Asia Cup 2025: ഏഷ്യാ കപ്പിനുള്ള യുഎഇ പര്യടനം; ഇന്ത്യന്‍ താരങ്ങളുടെ യാത്ര ഒരുമിച്ചല്ല
Indian cricket team members may not fly to Dubai together for Asia Cup: എല്ലാ താരങ്ങളോടും മുംബൈയിലേക്ക് വന്ന് ദുബായിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം. എല്ലാ താരങ്ങളും സെപ്തംബര്‍ നാലിന് വൈകുന്നേരത്തോടെ ദുബായിലെത്തിയേക്കും

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് സെപ്തംബര്‍ നാലിന് ദുബായില്‍ ഒത്തുകൂടുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇത്തവണ ടീമംഗങ്ങള്‍ ഒരുമിച്ചല്ല യുഎഇയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട് (Image Credits: PTI)

താരങ്ങള്‍ അവരവരുടെ സ്ഥലങ്ങളില്‍ നിന്ന് നിശ്ചിത തീയതികളില്‍ നേരിട്ട് ദുബായിലേക്ക് പുറപ്പെടും. നേരത്തെ എല്ലാവരും മുംബൈയില്‍ ഒത്തുച്ചേര്‍ന്ന് അവിടെ നിന്ന് ഒരുമിച്ച് യാത്ര പുറപ്പെടുന്നതായിരുന്നു പതിവ് (Image Credits: PTI)

ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങള്‍, താരങ്ങളുടെ യാത്രാ സൗകര്യം എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം. എല്ലാ താരങ്ങളും സെപ്തംബര്‍ നാലിന് വൈകുന്നേരത്തോടെ ദുബായിലെത്തുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പ്രതികരിച്ചു (Image Credits: PTI)

ആദ്യ നെറ്റ്സ് സെഷൻ സെപ്റ്റംബർ 5 ന് ഐസിസി അക്കാദമിയിൽ നടക്കും. എല്ലാ താരങ്ങളോടും മുംബൈയിലേക്ക് വന്ന് ദുബായിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളുടെ വിശദീകരണം (Image Credits: PTI)

സെപ്റ്റംബർ 10 ന് ഇന്ത്യ യുഎഇയെ നേരിടും, സെപ്റ്റംബർ 14 ന് ദുബായിൽ പാകിസ്ഥാനെ നേരിടും. സൂപ്പർ ഫോർ ഘട്ടത്തിന് മുമ്പ് സെപ്റ്റംബർ 19 ന് ഒമാനെതിരെയാണ് മൂന്നാമത്തെ ഗ്രൂപ്പ് മത്സരം (Image Credits: PTI)