ടോസ് ശ്രീലങ്കയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ | Asia Cup 2025, IND vs SL, Sri Lanka won the toss and chose to bowl against India, playing eleven here Malayalam news - Malayalam Tv9

Asia Cup 2025: ടോസ് ശ്രീലങ്കയ്ക്ക്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍

Published: 

26 Sep 2025 19:55 PM

Asia Cup 2025 India vs Sri Lanka toss updates: ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ഇന്ത്യ രണ്ട് മാറ്റങ്ങളും, ശ്രീലങ്ക ഒരു മാറ്റവും വരുത്തി. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്

1 / 5ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ഇന്ത്യ രണ്ട് മാറ്റങ്ങളും, ശ്രീലങ്ക ഒരു മാറ്റവും വരുത്തി. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ് (Image Credits: PTI)

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിന് അയച്ചു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ഇന്ത്യ രണ്ട് മാറ്റങ്ങളും, ശ്രീലങ്ക ഒരു മാറ്റവും വരുത്തി. ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയ്ക്കും, ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ശ്രീലങ്കയ്ക്കും ഇന്നത്തെ മത്സരഫലം അപ്രസക്തമാണ് (Image Credits: PTI)

2 / 5

ശുഭ്മാന്‍ ഗില്ലും, അഭിഷേക് ശര്‍മയുമാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഗില്ലിന് വിശ്രമം അനുവദിച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ടീം മാനേജ്‌മെന്റ് അതിന് മുതിര്‍ന്നില്ല (Image Credits: PTI)

3 / 5

സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും, തിലക് നാലാമതും ബാറ്റ് ചെയ്യും. അഞ്ചാം നമ്പറിലാണ് സഞ്ജു സാംസണ്‍. മത്സരം ആരംഭിക്കുമ്പോള്‍ ബാറ്റിങ് പൊസിഷനില്‍ മാറ്റം വന്നേക്കാം (Image Credits: PTI)

4 / 5

ഹാര്‍ദ്ദിക് പാണ്ഡ്യയും, അക്‌സര്‍ പട്ടേലുമാണ് ഓള്‍ റൗണ്ടര്‍മാര്‍. ശിവം ദുബെ ഇന്ന് കളിക്കുന്നില്ല. ശിവം ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണ ടീമിലെത്തി (Image Credits: PTI)

5 / 5

ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ബുംറയ്ക്ക് പകരം ഇന്ന് അര്‍ഷ്ദീപ് സിങ് കളിക്കും. കുല്‍ദീപ് യാദവും, വരുണ്‍ ചക്രവര്‍ത്തിയുമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. ചമിക കരുണരത്‌നെയ്ക്ക് പകരം ജനിത് ലിയാനഗെ കളിക്കുന്നുവെന്നത് മാത്രമാണ് ശ്രീലങ്കന്‍ നിരയിലെ മാറ്റം (Image Credits: PTI)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം