Ind vs Pak: സൂര്യയും ഗംഭീറും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുമോ? സാധ്യതകള്‍ ഇങ്ങനെ
India's Predicted XI vs Pakistan: യുഎഇയ്‌ക്കെതിരെ നടന്ന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം ഇന്ത്യ വരുത്തിയേക്കില്ല. അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലുമാകും ഓപ്പണര്‍മാര്‍. പരിശീലനത്തിനിടെ ഗില്ലിന് പരിക്കേറ്റിരുന്നു. എങ്കിലും താരം കളിക്കുമെന്നാണ് പ്രതീക്ഷ

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്ന് നടക്കും. യുഎഇയ്‌ക്കെതിരെ നടന്ന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ കാര്യമായ മാറ്റം ഇന്ത്യ വരുത്തിയേക്കില്ല. അഭിഷേക് ശര്‍മയും, ശുഭ്മാന്‍ ഗില്ലുമാകും ഓപ്പണര്‍മാര്‍. പരിശീലനത്തിനിടെ ഗില്ലിന് പരിക്കേറ്റിരുന്നു. എങ്കിലും താരം കളിക്കുമെന്നാണ് പ്രതീക്ഷ. ഗില്‍ കളിച്ചില്ലെങ്കില്‍ സഞ്ജു ഓപ്പണറാകും (Image Credits: PTI)

മൂന്ന്, നാല് സ്ഥാനങ്ങളില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും ബാറ്റ് ചെയ്യും. തുടര്‍ന്ന് സഞ്ജു സാംസണ്‍ ബാറ്റിങിന് എത്തും. ഗില്‍ കളിച്ചില്ലെങ്കില്‍ സഞ്ജു ഓപ്പണറാകാം. അങ്ങനെയെങ്കില്‍ റിങ്കു സിങോ, ജിതേഷ് ശര്‍മയോ പ്ലേയിങ് ഇലവനില്‍ എത്തിയേക്കാം (Image Credits: PTI)

ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് യുഎഇയ്‌ക്കെതിരെ കളിച്ച ഓള്‍ റൗണ്ടര്‍മാര്‍. ഇവര്‍ പാകിസ്ഥാനെതിരെയും കളിക്കാനാണ് സാധ്യത (Image Credits: PTI)

കുല്‍ദീപ് യാദവും, വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു കഴിഞ്ഞ മത്സരത്തിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. യുഎഇയ്‌ക്കെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സ്ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പാണ്. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം അര്‍ഷ്ദീപ് സിങിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ നേരിയ സാധ്യതയുണ്ട് (Image Credits: PTI)

അര്‍ഷ്ദീപ് കളിച്ചില്ലെങ്കില്‍ ജസ്പ്രീത് ബുംറ മാത്രമാകും ടീമിലെ ഏക പേസര്‍ (ഓള്‍ റൗണ്ടര്‍മാരായ ദുബെയെയും, ഹാര്‍ദ്ദിക്കിനെയും കൂടാതെ). യുഎഇയ്‌ക്കെതിരെയും ബുംറ മാത്രമാണ് പേസറായി കളിച്ചത് (Image Credits: PTI)