്റവും കനം കുറഞ്ഞ ഐഫോൺ ആവുമെന്നാണ് സൂചന. (Image Credits - Getty Images)

ആപ്പിൾ പ്ലസ് മോഡലുകൾക്ക് പകരമായി ഇറക്കുന്നതാവും എയർ മോഡലുകൾ. എയർ മോഡൽ ഇറങ്ങുന്നതോടെയാവും ആപ്പിൾ ഫോൾഡബിൾസിലേക്ക് തിരിയുക. ആപ്പിളിൻ്റെ പ്രധാന എതിരാളികളായ സാംസങും വാവെയും ഇതിനകം ഫോൾഡബിൾ അവതരിപ്പിച്ചുകഴിഞ്ഞു. (Image Credits - Getty Images)

തങ്ങളുടെ എതിരാളികൾ ഫോൾഡബിൾസുമായി ബന്ധപ്പെട്ട് ഏറെ ദൂരമെത്തിക്കഴിഞ്ഞു എന്ന് ആപ്പിൾ മനസിലാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ വൈകാതെ ഫോൾഡബിൾസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ആപ്പിൾ തീരുമാനിച്ചിരിക്കുകയാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിലുണ്ട്. (Image Credits - Getty Images)