ക്യാമറയും വിഷ്വൽ ഇൻ്റലിജൻസുമടക്കം നൂതന സംവിധാനങ്ങൾ; ആപ്പിൾ വാച്ച് അണിയറയിൽ | Apple Watch With Integrated Camera And Visual Intelligence To Arrive In 2027 Malayalam news - Malayalam Tv9

Apple Watch: ക്യാമറയും വിഷ്വൽ ഇൻ്റലിജൻസുമടക്കം നൂതന സംവിധാനങ്ങൾ; ആപ്പിൾ വാച്ച് അണിയറയിൽ

Updated On: 

26 Mar 2025 12:08 PM

Apple Watch With Camera And AI: പുതിയ ഫീച്ചറുകളുമായി ആപ്പിൾ വാച്ച് എത്തുന്നു. ക്യാമറയും വിഷ്വൽ ഇൻ്റലിജൻസും അടക്കമുള്ള ഫീച്ചറുകളാണ് ആപ്പിൾ വാച്ചിലുണ്ടാവുക.

1 / 5ക്യാമറയും വിഷ്വൽ ഇൻ്റലിജൻസുമടക്കമുള്ള നൂതന സംവിധാനങ്ങളുമായി ആപ്പിൾ വാച്ച് അണിയറയൊലൊരുങ്ങുന്നു. ഇൻ്റഗ്രേറ്റഡ് ക്യാമറയടക്കമുള്ള ഫീച്ചറുകളുള്ള ആപ്പിൾ വാച്ച് അണിയറയിലൊരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വരുന്ന രണ്ട് വർഷത്തിൽ ഈ സ്മാർട്ട് വാച്ച് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

ക്യാമറയും വിഷ്വൽ ഇൻ്റലിജൻസുമടക്കമുള്ള നൂതന സംവിധാനങ്ങളുമായി ആപ്പിൾ വാച്ച് അണിയറയൊലൊരുങ്ങുന്നു. ഇൻ്റഗ്രേറ്റഡ് ക്യാമറയടക്കമുള്ള ഫീച്ചറുകളുള്ള ആപ്പിൾ വാച്ച് അണിയറയിലൊരുങ്ങുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വരുന്ന രണ്ട് വർഷത്തിൽ ഈ സ്മാർട്ട് വാച്ച് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. (Image Courtesy - Social Media)

2 / 5

ഇൻസൈഡ് ദി ഡിസ്പ്ലേ ക്യാമറയാവും സ്റ്റാൻഡേർഡ് മോഡലിൽ ഉണ്ടാവുക. അൾട്ര മോഡലിൽ വിസിബിൾ ക്യാമറയാണുള്ളത്. ഇത് രണ്ടും 2027ഓടെ വിപണിയിലെത്തുമെന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകളൊക്കെ ആപ്പിൾ വാച്ചിൽ ഉപയോഗിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. (Image Courtesy - Social Media)

3 / 5

പുറം കാഴ്ചകൾ നിരീക്ഷിക്കാനാണ് വാച്ചിലെ ക്യാമറ ഉപയോഗിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കൊണ്ട് ആവശ്യമായ വിവരങ്ങൾ നൽകും. സാധാരണ ഐഫോണിലെ മൊബൈൽ ക്യാമറകൾക്ക് സമാനമാവും ആപ്പിൾ വാച്ചിലെ ക്യാമറ. ഐഫോണിലെ വിഷ്വൽ ഇൻ്റലിജൻസ് സംവിധാനമാണ് സ്മാർട്ട് വാച്ചിലേക്കും എത്തുക. (Image Courtesy - Social Media)

4 / 5

സ്മാർട്ട് വാച്ചിനൊപ്പം ക്യാമറ ഉൾപ്പെടുന്ന എയർപോഡുകളും ആപ്പിളിൻ്റെ പരിഗണനയിലുണ്ട്. ഈ എയർപോഡും ആപ്പിൾ ഇൻ്റലിജൻസ് സപ്പോർട്ട് ചെയ്യും. ഐഫോൺ, ആപ്പിൾ വാച്ച്, എയർബഡ്സ് എന്നിവയടങ്ങുന്ന ആപ്പിൾ ഇക്കോസിസ്റ്റം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട പുതിയ അനുഭവം നൽകുമെന്നും റിപ്പോർട്ടിൽ പറയുന്നു. (Image Courtesy - Social Media)

5 / 5

ഐഫോണിലെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17ൻ്റെ ഡിസൈൻ ലീക്കായിരുന്നു. ഐഫോൺ 17 എയറിൻ്റെ പ്രൊട്ടക്റ്റീവ് കെയ്സ് അടക്കമുള്ളവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിക്സൽ 9 സീരീസുമായുള്ള സാമ്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. (Image Courtesy - Social Media)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും