പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് നല്ലതോ ചീത്തയോ? വിദ​ഗ്ധർ പറയുന്നു | Are Potatoes Good Or Bad For Diabetic Patients, Check What expert says about this Doubt Malayalam news - Malayalam Tv9

Potatoes For Diabetics: പ്രമേഹരോഗികൾക്ക് ഉരുളക്കിഴങ്ങ് നല്ലതോ ചീത്തയോ? വിദ​ഗ്ധർ പറയുന്നു

Published: 

19 Jun 2025 19:53 PM

Potatoes Good Or Bad For Diabetic Patients: ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് കരുതി പ്രമേഹരോഗികൾ പ്രത്യേകിച്ചും അതിനെ അകറ്റി നിർത്തുന്നു. എന്നാൽ ഇത് ശരിയാണോ? നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ.

1 / 5നമ്മുടെ നാട്ടിൽ ഉല്പാദനത്തിലും ഉപയോ​ഗത്തിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഒന്നുകൂടിയാണിത്.  വേവിച്ചോ, വറുത്തോ, കറിയാക്കിയോ അങ്ങനെ പല വിഭവങ്ങൾ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഏറ്റവും രുചികരവും ഇഷ്ടമുള്ളതാണെങ്കിലുൽ ചില കാരണത്താൽ പലരും അവയെ ഒഴിവാക്കാറുണ്ട്. (Image Credits: Getty Images)

നമ്മുടെ നാട്ടിൽ ഉല്പാദനത്തിലും ഉപയോ​ഗത്തിലും മുന്നിൽ നിൽക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. മുതിർന്നവർക്കും കുട്ടികൾക്കും ഏറെ ഇഷ്ടമുള്ള ഒന്നുകൂടിയാണിത്. വേവിച്ചോ, വറുത്തോ, കറിയാക്കിയോ അങ്ങനെ പല വിഭവങ്ങൾ തയ്യാറാക്കി കഴിക്കാവുന്നതാണ്. ഏറ്റവും രുചികരവും ഇഷ്ടമുള്ളതാണെങ്കിലുൽ ചില കാരണത്താൽ പലരും അവയെ ഒഴിവാക്കാറുണ്ട്. (Image Credits: Getty Images)

2 / 5

ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് കരുതി പ്രമേഹരോഗികൾ പ്രത്യേകിച്ചും അതിനെ അകറ്റി നിർത്തുന്നു. എന്നാൽ ഇത് ശരിയാണോ? നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ഉരുളക്കിഴങ്ങ് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ.. ഇങ്ങനെയുള്ള ചില സംശയങ്ങൾക്ക് അടുത്തിടെ പോഷകാഹാര വിദഗ്ധൻ അമിത ഗാദ്രെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച് ഒരു വിശദീകരണം നമുക്ക് നോക്കാം.

3 / 5

ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ടെങ്കിലും അവയിൽ പ്രധാനമായും അന്നജം ഉള്ളതിനാൽ അത് വേഗത്തിൽ ദഹിക്കുന്നു. വേവിച്ചോ, കറി വച്ചോ, വറുത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രൂപത്തിൽ നിങ്ങൾ അവ കഴിച്ചാലും, അവയിലെ അന്നജം വേഗത്തിൽ വിഘടിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു. അതിനാൽ പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ വേണം.

4 / 5

നിങ്ങൾക്ക് അവ വറുത്തോ തിളപ്പിച്ച ശേഷമോ കഴിക്കാം. ഈ രീതിയിലൂടെ അവയിലെ പോഷകങ്ങൾ സംരക്ഷിക്കപ്പെടുന്നു. പക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നില്ലെന്ന കാര്യത്തിൽ അമിത് ഉറപ്പ് പറയുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയാൻ, ഉരുളക്കിഴങ്ങ് പച്ചക്കറികളുടെ കൂടെയോ മറ്റ് പ്രോട്ടീനുകളുടെ കൂടെയോ യോജിപ്പിച്ച് കഴിക്കുക.

5 / 5

പൊട്ടാസ്യം ധാരാളം കാണപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. അതിനാൽ ഹൃദയത്തിൻറെ പ്രവർത്തനം എളുപ്പമാക്കാൻ ഇത് വളരെയധികം നല്ലതാണ്. കൂടാതെ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണ് ഉരുളക്കിഴങ്ങ്. കലോറി അളവ് കൂട്ടാനും ഇതിൻറെ ഉപയോഗം ഗുണം ചെയ്യും.

Related Photo Gallery
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
Christmas 2025 Recipe: ക്രിസ്മസ് വിരുന്നിന് എന്ത് ഉണ്ടാക്കുമെന്ന ടെൻഷൻ വേണ്ട; സുറിയാനി ക്രിസ്ത്യാനികളുടെ ഈ സ്പെഷ്യൽ’പിടി’ പിടിച്ചാലോ!
Triprayar ekadashi 2025: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ